കാത്തിരിപ്പ് അവസാനിച്ചു; മിത്സുബിഷിയുടെ എക്‌സ്പാന്‍ഡര്‍ എംപിവിയില്‍ അതിശയിച്ച് ലോകം

By Dijo Jackson

കാത്തിരിപ്പിന് വിരാമം; ജാപ്പനീസ് നിര്‍മ്മാതാക്കളായ മിത്സുബിഷി, പുതിയ എക്‌സ്പാന്‍ഡര്‍ എംപിവിയെ അവതരിപ്പിച്ചു. 2017 ഗയ്ക്കിന്തോ ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയിലാണ് എക്‌സ്പാന്‍ഡര്‍ എംപിവിയെ മിത്സുബിഷി കാഴ്ച വെച്ചത്.

കാത്തിരിപ്പ് അവസാനിച്ചു; മിത്സുബിഷിയുടെ എക്‌സ്പാന്‍ഡര്‍ എംപിവിയില്‍ അതിശയിച്ച് ലോകം

മിത്സുബിഷിയുടെ ഡയനാമിക് ഷീല്‍ഡ് ഡിസൈന്‍ പിന്തുടരുന്ന എക്‌സ്പാന്‍ഡറിന്, എസ്‌യുവിയുടെ മുഖരൂപമാണ് ലഭിച്ചിരിക്കുന്നത്. ഗ്രില്ലിനോട് ചേര്‍ന്ന് നില്‍ക്കുന്ന എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ പുതുമയാര്‍ന്ന ഡിസൈന്‍ കാഴ്ചവെക്കുന്നു.

കാത്തിരിപ്പ് അവസാനിച്ചു; മിത്സുബിഷിയുടെ എക്‌സ്പാന്‍ഡര്‍ എംപിവിയില്‍ അതിശയിച്ച് ലോകം

ബമ്പറില്‍ ഇടംപിടിച്ച ഹെഡ്‌ലാമ്പുകളും ഫോഗ് ലാമ്പുകളും എക്‌സ്പാന്‍ഡറിന്റെ ഡിസൈന്‍ ഫീച്ചറാണ്. L-Shaped എല്‍ഇഡി ടെയില്‍ ലാമ്പുകളാണ് റിയര്‍ എന്‍ഡില്‍ ഒരുങ്ങുന്നത്.

Recommended Video

Jeep Compass Launched In India | In Malayalam - DriveSpark മലയാളം
കാത്തിരിപ്പ് അവസാനിച്ചു; മിത്സുബിഷിയുടെ എക്‌സ്പാന്‍ഡര്‍ എംപിവിയില്‍ അതിശയിച്ച് ലോകം

എസ്‌യുവിയുടെയും എംപിവിയുടെയും ഗുണവിശേഷങ്ങള്‍ ചേര്‍ന്നെത്തുന്നതാണ് എംക്‌സ്പാന്‍ഡര്‍. ഏഴ് യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന മൂന്ന് നിര സീറ്റുകളാണ് എംപിവിയില്‍ ഉള്‍പ്പെടുന്ന പ്രധാന ഫീച്ചര്‍.

കാത്തിരിപ്പ് അവസാനിച്ചു; മിത്സുബിഷിയുടെ എക്‌സ്പാന്‍ഡര്‍ എംപിവിയില്‍ അതിശയിച്ച് ലോകം

എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയെല്ലാം പുതിയ ഡിസൈന്‍ ഭാഷയെ പിന്തുടരുന്നു.

കാത്തിരിപ്പ് അവസാനിച്ചു; മിത്സുബിഷിയുടെ എക്‌സ്പാന്‍ഡര്‍ എംപിവിയില്‍ അതിശയിച്ച് ലോകം

റിയര്‍ ടെയിലില്‍ ചേര്‍ന്നണയുന്ന ഷൗള്‍ഡര്‍ ലൈന്‍ സൈഡ് പ്രൊഫൈലില്‍ ശ്രദ്ധേയം. ഡോര്‍ ഹാന്‍ഡിലുകള്‍ക്ക് കുറുകെയാണ് ഷൗള്‍ഡര്‍ ലൈന്‍ നീങ്ങുന്നത്.

