ഔഡിക്കും മെര്‍സിഡീസിനും ഭീഷണി; 2018 ബിഎംഡബ്ല്യു X3 അവതരിച്ചു — അറിയേണ്ടതെല്ലാം

By Dijo Jackson

2018 ബിഎംഡബ്ല്യു X3 യെ കമ്പനി ഔദ്യോഗികമായി ലൊഞ്ച് ചെയ്തു. അമേരിക്കയിലെ സ്പാര്‍ട്ടന്‍ബര്‍ഗ് ഉത്പാദന കേന്ദ്രത്തില്‍ നിന്നുമാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. 2003 ല്‍ ബിഎംഡബ്ല്യു നിരയിലേക്ക് കടന്നെത്തിയ X3, ജനപ്രിയ എസ്‌യുവികള്‍ക്ക് ഇടയിലെ നിറസാന്നിധ്യമാണ്.

ഔഡിക്കും മെര്‍സിഡീസിനും ഭീഷണി; 2018 ബിഎംഡബ്ല്യു X3 അവതരിച്ചു — അറിയേണ്ടതെല്ലാം

X1, X5 കള്‍ക്ക് സമാനമായ ഡിസൈന്‍ തത്വമാണ് മൂന്നാം തലമുറ ബിഎംഡബ്ല്യു X3 യും പിന്തുടര്‍ന്നിരിക്കുന്നത്. അതേസമയം, പുതിയ ഷീറ്റ് മെറ്റല്‍ X3 യില്‍ ഇടംപിടിക്കുന്നു. ആക്ടീവ് ഗ്രില്‍ ഷഡറുകള്‍, അണ്ടര്‍ബോഡി ക്ലാഡിംഗ്, റിയര്‍ സ്‌പോയിലര്‍ എന്നിവയില്‍ ഊന്നിയ എയറോഡൈനാമിക് ഫീച്ചറുകളാണ് X3 യ്ക്ക് ഉള്ളത്.

ഔഡിക്കും മെര്‍സിഡീസിനും ഭീഷണി; 2018 ബിഎംഡബ്ല്യു X3 അവതരിച്ചു — അറിയേണ്ടതെല്ലാം

പുതുക്കിയ പ്ലാറ്റ്‌ഫോമില്‍ എത്തുന്ന X3 യില്‍, 50-50 വെയ്റ്റ് ഡിസ്ട്രിബ്യൂഷന്‍ റേഷ്യോ നേടുന്നതിനായി വീല്‍ബേസ് വര്‍ധിപ്പിച്ചിട്ടുണ്ട്. ചെറിയ ഹെഡ്‌ലാമ്പുകള്‍ക്ക് ഒപ്പം, വലിയ കിഡ്‌നി ഗ്രില്ലുകളാണ് പുതുതലമുറ X3യ്ക്ക് ഉള്ളത്.

ഔഡിക്കും മെര്‍സിഡീസിനും ഭീഷണി; 2018 ബിഎംഡബ്ല്യു X3 അവതരിച്ചു — അറിയേണ്ടതെല്ലാം

പുതിയ ഹെക്‌സഗണല്‍ എല്‍ഇഡി ഫോഗ് ലാമ്പുകളാണ് മോഡലില്‍ ഇടംപിടിക്കുന്നതും.

ഔഡിക്കും മെര്‍സിഡീസിനും ഭീഷണി; 2018 ബിഎംഡബ്ല്യു X3 അവതരിച്ചു — അറിയേണ്ടതെല്ലാം

റിയര്‍ എന്‍ഡില്‍ ഓപ്ഷനല്‍ എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ക്ക് ഒപ്പം ട്രെയിലറും സാന്നിധ്യമറിയിക്കുന്നു. ഇതാദ്യമായാണ് X3 യില്‍ ട്രെയിലര്‍ ഇടംപിടിക്കുന്നത്.

ഔഡിക്കും മെര്‍സിഡീസിനും ഭീഷണി; 2018 ബിഎംഡബ്ല്യു X3 അവതരിച്ചു — അറിയേണ്ടതെല്ലാം

ഇന്റീരിയറില്‍ 10.25 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും, പുതുക്കിയ ഡ്രൈവര്‍ ഫോക്കസ്ഡ് ഡാഷ്‌ബോര്‍ഡും ശ്രദ്ധേയം.

വലിയ പനോരാമിക് മൂണ്‍റൂഫും, പുതുക്കിയ ത്രീ-സ്‌പോക്ക് സ്റ്റീയറിംഗ് വീലും, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും മൂന്നാം തലമുറ X3 യെ മുന്‍മോഡലുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

ഔഡിക്കും മെര്‍സിഡീസിനും ഭീഷണി; 2018 ബിഎംഡബ്ല്യു X3 അവതരിച്ചു — അറിയേണ്ടതെല്ലാം

XDrive30i, M40i എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് 2018 ബിഎംഡബ്ല്യു X3 എത്തുക. 248 bhp കരുത്തേകുന്ന ടര്‍ബ്ബോചാര്‍ജ്ഡ് ഇന്‍ലൈന്‍-ഫോര്‍ എഞ്ചിനാണ് XDrive30i യിലുള്ളത്.

ഔഡിക്കും മെര്‍സിഡീസിനും ഭീഷണി; 2018 ബിഎംഡബ്ല്യു X3 അവതരിച്ചു — അറിയേണ്ടതെല്ലാം

അതേസമയം, 355 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ ഇന്‍ലൈന്‍-സിക്‌സ് എഞ്ചിനാണ് M40i യില്‍ ഇടംപിടിക്കുന്നതും. X3 നിരയിലെ ആദ്യ M-Sport വേരിയന്റാണ് M40i.

ഔഡിക്കും മെര്‍സിഡീസിനും ഭീഷണി; 2018 ബിഎംഡബ്ല്യു X3 അവതരിച്ചു — അറിയേണ്ടതെല്ലാം

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ M40i യ്ക്ക് വേണ്ടത് കേവലം 4.6 സെക്കന്‍ഡുകളാണ്. മണിക്കൂറില്‍ 250 കിലോമീറ്ററാണ് M40i യുടെ ടോപ്‌സ്പീഡും.

ഔഡിക്കും മെര്‍സിഡീസിനും ഭീഷണി; 2018 ബിഎംഡബ്ല്യു X3 അവതരിച്ചു — അറിയേണ്ടതെല്ലാം

8 സ്പീഡ് സ്റ്റെപ്‌ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലാണ് ഇരു വേരിയന്റുകളും അവതരിക്കുക. 2018 ഓടെ മാത്രമാകും പുതുതലമുറ ബിഎംഡബ്ല്യു X3 ഇന്ത്യയില്‍ എത്തുക.

ഔഡിക്കും മെര്‍സിഡീസിനും ഭീഷണി; 2018 ബിഎംഡബ്ല്യു X3 അവതരിച്ചു — അറിയേണ്ടതെല്ലാം

ഔഡി Q3, മെര്‍സിഡീസ്-ബെന്‍സ് GLE എന്നിവരാകും ബിഎംഡബ്ല്യു X3 യുടെ പ്രധാന എതിരാളികളും.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു
English summary
2018 BMW X3 Revealed; Is Faster And More Efficient. Read in Malayalam.
Story first published: Tuesday, June 27, 2017, 12:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X