ഹ്യുണ്ടായി ക്രെറ്റയോട് കൊമ്പ് കോര്‍ക്കാന്‍ ചൈനയില്‍ നിന്നും ഒരു എസ്‌യുവി വരുന്നു

Written By:

എംജി മോട്ടോര്‍സുമായി ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC, ഇന്ത്യന്‍ മണ്ണില്‍ ചുവട് ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി, ജനറല്‍ മോട്ടോര്‍സിന്റെ ഹലോല്‍ ഉത്പാദന കേന്ദ്രത്തെ സ്വന്തമാക്കാനുള്ള അവസാന വട്ട ഒരുക്കങ്ങളും തകൃതിയായി നടന്ന് കൊണ്ടിരിക്കുന്നു.

To Follow DriveSpark On Facebook, Click The Like Button
ഹ്യുണ്ടായി ക്രെറ്റയോട് കൊമ്പ് കോര്‍ക്കാന്‍ ചൈനയില്‍ നിന്നും ഒരു എസ്‌യുവി വരുന്നു

പുതിയ കോമ്പാക്ട് എസ്‌യുവിയുമായാണ് എംജി മോട്ടോര്‍സിന്റെ ഇന്ത്യന്‍ വരവെന്ന് എംജി മോട്ടോര്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ചാബ പറഞ്ഞു.

ഹ്യുണ്ടായി ക്രെറ്റയോട് കൊമ്പ് കോര്‍ക്കാന്‍ ചൈനയില്‍ നിന്നും ഒരു എസ്‌യുവി വരുന്നു

ഹ്യുണ്ടായി ക്രെറ്റയ്ക്ക് എതിരായുള്ള മോഡലിന്റെ പണിപ്പുരയിലാണ് എംജി മോട്ടോര്‍സ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് ചാബയുടെ പ്രസ്താവന.

ഹ്യുണ്ടായി ക്രെറ്റയോട് കൊമ്പ് കോര്‍ക്കാന്‍ ചൈനയില്‍ നിന്നും ഒരു എസ്‌യുവി വരുന്നു

ആദ്യ ഘട്ടത്തില്‍ ഹലോല്‍ കേന്ദ്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 2000 കോടി രൂപയുടെ നിക്ഷേപം എംജി മോട്ടോര്‍സ് നടത്തും. പിന്നാലെ 60000 യൂണിറ്റില്‍ നിന്നും 80000 യൂണിറ്റായി പ്രതിവര്‍ഷ ഉത്പാദനം കമ്പനി ഉയര്‍ത്തും.

Recommended Video - Watch Now!
Jeep Compass Launched In India | In Malayalam - DriveSpark മലയാളം
ഹ്യുണ്ടായി ക്രെറ്റയോട് കൊമ്പ് കോര്‍ക്കാന്‍ ചൈനയില്‍ നിന്നും ഒരു എസ്‌യുവി വരുന്നു

80000 ഉത്പാദന ശേഷിയുടെ പശ്ചാത്തലത്തില്‍, അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇന്ത്യന്‍ വിപണിയില്‍ നിരന്തരം മോഡലുകളെ ലഭ്യമാക്കാന്‍ എംജി മോട്ടോര്‍സിന് സാധിക്കുമെന്ന് ചാബ വ്യക്തമാക്കി.

ഹ്യുണ്ടായി ക്രെറ്റയോട് കൊമ്പ് കോര്‍ക്കാന്‍ ചൈനയില്‍ നിന്നും ഒരു എസ്‌യുവി വരുന്നു

അതേസമയം, ഇന്ത്യയില്‍ ഏതൊക്ക മോഡലുകളെ എംജി അവതരിപ്പിക്കും എന്നതില്‍ ചാബ വിശദീകരണം നല്‍കിയില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹ്യുണ്ടായി ക്രെറ്റയ്ക്കുള്ള മറുപടിയാകും എംജി മോട്ടോര്‍സില്‍ നിന്നും ആദ്യം വരിക.

ഹ്യുണ്ടായി ക്രെറ്റയോട് കൊമ്പ് കോര്‍ക്കാന്‍ ചൈനയില്‍ നിന്നും ഒരു എസ്‌യുവി വരുന്നു

കോമ്പാക്ട് എസ്‌യുവിക്ക് പിന്നാലെ ചെറിയ എംപിവിയും ഹാച്ച്ബാക്കും എംജി നിരയില്‍ അണിനിരക്കും. 2019 ല്‍ എംജി മോട്ടോര്‍സിന്റെ ആദ്യ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് ചാബ വെളിപ്പെടുത്തി.

ഹ്യുണ്ടായി ക്രെറ്റയോട് കൊമ്പ് കോര്‍ക്കാന്‍ ചൈനയില്‍ നിന്നും ഒരു എസ്‌യുവി വരുന്നു

2020 ല്‍ മാത്രമാണ് രണ്ടാം മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ എംജി അവതരിപ്പിക്കുക.

ഹ്യുണ്ടായി ക്രെറ്റയോട് കൊമ്പ് കോര്‍ക്കാന്‍ ചൈനയില്‍ നിന്നും ഒരു എസ്‌യുവി വരുന്നു

നിലവില്‍ എംജി സെഡ്എസ് എസ്‌യുവിയാണ് കമ്പനിയുടെ പോര്‍ട്ട്‌ഫോളിയോയില്‍ താരത്തിളക്കം നേടിയിട്ടുള്ളത്. എംജി ജിഎസ് അടിത്തറയില്‍ ഒരുങ്ങിയതാണ് എംജി സെഡ്എസ്.

ഹ്യുണ്ടായി ക്രെറ്റയോട് കൊമ്പ് കോര്‍ക്കാന്‍ ചൈനയില്‍ നിന്നും ഒരു എസ്‌യുവി വരുന്നു

2017 അവസാനത്തോടെ, എസ്‌യുവിയെ യൂറോപ്യന്‍ വിപണിയില്‍ എംജി അവതരിപ്പിക്കും.

English summary
MG Motors To Launch Hyundai Creta Rival In India. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark