2017 ഹ്യുണ്ടായി വേർണ അടുത്ത മാസം എത്തും; ബുക്കിംഗ് ആരംഭിച്ചു

Written By:

പുതുതലമുറ ഹ്യുണ്ടായി വേര്‍ണ അടുത്ത മാസം ഇന്ത്യയില്‍ ലൊഞ്ച് ചെയ്യുമെന്ന് സൂചന. വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹ്യുണ്ടായി വേര്‍ണയുടെ അനൗദ്യോഗിക ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആംരഭിച്ചു.

2017 ഹ്യുണ്ടായി വേർണ അടുത്ത മാസം എത്തും; ബുക്കിംഗ് ആരംഭിച്ചു

25,000 രൂപ മുന്‍കൂര്‍ പണം അടച്ചാണ് പുതുതലമുറ ഹ്യുണ്ടായി വേര്‍ണയെ ഉപഭോക്താക്കള്‍ ഡീലര്‍ഷിപ്പുകളില്‍ നിന്നും ബുക്ക് ചെയ്യുന്നത്. വരവിന് മുന്നോടിയായി വേര്‍ണയുടെ ടീസറുകള്‍ ഹ്യുണ്ടായി അടുത്തിടെ പുറത്ത് വിട്ടിരുന്നു.

2017 ഹ്യുണ്ടായി വേർണ അടുത്ത മാസം എത്തും; ബുക്കിംഗ് ആരംഭിച്ചു

പുതുക്കിയ ഹെഡ്‌ലാമ്പുകള്‍, ക്രോം ഫിനിഷോടുള്ള ഗ്രില്‍, എല്‍ഇഡി ഡെയ്‌ടൈം റണിംഗ് ലൈറ്റുകള്‍, എലാന്‍ട്രയ്ക്ക് സമാനമായ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് 2017 വേര്‍ണയിലെ വിശേഷങ്ങള്‍.

2017 ഹ്യുണ്ടായി വേർണ അടുത്ത മാസം എത്തും; ബുക്കിംഗ് ആരംഭിച്ചു

ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളുടെ ഫ്‌ളൂയിഡിക് ഡിസൈന്‍ സ്റ്റൈലിംഗില്‍ ഒരുങ്ങിയ ആദ്യ മോഡലാണ് വേര്‍ണ. ഗ്രാന്‍ഡ് i10 നും, ക്രെറ്റയ്ക്കും, i20 യ്ക്കും മുമ്പ് ഹ്യുണ്ടായി നിരയില്‍ നിന്നും ജനപ്രീതിയാര്‍ജ്ജിച്ച മോഡല്‍ കൂടിയായിരുന്നു വേര്‍ണ.

എന്തായാലും നിലവിലെ മോഡലില്‍ നിന്നും അടിമുടി മാറിയാണ് 2017 വേര്‍ണയെ ഹ്യുണ്ടായി അവതരിപ്പിക്കുകയെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഹ്യുണ്ടായിയുടെ ഫ്‌ളൂയിഡിക് സ്‌കള്‍ച്ചര്‍ 2.0 ഡിസൈന്‍ തത്വമാണ് 2017 വേര്‍ണ പിന്തുടരുന്നത്.

2017 ഹ്യുണ്ടായി വേർണ അടുത്ത മാസം എത്തും; ബുക്കിംഗ് ആരംഭിച്ചു

രാജ്യാന്തര വേദികളില്‍ ഹ്യുണ്ടായി കാഴ്ചവെച്ച വേര്‍ണയില്‍ വലിയ സിംഗിള്‍-ഫ്രെയിം ഗ്രില്ലും, അഗ്രസീവ് ഹെഡ്‌ലാമ്പുകളുമാണ് ഇടംപിടിച്ചത്. ഇന്ത്യന്‍ വരവിലും ഇത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

2017 ഹ്യുണ്ടായി വേർണ അടുത്ത മാസം എത്തും; ബുക്കിംഗ് ആരംഭിച്ചു

നിലവിലുള്ള വേര്‍ണയെക്കാളും 70 mm നീളവും, 29 mm വീതിയും കൂടുതലാണ് 2017 വേര്‍ണയ്ക്ക്. വീല്‍ബേസില്‍ 10 mm ന്റെ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഉയരത്തില്‍ മാറ്റമില്ല.

2017 ഹ്യുണ്ടായി വേർണ അടുത്ത മാസം എത്തും; ബുക്കിംഗ് ആരംഭിച്ചു

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയ്ക്ക് ഒപ്പമുള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീനാണ് ടോപ് വേരിയന്റില്‍ ഇടംപിടിക്കുക. താഴ്ന്ന വേരിയന്റുകളില്‍ 5 ഇഞ്ച് ടച്ച്സ്‌ക്രീനും സാന്നിധ്യമറിയിക്കും.

2017 ഹ്യുണ്ടായി വേർണ അടുത്ത മാസം എത്തും; ബുക്കിംഗ് ആരംഭിച്ചു

ഹോണ്ട സിറ്റി, മാരുതി സിയാസ്, ഫോക്‌സ് വാഗണ്‍ വെന്റോ, സ്‌കോഡ റാപ്പിഡ് മോഡലുകള്‍ക്ക് എതിരെയാണ് 2017 വേര്‍ണ മത്സരിക്കുക.

കൂടുതല്‍... #ഹ്യുണ്ടായി
English summary
New-Generation Hyundai Verna To Be Launched Next Month; Bookings Open. Read in Malayalam.
Story first published: Wednesday, July 19, 2017, 14:09 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark