2017 മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലി ബംഗളൂരുവില്‍ നിന്ന് ആരംഭിക്കും
2017 മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലി, ജൂലായ് 16 ന് ബംഗളൂരുവില്‍ നിന്ന് ആരംഭിക്കും. ദക്ഷിണ്‍ ഡെയര്‍ റാലിയുടെ ഒമ്പതാമത് എഡിഷനാണ് ഞായറാഴ്ച ബംഗളൂരുവില്‍ തുടക്കം കുറിക്കുന്നത്.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഒട്ടേറെ പുതുമകളോടെയാണ് 2017 മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലി ഇത്തവണ എത്തുന്നത്. ജൂലായ് 16 ന് രജാജി നഗറിലുള്ള ഓറിയോണ്‍ മാളില്‍ നിന്നും 2017 ദക്ഷിണ്‍ ഡെയര്‍ റാലിയുടെ ഫ്‌ളാഗ് ഓഫ് നടക്കും. തുടര്‍ന്ന് ജൂലായ് 17 ന് രാവിലെ റാലിയുടെ ആദ്യ പാദം ആരംഭിക്കും.

ദുര്‍ഘടമായ ചിത്രദുര്‍ഗ, ബെല്‍ഗാം, കൊലാപൂര്‍ ഉള്‍പ്പെടുന്ന 2200 കിലോമീറ്റര്‍ മേഖല പിന്നിടുന്ന റാലിയുടെ ആദ്യ പാദം, പൂനെയില്‍ അവസാനിക്കും. ജൂലായ് 22 ന് പൂനെയില്‍ വെച്ചാണ് 2017 മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലിയുടെ സമ്മാന വിതരണം നടക്കുക.


Click it and Unblock the Notifications