റേഞ്ച് റോവര്‍ ഇവോഖിനെ പിടിച്ച് കെട്ടാന്‍ ബിഎംഡബ്ല്യു വരുന്നു; X2 വിന്റെ ചിത്രങ്ങള്‍ പുറത്ത്

Written By:

വരവിന് മുമ്പെ ബിഎംഡബ്ല്യു പുറത്ത് വിട്ട X2 വിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു. മറയ്ക്കുള്ളിലുള്ള 2018 ബിഎംഡബ്ല്യു X2 വിന്റെ ചിത്രങ്ങളാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ പുറത്ത് വിട്ടിരിക്കുന്നത്.

റേഞ്ച് റോവര്‍ ഇവോഖിനെ പിടിച്ച് കെട്ടാന്‍ ബിഎംഡബ്ല്യു വരുന്നു; X2 വിന്റെ ചിത്രങ്ങള്‍ പുറത്ത്

ചിത്രങ്ങള്‍ പുതിയ മോഡലിലേക്ക് വെളിച്ചം വീശുന്നുണ്ടെങ്കിലും, നിറവൈവിധ്യമാര്‍ന്ന മറയുടെ പശ്ചാത്തലത്തില്‍ ഡിസൈന്‍ ഭാഷ ഏറെ വ്യക്തമല്ല.

റേഞ്ച് റോവര്‍ ഇവോഖിനെ പിടിച്ച് കെട്ടാന്‍ ബിഎംഡബ്ല്യു വരുന്നു; X2 വിന്റെ ചിത്രങ്ങള്‍ പുറത്ത്

എന്തായാലും 2016 പാരിസ് ഓട്ടോ ഷോയില്‍ ബിഎംഡബ്ല്യു കാഴ്ചവെച്ച X2 കോണ്‍സെപ്റ്റില്‍ കടമെടുത്ത ഫീച്ചറുകളാണ് 2018 ബിഎംഡബ്ല്യു X2 വില്‍ ഡിസൈനര്‍മാര്‍ നല്‍കിയതെന്ന് വ്യക്തം.

Recommended Video - Watch Now!
2017 Skoda Octavia Launched In India | In Malayalam - DriveSpark മലയാളം
റേഞ്ച് റോവര്‍ ഇവോഖിനെ പിടിച്ച് കെട്ടാന്‍ ബിഎംഡബ്ല്യു വരുന്നു; X2 വിന്റെ ചിത്രങ്ങള്‍ പുറത്ത്

ഐക്കോണിക് ബിഎംഡബ്ല്യു കിഡ്‌നി ഗ്രില്ല് എടുത്തുകാട്ടുന്ന ഫ്രണ്ട് പ്രൊഫൈലില്‍ ഷാര്‍പ്പ് ലുക്ക് ഒരുങ്ങുന്നു. X4, X6 മോഡലുകളെ അപേക്ഷിച്ച് സ്‌പോര്‍ടി ലുക്കിന് കരുത്തേകുന്ന സ്ലോപിംഗ് റൂഫ് ലൈനാണ് ബിഎംഡബ്ല്യു X2 വില്‍ ഇടംപിടിക്കുന്നത്.

റേഞ്ച് റോവര്‍ ഇവോഖിനെ പിടിച്ച് കെട്ടാന്‍ ബിഎംഡബ്ല്യു വരുന്നു; X2 വിന്റെ ചിത്രങ്ങള്‍ പുറത്ത്

ശ്രേണിയില്‍ എതിരാളിയായ ഇവോഖിലും ഇതേ സ്ലോപിംഗ് റൂഫ് ലൈന്‍ ഒരുങ്ങുന്നൂവെന്നതും ശ്രദ്ധേയം.

റേഞ്ച് റോവര്‍ ഇവോഖിനെ പിടിച്ച് കെട്ടാന്‍ ബിഎംഡബ്ല്യു വരുന്നു; X2 വിന്റെ ചിത്രങ്ങള്‍ പുറത്ത്

പുതിയ മിനി കണ്‍ട്രിമാന്‍, X1 മോഡലുകള്‍ ഒരുങ്ങിയ സമാന പ്ലാറ്റ്‌ഫോമില്‍ നിന്നും തന്നെയാണ് പുതിയ ബിഎംഡബ്ല്യു X2 വും വരുന്നത്. X1 ല്‍ ബിഎംഡബ്ല്യു നല്‍കിയ 3 സിലിണ്ടര്‍, 4 സിലിണ്ടര്‍ പെട്രോള്‍-ഡീസല്‍ എഞ്ചിനുകളാണ് X2 വിലും ലഭ്യമാവുക.

റേഞ്ച് റോവര്‍ ഇവോഖിനെ പിടിച്ച് കെട്ടാന്‍ ബിഎംഡബ്ല്യു വരുന്നു; X2 വിന്റെ ചിത്രങ്ങള്‍ പുറത്ത്

114 bhp മുതല്‍ 230 bhp വരെ പരമാവധി കരുത്തേകുന്നതാകും എഞ്ചിന്‍ നിര. 300 bhp കരുത്തേകുന്ന എം പെര്‍ഫോര്‍മന്‍സ് എഡിഷനും മോഡലില്‍ ബിഎംഡബ്ല്യു നല്‍കുമെന്നാണ് സൂചന.

റേഞ്ച് റോവര്‍ ഇവോഖിനെ പിടിച്ച് കെട്ടാന്‍ ബിഎംഡബ്ല്യു വരുന്നു; X2 വിന്റെ ചിത്രങ്ങള്‍ പുറത്ത്

പുതുതലമുറ ബിഎംഡബ്ല്യു X2 വിന്റെ എല്ലാ വേര്‍ഷനും എത്തുക, ഫ്രണ്ട് വീല്‍ ഡ്രൈവിലാണ്. അതേസമയം, ഓള്‍-വീല്‍ ഡ്രൈവ് എക്‌സ്‌ഡ്രൈവ് ഓപ്ഷനലായും മോഡലില്‍ നേടാം.

റേഞ്ച് റോവര്‍ ഇവോഖിനെ പിടിച്ച് കെട്ടാന്‍ ബിഎംഡബ്ല്യു വരുന്നു; X2 വിന്റെ ചിത്രങ്ങള്‍ പുറത്ത്

സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഒരുങ്ങുമ്പോള്‍, തെരഞ്ഞെടുത്ത മോഡലുകളില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ബിഎംഡബ്ല്യു നല്‍കും.

റേഞ്ച് റോവര്‍ ഇവോഖിനെ പിടിച്ച് കെട്ടാന്‍ ബിഎംഡബ്ല്യു വരുന്നു; X2 വിന്റെ ചിത്രങ്ങള്‍ പുറത്ത്

X1, X3, X4, X5, X6 നിരയിൽ നേരിടുന്ന വിടവാണ് X2 വിലൂടെ ബിഎംഡബ്ല്യു പരിഹരിക്കാന്‍ പോകുന്നത്. റേഞ്ച് റോവര്‍ ഇവോഖാണ് വിപണിയില്‍ 2018 ബിഎംഡബ്ല്യു X2 വിന്റെ പ്രധാന എതിരാളി.

കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
2018 BMW X2 Official Images Revealed — Dynamic And Sporty. Read in Malayalam.
Story first published: Friday, August 11, 2017, 18:03 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark