കാത്തിരിപ്പ് അവസാനിച്ചു, സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് അവതരിച്ചു

Written By:

ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കിയ സ്വിഫ്റ്റ് സ്‌പോര്‍ടിനെ മറയ്ക്ക് പുറത്ത് സുസൂക്കി അവതരിപ്പിച്ചു. സ്വിഫ്റ്റിന്റെ സ്‌പോര്‍ടിയര്‍ വേര്‍ഷനായ സ്വിഫ്റ്റ് സ്‌പോര്‍ടിനെ 2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോയില്‍ വെച്ചാണ് സുസൂക്കി കാഴ്ചവെച്ചത്.

To Follow DriveSpark On Facebook, Click The Like Button
കാത്തിരിപ്പ് അവസാനിച്ചു, സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് മറയ്ക്ക് പുറത്ത് എത്തി

2018 ദില്ലി ഓട്ടോ എക്‌സ്‌പോയിലും സ്വിഫ്റ്റ് സ്‌പോര്‍ട് വന്നെത്തുമെന്നാണ് പ്രതീക്ഷ. പുതിയ 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാണ് സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ ഹൈലൈറ്റ്.

കാത്തിരിപ്പ് അവസാനിച്ചു, സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് മറയ്ക്ക് പുറത്ത് എത്തി

1.6 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിന് പകരമായാണ് പുതിയ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍ ഇടംപിടിക്കുന്നത്. സ്വിഫ്റ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനിലേക്ക് സുസൂക്കി ചുവട് മാറുന്നതും.

കാത്തിരിപ്പ് അവസാനിച്ചു, സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് മറയ്ക്ക് പുറത്ത് എത്തി

5500 rpm ല്‍ 138 bhp കരുത്തും 12500-3500 rpm ല്‍ 230 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.4 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മുഖേന, എഞ്ചിന്‍ കരുത്ത് ഫ്രണ്ട് വീലുകളിലേക്ക് എത്തുന്നു.

Recommended Video - Watch Now!
Tata Nexon Review: Expert Review Of Tata Nexon | In Malayalam - DriveSpark മലയാളം
കാത്തിരിപ്പ് അവസാനിച്ചു, സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് മറയ്ക്ക് പുറത്ത് എത്തി

970 കിലോഗ്രാമാണ് പുതിയ സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ ഭാരം. മുന്‍തലമുറ മോഡലുകളെ അപേക്ഷിച്ച് 80 കിലോഗ്രാം ഭാരക്കുറവിലാണ് സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് അണിനിരക്കുന്നത്.

കാത്തിരിപ്പ് അവസാനിച്ചു, സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് മറയ്ക്ക് പുറത്ത് എത്തി

സാധാരണ സ്വിഫ്റ്റിലും 50 mm നീളമേറിയതാണ് പുതിയ പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്ക്. 120 mm ഗ്രൗണ്ട് ക്ലിയറന്‍സോടെ എത്തുന്ന സ്വിഫ്റ്റ് സ്‌പോര്‍ടില്‍ പുതിയ സസ്‌പെന്‍ഷന് സെറ്റപ്പാണ് ഇടംപിടിക്കുന്നത്.

കാത്തിരിപ്പ് അവസാനിച്ചു, സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് മറയ്ക്ക് പുറത്ത് എത്തി

സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ ഡിസൈന്‍ മുഖത്തും ഒരുപിടി മാറ്റങ്ങളെ സുസൂക്കി ഉള്‍ക്കൊണ്ടിട്ടുണ്ട്. പുതുക്കിയ ബമ്പറിന് ഒപ്പമുള്ള പുതിയ ഗ്രില്ലും ഫ്രണ്ട് സ്പ്ലിറ്ററും പുതിയ ഡിസൈന്‍ ഭാഷയില്‍ ശ്രദ്ധേയം.

കാത്തിരിപ്പ് അവസാനിച്ചു, സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് മറയ്ക്ക് പുറത്ത് എത്തി

17 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകള്‍, സ്‌പോര്‍ടി ബ്ലാക് ഡിഫ്യൂസര്‍, പുറത്തേക്ക് തള്ളി നില്‍ക്കുന്ന എക്‌സ്‌ഹോസ്റ്റ് പൈപുകള്‍ എന്നിങ്ങനെ നീളുന്നതാണ് മറ്റ് എക്സ്റ്റീരിയര്‍ വിശേഷങ്ങള്‍.

കാത്തിരിപ്പ് അവസാനിച്ചു, സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് മറയ്ക്ക് പുറത്ത് എത്തി

റെഡ് കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗോട് കൂടിയ സ്‌പോര്‍ട്‌സ് സീറ്റുകള്‍, ലെതര്‍ റാപ്പ്ഡ് ഫ്‌ളാറ്റ്-ബോട്ടം സ്റ്റീയറിംഗ് വീല്‍, ഇന്‍സ്ട്രമെന്റ് പാനലില്‍ ഒരുങ്ങിയ റെഡ് ഡയലുകള്‍ എന്നിവയാണ് അകത്തളത്തെ പ്രധാന വിശേഷങ്ങൾ.

കാത്തിരിപ്പ് അവസാനിച്ചു, സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് മറയ്ക്ക് പുറത്ത് എത്തി

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ബ്ലൂടൂത്ത് കണക്ടിവിറ്റിയോടെയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇന്റീരിയറില്‍ ഇടംപിടിക്കുന്നുണ്ട്.

കാത്തിരിപ്പ് അവസാനിച്ചു, സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് മറയ്ക്ക് പുറത്ത് എത്തി

2018 ഓടെ പുതിയ സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് ഇന്ത്യന്‍ വിപണിയില്‍ എത്തും.

കാത്തിരിപ്പ് അവസാനിച്ചു, സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് മറയ്ക്ക് പുറത്ത് എത്തി

ഇന്ത്യയില്‍ പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്കുകള്‍ക്ക് പ്രചാരം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്വിഫ്റ്റ് സ്‌പോര്‍ടിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ മാരുതി തീരുമാനിച്ചിരിക്കുന്നത്.

English summary
2017 Frankfurt Motor Show: Suzuki Swift Sport Unveiled. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark