നാലു മോഡലുകൾ പിൻവലിച്ച് മാരുതി...
പ്രധാന മോഡലുകളായ സെലരിയോ ഡീസൽ, വാഗൺ ആർ, ഓമ്‌നി കാർഗോ, ഇക്കോ കാർഗോ എന്നീ മോഡലുകളെ പിൻവലിച്ചെന്ന് മാരുതി.
ഇന്ത്യയിലെ മുൻനിര കാർനിർമാതാവായ മാരുതിസുസുക്കി തങ്ങളുടെ പ്രൊഡക്ട് ലിസ്റ്റിൽ ചില തിരുത്തികുറിക്കലുകൾ നടത്തുന്നു. നിലവിലുള്ള ചില മോഡലുകളേയും വേരിയന്റുകളേയുമാണ് പട്ടികയിൽ നിന്നും വെട്ടിച്ചുരുക്കുന്നത്.

പ്രധാന മോഡലുകളായ സെലരിയോ ഡീസൽ, വാഗൺ ആർ, ഓമ്‌നി കാർഗോ, ഇക്കോ കാർഗോ എന്നീ മോഡലുകളെയാണ് പിൻവലിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

2013-ലായിരുന്നു മാരുതി വാഗൺ ആർ സ്ടിൻഗ്രേ മോഡലിനെ അവതരിപ്പിച്ചത്. 2017 ആയപ്പോഴേക്കും സ്ടിൻഗ്രേ മാറ്റി വാഗൺ ആർ മൈനർ എന്നപേരിലാണ് അവതരിപ്പിക്കുന്നത്.

ഒരു പ്രീമിയം ലുക്ക് കൈവരുത്തുവാൻ ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഒരുപോലെ മാറ്റങ്ങൾ വരുത്തിയായിരിക്കും വാഗൺ ആർ 2017 മോഡൽ അവതരിക്കുക. വിലയിൽ അല്പം വർധനവുണ്ടാകാനുള്ള സാധ്യതയുമുണ്ട്.

സെലരിയോ ഡീസൽ വേരിയന്റാണ് മാരുതി അടുത്തതായി പിൻവലിക്കുന്ന മോഡൽ. സെലരിയോ പെട്രോളിന്റെ വിജയകരമായ മുന്നേറ്റത്തിനു ശേഷം 2015ലായിരുന്നു ഡീസൽ വേരിയന്റിറക്കിയത്.

അക്കാലത്ത് കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന വാഹനവും ഇതായിരുന്നു.

മാരുതിയുടെ യൂട്ടിലിറ്റി വാഹനം ഓമ്‌നി കാർഗോയും ഇക്കോ കാർഗോയും പ്രൊഡക്ട് ലിസ്റ്റിൽ നിന്നും പിൻവലിക്കപ്പെടുന്നതായിരിക്കും.

ഈ രണ്ട് മോഡലുകൾക്കും പകരക്കാരനായി സൂപ്പർ ക്യാരി എൽസിവി എത്തുന്നതായിരിക്കും.

മേൽപ്പറഞ്ഞ വാഹനങ്ങൾ പിൻവലിക്കുന്നതോടൊപ്പം ഓൾട്ടോ കെ10 എഎംടി, ഓൾട്ടോ കെ10 സിഎൻജി എന്നീ മോഡലുകളെ കൂടി ഉൾപ്പെടുത്തുന്നതായിരിക്കും.

എഎംടി(ഒ), സിഎൻജി(ഒ) എന്നീ വേരിയന്റുകളായിട്ടായിരിക്കും ഈ രണ്ട് ഓൾട്ടോ കെ10 മോഡലുകളും അറിയപ്പെടുക.

മാരുതി വാഗൺ-ആർ പുത്തൻ പേരിൽ
ഹ്യുണ്ടായ് സാൻട്രോ നിരത്തിലെത്തുന്നു അമ്പരപ്പിക്കുന്ന വിലയിൽ


Click it and Unblock the Notifications








