2017 മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലി; ആദ്യ ദിന ഫലങ്ങള്‍ ഇങ്ങനെ
മൊബീല്‍ 1 ന്റെ നേതൃത്വത്തിലുള്ള 2017 മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലിയുടെ ആദ്യ ദിനം സമാപിച്ചു. ബംഗളൂരുവില്‍ നിന്നും ചിത്രദുര്‍ഗ വരെയുള്ള 463 കിലോമീറ്റര്‍ പാതയാണ് റാലി പിന്നിട്ടത്.

2 മണിക്കൂര്‍ 45 മിനിറ്റ് 26 സെക്കന്‍ഡ് കൊണ്ട് സ്റ്റേജ് പൂര്‍ത്തിയാക്കിയ സാമ്രാട്ട് യാദവ്, എസ് എന്‍ നിസാമി എന്നിവര്‍ അള്‍ട്ടിമേറ്റ് കാര്‍ വിഭാഗത്തില്‍ ആധിപത്യം നേടി. ടീം മാരുതി സുസൂക്കിയുടെ സന്ദീപ് ശര്‍മ്മ, കരണ്‍ ആര്യ എന്നിവര്‍ 2 മണിക്കൂര്‍ 46 മിനിറ്റ് 35 സെക്കന്‍ഡ് രേഖപ്പെടുത്തി രണ്ടാമതെത്തി.

ടീം മാരുതി സുസൂക്കിയുടെ സുരേഷ് റാണ, അശ്വിന്‍ നായിക് എന്നിവര്‍ ആദ്യദിനം മൂന്നമതായി ഫിനിഷ് ചെയ്തു. സാഹസികത നിറഞ്ഞ ഓഫ്‌റോഡിംഗ് പാതയിലൂടെയാണ് ആദ്യദിനം റാലി മുന്നേറിയത്.

അള്‍ട്ടിമേറ്റ് ബൈക്ക് വിഭാഗത്തില്‍ ഒരു മണിക്കൂര്‍ മിനിറ്റ് 0.8 സെക്കന്‍ഡ് രേഖപ്പെടുത്തിയ സഞ്ജയ് കുമാര്‍ ആധിപത്യം നേടി. ഒരു മണിക്കൂര്‍ 50 മിനിറ്റ് 42 സെക്കന്‍ഡ് പിന്നിട്ട നടരാജ് ആര്‍ രണ്ടാമതും അബ്ദുള്‍ വാഹിദ് മൂന്നാമതായും ആദ്യ ദിനം പൂര്‍ത്തിയാക്കി.

എന്‍ഡ്യൂറന്‍സ് വിഭാഗത്തില്‍ സുബിര്‍ റോയ്, നീരവ് മേഹ്ത എന്നിവര്‍ വ്യക്തമായ ആധിപത്യം നേടി. രണ്ടാം ദിനം ചിത്രദുര്‍ഗ മേഖലയ്ക്കുള്ളില്‍ തന്നെയാണ് റാലി അരങ്ങേറുക.


Click it and Unblock the Notifications








