മുഖംമിനുക്കി സിയാസ് ഏപ്രിലിൽ...

Written By:

ഇന്ത്യയിലെ മുൻനിര കാർനിർമാതാവായ മാരുതി സുസുക്കി മറ്റൊരു പ്രധാന ലോഞ്ചിന് തയ്യാറെടുക്കുകയാണ്. പ്രീമിയം സെഡാൻ സിയാസിന്റെ നവീകരിച്ച പതിപ്പുമായാണ് വിപണിപിടിക്കുന്നത്. പൂർണമായും കോസ്മെറ്റിക് പരിവർത്തനത്തിന് വിധേയമായിട്ടുള്ള ഒരു മോഡലായിരിക്കും സിയാസ്.

ഈ വർഷം ഏപ്രിലിലോടെ പുതിയ സിയാസിനെ വിപണിയിലെത്തിക്കാൻ സാധിക്കുമെന്നുള്ള പ്രതീക്ഷയിലാണ് കമ്പനി. അകമേയും പുറമേയും ഒരുപോലെ മാറ്റങ്ങൾക്ക് വിധേയമാക്കിയിട്ടാണ് സിയാസിന്റെ അവതരണം നടത്തുന്നത്.

പുതുക്കിയ ഗ്രിൽ, ഫോഗ് ലാമ്പ്, മാറ്റങ്ങൾ വരുത്തിയ ബംബർ, എൽഇഡി ഡെ ടൈം റണ്ണിംഗ് ലാമ്പ്, പ്രോജക്ടർ ഹെഡ് ലാമ്പ് എന്നിവയാണ് സിയാസിൽ അടങ്ങിയിട്ടുള്ള പുത്തൻ സവിശേഷതകൾ.

പുതിയ ‍ഡിസൈനിലുള്ള അലോയ് വീലുകൾ, സൺറൂഫ് എന്നിവയാണ് ഈ ആഡംബര സെഡാന്റെ മറ്റ് പ്രത്യേകതകൾ.

ബ്ലാക്ക് തീം ഇന്റീരിയർ, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർ പ്ലെ എന്നിവയ്ക്കൊപ്പം നിലവിലെ ഫീച്ചറുകളും മാറ്റമില്ലാതെ തുടരുന്നുണ്ട്.

1.4ലിറ്റർ പെട്രോൾ എൻജിനും 1.3ലിറ്റർ ഡീസൽ എൻജിനുമാണ് നിലവിലെ സിയാസ് മോഡലുകളുടെ കരുത്ത്. പുതിയ 1.6ലിറ്റർ എൻജിൻ കൂടി പുതിയ സിയാസിൽ ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്.

വിലയിൽ അല്പം വർധനവോടെയായിരിക്കും പുതിയ സിയാസിന്റെ അവതരണം. പ്രീമിയം സെഡാൻ സെഗ്മെന്റിൽ ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെർണ, ഫോക്സ്‌വാഗൺ വെന്റോ, സ്കോഡ റാപ്പിഡ് എന്നീ വാഹനങ്ങളായിരിക്കും പുതിയ സിയാസിന്റെ കടുത്ത എതിരാളികൾ.

കൂടുതല്‍... #മാരുതി #maruti
English summary
2017 Maruti Suzuki Ciaz Facelift India Launch Details Revealed
Please Wait while comments are loading...

Latest Photos