ന്യുജെന്‍ ലുക്കുമായി പുതിയ സൊനാട്ട; പ്രതീക്ഷയോടെ ഹ്യുണ്ടായ്

Written By: Dijo

പുതിയ 2017 ഹ്യുണ്ടായ് സൊനാട്ട ഔദ്യോഗികമായി അവതരിച്ചു. ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് ഇന്ത്യയില്‍ അവതരിപ്പിച്ച സൊനാട്ട സെഡാന്‍ മോഡല്‍ മികവുറ്റ പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിലും വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പുതിയ ഹ്യുണ്ടായ് സൊനാട്ട സെഡാന്‍ മോഡലിനെ ദക്ഷിണ കൊറിയയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചതിന് പിന്നാലെ ഇന്ത്യയിലേക്ക് എന്ന് എന്ന ചോദ്യം ഉയരുകയാണ്.

ആ ചോദ്യം നിലനില്‍ക്കെ പുതിയ ഹ്യുണ്ടായ് സെഡാനില്‍ എന്തൊക്കെയാണ് വേറിട്ട് നില്‍ക്കുന്നതെന്ന് പരിശോധിക്കാം. ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷയിലാണ് സെനാട്ട അവതരിച്ചിട്ടുള്ളത്. കൂടാതെ, മുന്‍ഗാമികളില്‍ നിന്നും വ്യത്യസ്തമായ ശൈലിയിലാണ് പുത്തന്‍ സെനാട്ടയെ ഹ്യുണ്ടായ് അണിനിരത്തിയിട്ടുള്ളത്. വെര്‍ട്ടിക്കല്‍ ഡെയ്‌ടൈം റണിംഗ് ലൈറ്റ്‌സും, ക്യാരക്ടര്‍ ലൈന്‍സും ഉള്‍പ്പെടെ ഒരുപിടി ഫീച്ചേര്‍സാണ് സെനാട്ടയില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

അപ്ഗ്രഡേഷന്‍ പരിശോധിച്ചാല്‍ ആദ്യം ശ്രദ്ധ നേടുന്നത് പുത്തന്‍ എയര്‍ കണ്ടീഷനിംഗ് സിസ്റ്റമാണ്. പിന്നാലെ വെന്റിലേഷന്‍, ഓഡിയോ, ഹീറ്റിംഗ് കണ്‍ട്രോള്‍, 7 ഇഞ്ച് കളര്‍ ടച്ച് സ്‌ക്രീന്‍ എന്നിവയും സെനാട്ടയുടെ പുത്തന്‍ ഫീച്ചേര്‍സാണ്. പുത്തന്‍ മോഡലില്‍ ഓപ്ഷനല്‍ 8 ഇഞ്ച് ഡിസ്‌പ്ലേയും ഹ്യുണ്ടായ് നല്‍കും.

സുരക്ഷയുടെ കാര്യത്തിലും പുത്തന്‍ സെനാട്ട മുന്‍ഗാമികളെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍, റിയര്‍ ക്രോസ്-ട്രാഫിക് അലര്‍ട്ട്, ഹൈ ബീം അസിസ്റ്റ്, ഡൈനാമിക് ബെന്‍ഡിംഗ് ലൈറ്റ്‌സ്, ലെയ്ന്‍ കീപ് അസിസ്റ്റ് എന്നിവയൊക്കെയാണ് പുത്തന്‍ സെനാട്ടയിലെ സുരക്ഷാ സജ്ജീകരണങ്ങള്‍.

എഞ്ചിനിലും രണ്ടിലധികം വേരിയന്റുകളെ ഹ്യുണ്ടായ് ഒരുക്കുന്നുണ്ട്. 139 bhp പുറപ്പെടുവിക്കുന്ന 1.7 ലിറ്റര്‍ വിജിറ്റി, 177 bhp പുറപ്പെടുവിക്കുന്ന 1.6 ലിറ്റര്‍ ടി-ജിഡിഐ, 160 bhp പുറപ്പെടുവിക്കുന്ന 2.0 ലിറ്റര്‍ യൂണിറ്റ് എഞ്ചിന്‍, 241 bhp പുറപ്പെടുവിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബ്ബോ ചാര്‍ജ്ഡ് എഞ്ചിന്‍ എന്നിങ്ങനെയാണ് ഹ്യുണ്ടായ് സൊനാട്ടയുടെ വേരിയന്റുകള്‍ അവതരിപ്പിച്ചിട്ടുള്ളത്.

ഇനി ആദ്യം ഉന്നയിച്ച് ചോദ്യത്തിലേക്ക് കടക്കാം. ഹ്യുണ്ടായ് സൊനാട്ട ഇന്ത്യയിലേക്ക് കടക്കുമോ? ഉത്തരം തീര്‍ച്ചയായും അതെ എന്നാണ്. കാരണം ഹ്യുണ്ടായ സൊനാട്ടയുടെ എല്ലാ തലമുറയും ഇന്ത്യയില്‍ തുടരെ അവതരിപ്പിച്ച് വരുന്നതാണ്. എന്നാല്‍ ഇന്ത്യന്‍ നിരത്തില്‍ ഏതൊക്കെ എഞ്ചിന്‍ വേരിയന്റുകളാകും സൊനാട്ട നല്‍കുകയെന്ന ചോദ്യത്തില്‍ മാത്രമാണ് ഇപ്പോഴും അനിശ്ചിതത്വം നിലകൊള്ളുന്നത്. അതേസമയം, പുത്തന്‍ ഹ്യുണ്ടായ് വേര്‍ണയും ഉടന്‍ ഇന്ത്യയില്‍ അവതരിക്കാനിരിക്കുകയാണ്.

2017 ഹ്യുണ്ടായ് വേര്‍ണ ഫോട്ടോ ഗാലറി

English summary
The new Hyundai Sonata has been launched and it is only a matter of time till the sedan makes its way to India. Read on for more details.
Please Wait while comments are loading...

Latest Photos