പജേറോ സ്‌പോര്‍ടിന്റെ വില മിത്സുബിഷി വെട്ടിക്കുറച്ചു

Written By:

ജൂലായ് 1 ന് പ്രാബല്യത്തില്‍ വന്ന ജിഎസ്ടിയുടെ അടിസ്ഥാനത്തില്‍ പജേറോ സ്‌പോര്‍ട് എസ്‌യുവിയുടെ വില മിത്സുബിഷി കുറച്ചു. 1,04,740 രൂപയാണ് പജേറോ സ്‌പോര്‍ട് വേരിയന്റുകളില്‍ മിത്സുബിഷി വെട്ടിക്കുറച്ചത്.

പജേറോ സ്‌പോര്‍ടിന്റെ വില മിത്സുബിഷി വെട്ടിക്കുറച്ചു

26.64 ലക്ഷം രൂപ എന്ന പുതുക്കിയ ആരംഭവിലയിൽ പജേറോ സ്‌പോര്‍ട് എസ്‌യുവി ഇപ്പോള്‍ എത്തുന്നു. 175 bhp കരുത്തേകുന്ന 2.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് പജേറോ സ്‌പോര്‍ടിന്റെ പവര്‍ഹൗസ്.

പജേറോ സ്‌പോര്‍ടിന്റെ വില മിത്സുബിഷി വെട്ടിക്കുറച്ചു

350 Nm torque ഉത്പാദിപ്പിക്കുന്ന 4x2 വേരിയന്റില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സ് ഇടംപിടിക്കുന്നു. 400 Nm torque പുറപ്പെടുവിക്കുന്ന 4x4 വേരിയന്റില്‍ ഇടംപിടിക്കുന്നത്, 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ്.

പജേറോ സ്‌പോര്‍ടിന്റെ വില മിത്സുബിഷി വെട്ടിക്കുറച്ചു

Prices Ex-Showroom (Delhi)

Pajero SportVariants Pre-GST Post-GST Price Difference
2.5-Litre AT 4X4 Rs 27.69 Lakh Rs 26.64 Lakh Rs 1.04 Lakh
2.5-Litre AT 4X4 Limited Edition Rs 28.18 Lakh Rs 27.13 Lakh Rs 1.04 Lakh
2.5-Litre MT 4X4 Rs 28.09 Lakh Rs 27.04 Lakh Rs 1.04 Lakh
2.5-Litre MT 4X4 Limited Edition Rs 28.59 Lakh Rs 27.54 Lakh Rs 1.04 Lakh
പജേറോ സ്‌പോര്‍ടിന്റെ വില മിത്സുബിഷി വെട്ടിക്കുറച്ചു

2017 മെയ് മാസമാണ് സെലക്ട് പ്ലസ് എന്ന പുതിയ വേരിയന്റിനെ പജേറോ നിരയില്‍ മിത്സുബിഷി പുറത്തിറക്കിയത്. മാനുവല്‍-ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ സെലക്ട് പ്ലസ് ഒരുങ്ങുന്നു.

പജേറോ സ്‌പോര്‍ടിന്റെ വില മിത്സുബിഷി വെട്ടിക്കുറച്ചു

പജേറോ സ്‌പോര്‍ടില്‍ ഒരുപിടി എക്‌സ്റ്റീരിയര്‍, ഇന്റീരിയര്‍ മാറ്റങ്ങളോടെയാണ് സെലക്ട് പ്ലസ് വേരിയന്റ് വന്നെത്തുന്നത്.

ബ്ലാക്ഡ് ഔട്ട് റൂഫ്, പില്ലറുകള്‍, ഫ്രണ്ട് ഗ്രില്‍, അലോയ് വീലുകള്‍, ബ്ലാക് ക്ലാഡിംഗ്, ക്രോം ഫിനിഷ്ഡ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിങ്ങനെ നീളുന്നതാണ് പജേറോ സ്‌പോര്‍ട് സെലക്ട് പ്ലസിന്റെ ഫീച്ചറുകള്‍.

പജേറോ സ്‌പോര്‍ടിന്റെ വില മിത്സുബിഷി വെട്ടിക്കുറച്ചു

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രിക് ORVM കള്‍, HID ഹെഡ്‌ലാമ്പുകള്‍ ഉള്‍പ്പെടുന്ന പുത്തന്‍ ഫീച്ചറുകളും സെലക്ട് പ്ലസിന്റെ സവിശേഷതയാണ്.

കൂടുതല്‍... #മിത്സുബിഷി #mitsubishi
English summary
Mitsubishi Pajero Sport Prices Drop After GST. Read in Malayalam.
Story first published: Thursday, July 20, 2017, 15:15 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark