ലോഞ്ചിന് മുൻപെ ഇഗ്നിസ് ഡീലർഷിപ്പുകളിൽ...
ജനവരി 13-ന് ലോഞ്ച് നിശ്ചയിച്ചിരുന്ന മാരുതി ഇഗ്നിസ് ലോഞ്ചിനു മുൻപെ ഡീലർഷിപ്പുകളിൽ കാണപ്പെട്ടതായുള്ള വാർത്തകൾ പ്രചരിക്കുന്നു.
മാരുതി സുസുക്കി ആദ്യ ക്രോസോവർ മോഡലായ ഇഗ്നിസിനെ ഈ മാസം പതിമൂന്നോടുകൂടി വിപണിയിലെത്തിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങൾ നടത്തിവരികയാണ്. ദില്ലിയിൽ നടക്കുന്ന ലോഞ്ചിന് ഇനി രണ്ട് ദിവസം ബാക്കി നിൽക്കെ ചില മാരുതി ഡീലർഷിപ്പുകളിൽ പുത്തൻ ഇഗ്നിസ് എത്തിക്കഴിഞ്ഞെന്നാണ് അറിയാൻ സാധിച്ചത്.

ഇഗ്നിസിന്റെ മൂന്ന് മോഡലുകൾ ഡീസർഷിപ്പിൽ എത്തിയതായിട്ടാണ് ഇന്റർനെറ്റ് വഴി പ്രചരിക്കുന്ന പോസ്റ്റ് വെളിവാക്കുന്നത്. മൂന്നും ടോപ്പ് എന്റ് വേരിയന്റുകളാണെന്നാണ് ഇമേജിൽ നിന്നും വ്യക്തമാകുന്നത്.

ജനുവരി ആദ്യംതൊട്ടു തന്നെ ഇഗ്നിസിന്റെ ബുക്കിംഗ് ആരംഭിച്ചുക്കഴിഞ്ഞിരുന്നു. കൂടാതെ 12 ആഴ്ച വെയ്റ്റിംഗ് പിരീഡായും നിശ്ചയിച്ചിട്ടുണ്ട്.

ഇഗ്നിസിന്റെ പെട്രോൾ പതിപ്പിന് എട്ടാഴ്ചത്തെ കാത്തിരിപ്പും ഡീസൽ വേരിയന്റിന് പന്ത്രണ്ടാഴ്ചത്തെ കാത്തിരിപ്പുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മാരുതിയുടെ നെക്സ ഔട്ട്‌ലെറ്റ് വഴി വിറ്റഴിക്കുന്ന മൂന്നാമത്തെ മോഡൽ കൂടിയാണിത്.

82ബിഎച്ച്പിയും 113എൻഎം ടോർക്കും നൽകുന്ന 1.2ലിറ്റർ കെ12ബിയാണ് ഇതിലെ പെട്രോൾ എൻജിൻ. 1.3ലിറ്റർ ഡിഡിഐഎസ് ഡീസൽ എൻജിനാകട്ടെ 74ബിഎച്ച്പിയും 190എൻഎം ടോർക്കുമാണ് സൃഷ്ടിക്കുന്നത്.

ഈ രണ്ട് എൻജിനുകളിലും 5 സ്പീഡ് മാനുവൽ ഗിയർബോക്സും എഎംടിയും ഉൾപ്പെടുത്തിയിട്ടുണ്ട്. സിഗ്മ, ഡെൽറ്റ, സെറ്റ, ടോപ്പ് ലൈൻ ആൽഫ എന്നിങ്ങനെ നാലു വേരിയന്റുകളിലാണ് ഇഗ്നിസ് എത്തുന്നത്.

പ്രൊജക്ടർ ഹെഡ്‌ലാമ്പ്, ഡിആർഎൽ, ഹണികോംബ് ഫ്രണ്ട് ഗ്രിൽ, ഇരുവശങ്ങളിലുമായുള്ള വലുപ്പമേറിയ ബംബർ എന്നിവ ഉൾക്കൊള്ളിച്ച് ബോക്സി രൂപഘടനയിലാണ് ഇഗ്നിസ് അവതരിക്കുന്നത്.

മാരുതി ഈ സെഗ്മെന്റിൽ അവതരിപ്പിച്ചിട്ടുള്ള മറ്റ് വാഹനങ്ങളെക്കാൾ പ്രീമിയം ലുക്കോടുകൂടിയതാണ് ഇഗ്നിസ്.

അകത്തളത്തിൽ വലിയ ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, സുസുക്കി റിമോട്ട് ആപ്പ് റിപോർട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നീ സവിശേഷതകളാണുള്ളത്.

സുരക്ഷയ്ക്കായി എയർബാഗുകൾ, എബിഎസ്, റിവേസ് പാർക്കിംഗ് സെൻസറുകൾ എന്നിവയും നൽകിയിട്ടുണ്ട്.

ടാറ്റ ഹെക്സയുടെ വില വിവരങ്ങൾ പുറത്ത്
മൊബീലിയോ മുഖംമിനുക്കിയെത്തുന്നു


Click it and Unblock the Notifications