കാത്തിരിപ്പ് അവസാനിച്ചു; മിത്സുബിഷിയുടെ എക്‌സ്പാന്‍ഡര്‍ എംപിവിയില്‍ അതിശയിച്ച് ലോകം

ഡ്യൂവല്‍-ടോണ്‍ ബ്ലാക്-ബീജ് തീമിലാണ് ഇന്റീരിയര്‍. മിറെയ്ജില്‍ നിന്നും കടമെടുത്ത സ്റ്റീയറിംഗ് വീലും, പജേറോ സ്‌പോര്‍ടില്‍ നിന്നുമുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും എക്‌സ്പാന്‍ഡറില്‍ ഇടംപിടിക്കുന്നു.

കാത്തിരിപ്പ് അവസാനിച്ചു; മിത്സുബിഷിയുടെ എക്‌സ്പാന്‍ഡര്‍ എംപിവിയില്‍ അതിശയിച്ച് ലോകം

ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റം, മള്‍ട്ടി-ഫംങ്ഷന്‍ സ്റ്റീയറിംഗ് വീല്‍, കളര്‍ എംഐഡി ഉള്‍പ്പെടുന്നതാണ് എക്സ്പാന്‍ഡറിന്റെ ഇന്റീരിയര്‍ ഫീച്ചറുകള്‍. കീലെസ് എന്‍ട്രിയും എംപിവിയുടെ ഫീച്ചറാണ്.

കാത്തിരിപ്പ് അവസാനിച്ചു; മിത്സുബിഷിയുടെ എക്‌സ്പാന്‍ഡര്‍ എംപിവിയില്‍ അതിശയിച്ച് ലോകം

മുന്‍തലമുറ പജേറോ സ്‌പോര്‍ടിനെ അനുസ്മരിപ്പിക്കുന്നതാണ് എംപിവിയുടെ റിയര്‍ ടെയില്‍ ലാമ്പുകള്‍. ലളിതമായ റിയര്‍ ബമ്പര്‍ ഡിസൈനില്‍ ഡിഫ്യൂസറും റിഫ്‌ളക്ടറും ഇടംപിടിക്കുന്നു.

കാത്തിരിപ്പ് അവസാനിച്ചു; മിത്സുബിഷിയുടെ എക്‌സ്പാന്‍ഡര്‍ എംപിവിയില്‍ അതിശയിച്ച് ലോകം

പുതിയ എംപിവി എക്സ്പാന്‍ഡറില്‍ 1.5 ലിറ്റര്‍ MIVEC ഫോര്‍-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് മിത്സുബിഷി നല്‍കുന്നത്. 103 bhp കരുത്തും 141 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകള്‍ ലഭ്യമാണ്.

കാത്തിരിപ്പ് അവസാനിച്ചു; മിത്സുബിഷിയുടെ എക്‌സ്പാന്‍ഡര്‍ എംപിവിയില്‍ അതിശയിച്ച് ലോകം

ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയാണ് എക്‌സ്പാന്‍ഡറിലെ സുരക്ഷാ സജ്ജീകരണങ്ങള്‍.

കാത്തിരിപ്പ് അവസാനിച്ചു; മിത്സുബിഷിയുടെ എക്‌സ്പാന്‍ഡര്‍ എംപിവിയില്‍ അതിശയിച്ച് ലോകം

പ്രൗഢഗാംഭീര്യത തുളുമ്പുന്ന പുതുതലമുറ എംപിവിയെ മിത്സുബിഷി ഇന്ത്യയിലേക്ക് കൊണ്ടുവരുമോ എന്നതാണ് ഇനി നോക്കേണ്ടത്.

കാത്തിരിപ്പ് അവസാനിച്ചു; മിത്സുബിഷിയുടെ എക്‌സ്പാന്‍ഡര്‍ എംപിവിയില്‍ അതിശയിച്ച് ലോകം

മത്സരം കടുത്തിരിക്കുന്ന ഇന്ത്യന്‍ എംപിവി ശ്രേണിയില്‍ നിലവില്‍ മുന്നേറുന്നത് മാരുതി സുസൂക്കി എര്‍ട്ടിഗ, റെനോ ലോഡ്ജി മോഡലുകളാണ്.

Most Read Articles

Malayalam
കൂടുതല്‍... #മിത്സുബിഷി #mitsubishi #mpv
English summary
Mitsubishi Debuts Xpander MPV In Indonesia. Read in Malayalam.
Story first published: Friday, August 11, 2017, 10:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X