മെര്‍സിഡീസ് എഎംജി പെര്‍ഫോര്‍മന്‍സ് സെന്റര്‍ കൊച്ചിയില്‍ ആരംഭിച്ചു
ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്, കൊച്ചിയില്‍ എഎംജി പെര്‍ഫോര്‍മന്‍സ് സെന്റര്‍ തുറന്നു. കൊച്ചിക്ക് പുറമെ, ചെന്നൈയിലും എഎംജി പെര്‍ഫോര്‍മന്‍സ് സെന്ററിന്റെ ഉദ്ഘാടനം മെര്‍സിഡീസ് ബെന്‍സ് നിര്‍വഹിച്ചു.
ഇതോടെ ഇന്ത്യയില്‍ മെര്‍സിഡീസ് ബെന്‍സ് എഎംജി പെര്‍ഫോര്‍മന്‍സ് സെന്ററുകളുടെ എണ്ണം ഏഴായി ഉയര്‍ന്നു. പെര്‍ഫോര്‍മന്‍സ് കാറുകള്‍ക്ക് ഇന്ത്യയില്‍ പ്രചാരം വര്‍ധിക്കുകയാണെന്ന് മെര്‍സിഡീസ് ബെന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ റോളാന്‍ഡ് ഫോള്‍ജര്‍ പറഞ്ഞു.

പെര്‍ഫോര്‍മന്‍സ് മോട്ടോറിംഗ് ശ്രേണിയില്‍ പുതുസമവാക്യങ്ങള്‍ എഎംജി കുറിക്കുകയാണെന്ന് ഉദ്ഘാടന വേളയില്‍ ഫോള്‍ജര്‍ സൂചിപ്പിച്ചു. പുതുതായി കൊച്ചിയിലും ചെന്നൈയിലും ആരംഭിച്ചിരിക്കുന്ന പെര്‍ഫോര്‍മന്‍സ് സെന്ററുകള്‍ മുഖേന, ഉപഭോക്താക്കള്‍ക്ക് എഎംജി ബ്രാന്‍ഡിനെ അടുത്തറിയാന്‍ അവസരം ഒരുക്കുകയാണെന്നും ഫോള്‍ജര്‍ കൂട്ടിച്ചേര്‍ത്തു.

ഉപഭോക്താക്കള്‍ക്ക് എഎംജി പെര്‍ഫോര്‍മന്‍സ് കാറുകളെ ലഭ്യമാക്കുന്നതിന് ഒപ്പം, ആവശ്യപ്രകാരം കസ്റ്റമൈസ് ചെയ്യാനുമുള്ള സംവിധാനങ്ങളും എഎംജി പെര്‍ഫോര്‍മന്‍സ് സെന്ററുകള്‍ ഒരുക്കുന്നുണ്ട്. അടുത്തിടെയാണ് മെര്‍സിഡീസ് എഎംജി ജിടി ആര്‍, മെര്‍സിഡീസ് എഎംജി ജിടി റോഡ്‌സ്റ്റര്‍ മോഡലുകളെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഡീലര്‍ഷിപ്പുകള്‍ എണ്ണം വര്‍ധിപ്പിച്ച് എഎംജി കാറുകളുടെ വില്‍പന ഉയര്‍ത്തുകയാണ് മെര്‍സിഡീസിന്റെ ലക്ഷ്യം.


Click it and Unblock the Notifications








