ഇത് മാലിന്യ ശുചീകരണത്തിനായുള്ള മെര്‍സിഡീസ് ബെന്‍സിന്റെ സംഭാവന

Written By:

റോള്‍സ് റോയ്‌സ് ഉപയോഗിച്ച് മാലിന്യം കോരിയ രാജാക്കന്മാരുടെ നാടാണ് ഇന്ത്യ. റോള്‍സ് റോയ്‌സിന്റെ പ്രൗഢ ഗാംഭീര്യതയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയ ഇന്ത്യന്‍ അധ്യായങ്ങളൊക്കെ പഴങ്കഥ.

To Follow DriveSpark On Facebook, Click The Like Button
ഇത് മാലിന്യ ശുചീകരണത്തിനായുള്ള മെര്‍സിഡീസ് ബെന്‍സിന്റെ സംഭാവന

ഇന്ന് ഇന്ത്യയിലെ മുന്‍നിര ആഢംബര കാര്‍ നിര്‍മ്മാതാക്കള്‍ മാലിന്യ ശുചീകരണത്തിനായി സ്വയം മുന്നിട്ടിറങ്ങിയിരിക്കുകയാണ്. പറഞ്ഞ് വരുന്നത് മെര്‍സിഡീസ് ബെന്‍സിനെ കുറിച്ചാണ്.

ഇത് മാലിന്യ ശുചീകരണത്തിനായുള്ള മെര്‍സിഡീസ് ബെന്‍സിന്റെ സംഭാവന

മാലിന്യ ശുചീകരണത്തിനായി അത്യാധുനിക വാക്വം ക്ലീനീംഗ് ട്രക്കിനെയാണ് മെര്‍സിഡീസ് ബെന്‍സ് ന്യൂ ദില്ലി മുന്‍സിപല്‍ കൗണ്‍സിലിന് (NDMC) സംഭാവന ചെയ്തിരിക്കുന്നത്.

ഇത് മാലിന്യ ശുചീകരണത്തിനായുള്ള മെര്‍സിഡീസ് ബെന്‍സിന്റെ സംഭാവന

ഭാരത് ബെന്‍സില്‍ നിന്നുള്ള റോഡ് സ്വീപര്‍ ട്രക്കാണ് ഇനി ദില്ലിയിലെ നിരത്തുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. തലസ്ഥാന നഗരിയിലെ പൊടി ശല്യം കുറയ്ക്കുന്നതില്‍ ഭാരത് ബെന്‍സിന്റെ റോഡ് സ്വീപര്‍ ട്രക്ക് നിര്‍ണായക പങ്ക് വഹിക്കും.

ഇത് മാലിന്യ ശുചീകരണത്തിനായുള്ള മെര്‍സിഡീസ് ബെന്‍സിന്റെ സംഭാവന

ദില്ലിയില്‍ ക്രമാതീതമായി വര്‍ധിക്കുന്ന വായു മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് റോഡിലെ പൊടി ശല്യമാണ്.

ഇത് മാലിന്യ ശുചീകരണത്തിനായുള്ള മെര്‍സിഡീസ് ബെന്‍സിന്റെ സംഭാവന

റോഡിലെ പൊടി കുറയ്ക്കുന്നതിനും വായു മലിനീകരണം നിയന്ത്രണ വിധേയമാക്കുന്നതിനും അധികൃതര്‍ക്ക് ഒപ്പം മെര്‍സിഡീസ് ബെന്‍സും പങ്ക് ചേരുകയാണ്.

ഇത് മാലിന്യ ശുചീകരണത്തിനായുള്ള മെര്‍സിഡീസ് ബെന്‍സിന്റെ സംഭാവന

ഭാരത് ബെന്‍സ് 1214R മീഡിയം-ഡ്യൂട്ടി പ്ലാറ്റ്‌ഫോമിലാണ് ട്രക്ക് ഒരുക്കിയിരിക്കുന്നത്.

ഇത് മാലിന്യ ശുചീകരണത്തിനായുള്ള മെര്‍സിഡീസ് ബെന്‍സിന്റെ സംഭാവന

ക്ലീനിംഗ് മെഷിനുകളുടെയും ക്ലീനിംഗ് ഉപകരണങ്ങളുടെയും ഏറ്റവും വലിയ നിര്‍മ്മാതാക്കളായ റൂട്ട്‌സാണ് സ്വീപ്പര്‍ ട്രക്ക് നിര്‍മ്മിച്ചിരിക്കുന്നത്.

ഇത് മാലിന്യ ശുചീകരണത്തിനായുള്ള മെര്‍സിഡീസ് ബെന്‍സിന്റെ സംഭാവന

റോഡ്-വ്യവസായിക ശുചീകരണത്തിനായി ഒരുക്കിയിട്ടുള്ള സ്വീപ്പര്‍ ട്രക്കുകള്‍ മികവും തികവുമൊത്ത പ്രകടനമാണ് കാഴ്ചവെക്കുന്നത്. തെളിയിക്കപ്പെട്ട എസ്‌സിആര്‍ ടെക്‌നോളജിയുടെ പശ്ചാത്തലത്തില്‍ എത്തുന്ന സ്വീപ്പര്‍ ട്രക്കുകള്‍, ഭാരത് സ്റ്റേജ് IV മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.

കൂടുതല്‍... #മെർസിഡീസ്
English summary
Mercedes-Benz Donates Cleaning Truck To Delhi Municipal Council. Read in Malayalam.
Story first published: Tuesday, June 6, 2017, 12:11 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark