സ്വിഫ്റ്റിന് ലിമിറ്റഡ് എഡിഷനുമായി മാരുതി; വില 5.44 ലക്ഷം രൂപ
സ്വിഫ്റ്റിന് പുതിയ ലിമിറ്റഡ് എഡിഷനുമായി മാരുതി. ഔദ്യോഗിക അറിയിപ്പുകള്‍ ലഭിച്ചിട്ടില്ലെങ്കിലും പുത്തന്‍ സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷന്റെ പരസ്യം മാരുതി പുറത്ത് വിട്ടിരിക്കുകയാണ്.

പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ മാരുതി സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷന്‍ ലഭ്യമാണ്. ബോണറ്റിനും, വശങ്ങള്‍ക്കും, റൂഫിനും കുറുകെ ഒരുങ്ങിയിട്ടുള്ള ഡീക്കലുകളാണ് ലിമിറ്റഡ് എഡിഷന്റെ പ്രധാന ആകര്‍ഷണം.

പുത്തന്‍ ഡീക്കലുകള്‍ക്ക് അനുയോജ്യമായ സീറ്റ് കവറുകളും, സ്റ്റീയറിംഗ് വീല്‍ കവറും സ്വിഫ്റ്റില്‍ മാരുതി നല്‍കുന്നുണ്ട്.
Trending On DriveSpark Malayalam:
ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?
കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റിയോടെയുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും മാരുതി സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷനില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

'കൂടുതല്‍ ബാസ് ഏകുന്ന സ്പീക്കറുകള്‍', കാര്‍പറ്റ് മാറ്റുകള്‍ എന്നിങ്ങനെ നീളുന്ന നിരയും ലിമിറ്റഡ് എഡിഷനില്‍ മാരുതി ഒരുക്കിയിട്ടുള്ളതായി പരസ്യം വ്യക്തമാക്കുന്നു.

മാരുതി സുസൂക്കിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം 5.44 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷന്‍ പെട്രോള്‍ പതിപ്പ് ലഭ്യമാവുക. അതേസമയം 6.39 ലക്ഷം രൂപ വിലയിലാണ് സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷന്‍ ഡീസല്‍ പതിപ്പ് ഒരുങ്ങുന്നത്.

പുതുതലമുറ സ്വിഫ്റ്റിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മാരുതി.
Recommended Video


അതിനാല്‍ പുതിയ പതിപ്പിന്റെ വരവിന് മുമ്പെ നിലവിലുള്ള സ്റ്റോക്ക് വിറ്റഴിക്കുകയാണ് പുതിയ ലിമിറ്റഡ് എഡിഷന്‍ സ്വിഫ്റ്റുകളിലൂടെ മാരുതി ലക്ഷ്യം വെയ്ക്കുന്നത്.

ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് പുതുതലമുറ മാരുതി സ്വിഫ്റ്റ് ഇന്ത്യയില്‍ അവതരിക്കും.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








