മെര്‍സിഡീസ്-എഎംജി ജിഎല്‍എ 45 ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍; വില 77.85 ലക്ഷം രൂപ

Written By:

2017 മെര്‍സിഡീസ് എഎംജി ജിഎല്‍എ 45 ഇന്ത്യയില്‍ പുറത്തിറങ്ങി. 77.85 ലക്ഷം രൂപയാണ് പുതിയ മെര്‍സിഡീസ് എഎംജി ജിഎല്‍എ 45 ന്റെ എക്‌സ്‌ഷോറൂം വില.

എഎംജിയുടെ പുതുക്കിയ 2.0 ലിറ്റര്‍ ടര്‍ബ്ബോ ഫോര്‍-സിലിണ്ടര്‍ എഞ്ചിന്‍ കരുത്തിലാണ് പുതിയ മെര്‍സിഡീസ് എഎംജി ജിഎല്‍എ 45 എത്തുന്നത്. 1,991 സിസി എഞ്ചിന് പകരമായി ഒരുങ്ങുന്ന 2.0 ലിറ്റര്‍ എഞ്ചിനില്‍ നിന്നും 375 bhp കരുത്തും 475 Nm torque മാണ് 2017 എഎംജി ജിഎല്‍എ 45 ന് പരമാവധി ലഭിക്കുക.

മെര്‍സിഡീസ്-എഎംജി ജിഎല്‍എ 45 ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍

7 സ്പീഡ് ഡ്യൂവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എഞ്ചിനുമായി മെര്‍സിഡീസ് ബന്ധപ്പെടുത്തിയിരിക്കുന്നത്. കേവലം 4.4 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ മെര്‍സിഡീസ് എഎംജി ജിഎല്‍എ 45 പ്രാപ്തമാണ്. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ജിഎല്‍എ 45 ന്റെ ടോപ്‌സ്പീഡ്.

Recommended Video - Watch Now!
[Malayalam] 2017 Mercedes New GLA India Launch - DriveSpark

ഡിസൈനില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമാണ് പുതിയ എഎംജി ജിഎല്‍എ 45 ല്‍ മെര്‍സിഡീസ് നല്‍കിയിട്ടുള്ളത്. പുതുക്കിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, പുത്തന്‍ ഫ്രണ്ട് സ്പ്ലിറ്റര്‍ ഘടകങ്ങള്‍, നാല് വെര്‍ട്ടിക്കല്‍ സ്ലാറ്റുകളോട് കൂടിയ റിയര്‍ ഡിഫ്യൂസര്‍ എന്നിങ്ങനെ നീളുന്നതാണ് 2017 മെര്‍സിഡീസ് എഎംജി ജിഎല്‍സി 45 ന്റെ വിശേഷങ്ങള്‍.

മെര്‍സിഡീസ്-എഎംജി ജിഎല്‍എ 45 ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍; വില 77.85 ലക്ഷം രൂപ

എക്‌സ്റ്റീരിയറിനൊപ്പം ഇന്റീരിയറിലും ഒരുപിടി മാറ്റങ്ങളെ പുതിയ മോഡലില്‍ മെര്‍സിഡീസ് നല്‍കിയിട്ടുണ്ട്. റെഡ് കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗ് നേടിയ ലെതര്‍ അപ്‌ഹോള്‍സ്റ്ററിയും, 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയുമാണ് 2017 എഎംജി ജിഎല്‍എ 45 ന്റെ ഇന്റീരിയര്‍ ഹൈലൈറ്റ്.

കൂടുതല്‍... #mercedes #new launch
English summary
Mercedes-AMG GLA 45 Facelift Launched At Rs 77.85 Lakh In India. Read in Malayalam.
Story first published: Tuesday, November 7, 2017, 14:23 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark