ഇന്ത്യന്‍ വരവിന് മുന്നോടിയായി റിയോ പള്‍സ് എഡിഷനെ കിയ അവതരിപ്പിച്ചു

Written By:

ഇന്ത്യന്‍ നിര്‍മ്മിത കാറുകളുമായി കിയ ഇന്ത്യന്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. 2019 മുതല്‍ മെയ്ക്ക് ഇന്‍ ഇന്ത്യ കാറുകളുമായി കിയ മോട്ടോര്‍സ് ഇന്ത്യയില്‍ ചുവട് ഉറപ്പിക്കും.

Recommended Video - Watch Now!
Datsun redi-GO 1-Litre Review In Malayalam - DriveSpark മലയാളം

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ഉപകമ്പനിയാണ് കിയ മോട്ടോര്‍സ്. ഇന്ത്യന്‍ വരവിന് മുന്നോടിയായി, ലിമിറ്റഡ് എഡിഷന്‍ സ്‌പോര്‍ടി ഹാച്ച്ബാക്ക് റിയോ പള്‍സിനെ കമ്പനി അവതരിപ്പിച്ചു.

ഇന്ത്യന്‍ വരവിന് മുന്നോടിയായി റിയോ പള്‍സ് എഡിഷനെ കിയ അവതരിപ്പിച്ചു

വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക് കളര്‍ നിറഭേദങ്ങളിലാണ് സ്‌പെഷ്യല്‍ എഡിഷന്‍ കിയ റിയോ പള്‍സ് എത്തുന്നത്. റെഡ് റൂഫ്, റെഡ് ഫ്രണ്ട് വെന്റുകള്‍, മിറര്‍ ക്യാപുകള്‍, സൈഡ് സ്‌കേര്‍ട്ട് ട്രിമുകള്‍ എന്നിവ, സ്റ്റാന്‍ഡേര്‍ഡ് റിയോ പള്‍സില്‍ നിന്നും ലിമിറ്റഡ് എഡിഷനെ വേറിട്ട് നിര്‍ത്തുന്നു.

ഇന്ത്യന്‍ വരവിന് മുന്നോടിയായി റിയോ പള്‍സ് എഡിഷനെ കിയ അവതരിപ്പിച്ചു

205/45 R17 ടയറുകളില്‍ ഒരുങ്ങിയ 17 ഇഞ്ച് അലോയ് വീലുകള്‍, ക്രോം ബോര്‍ഡര്‍ നേടിയ റേഡിയേറ്റര്‍ ഗ്രില്‍, പ്രൈവസി ഗ്ലാസോടെയുള്ള റിയര്‍ സൈഡ് വിന്‍ഡോ എന്നിവ മോഡലിന്റെ എക്സ്റ്റീരിയര്‍ ഫീച്ചറുകളാണ്.

ഇന്ത്യന്‍ വരവിന് മുന്നോടിയായി റിയോ പള്‍സ് എഡിഷനെ കിയ അവതരിപ്പിച്ചു

റെഡ് തീമില്‍ ഒരുങ്ങിയാതാണ് ലിമിറ്റഡ് എഡിഷന്റെ ഇന്റീരിയറും. ബ്ലാക്-റെഡ് അപ്‌ഹോള്‍സ്റ്ററി, റെഡ് മെറ്റാലിക് പെയിന്റ് സ്‌കീമിലുള്ള ഡാഷ്‌ബോര്‍ഡ്, സ്‌റ്റെയ്ന്‍ലെസ് സ്റ്റീല്‍ പെഡലുകള്‍ ഉള്‍പ്പെടുന്നതാണ് ഇന്റീരിയര്‍ വിശേഷങ്ങള്‍.

ഇന്ത്യന്‍ വരവിന് മുന്നോടിയായി റിയോ പള്‍സ് എഡിഷനെ കിയ അവതരിപ്പിച്ചു

ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റബിലിറ്റി മാനേജ്‌മെന്റ്, കോണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, സ്‌ട്രെയ്റ്റ്-ലൈന്‍ സ്റ്റബിലിറ്റി, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയാണ് ലിമിറ്റഡ് എഡിഷന്‍ റിയോ പള്‍സിലെ സുരക്ഷാ ക്രമീകരണങ്ങള്‍.

ഇന്ത്യന്‍ വരവിന് മുന്നോടിയായി റിയോ പള്‍സ് എഡിഷനെ കിയ അവതരിപ്പിച്ചു

DAB റേഡിയോ, ബ്ലൂടൂത്ത് കണ്ടക്ടിവിറ്റി, യുഎസ്ബി പോയിന്റുകള്‍ ഉള്‍പ്പെടുന്ന 5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലിമിറ്റഡ് എഡിഷന്റെ ഭാഗമാകുന്നു. 6 സ്പീക്കര്‍ ഓഡിയോ സെറ്റപ്പാണ് മോഡലിലുള്ളത്.

ഇന്ത്യന്‍ വരവിന് മുന്നോടിയായി റിയോ പള്‍സ് എഡിഷനെ കിയ അവതരിപ്പിച്ചു

83 bhp കരുത്തും 121 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.25 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ലിമിറ്റഡ് എഡിഷന്‍ റിയോ പള്‍സിന്റെ പവര്‍ഹൗസ്.

ഇന്ത്യന്‍ വരവിന് മുന്നോടിയായി റിയോ പള്‍സ് എഡിഷനെ കിയ അവതരിപ്പിച്ചു

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഒരുങ്ങുന്ന ലിമിറ്റഡ് എഡിഷനില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വേണ്ടത് 12.5 സെക്കന്‍ഡാണ്. മണിക്കൂറില്‍ 172 കിലോമീറ്റര്‍ വേഗതാണ് ലിമിറ്റഡ് എഡിഷന്റെ ടോപ്‌സ്പീഡ്.

ഇന്ത്യന്‍ വരവിന് മുന്നോടിയായി റിയോ പള്‍സ് എഡിഷനെ കിയ അവതരിപ്പിച്ചു

എന്തായാലും ഇന്ത്യന്‍ വരവില്‍ ഒരു കോമ്പാക്ട് സെഡാനും ഒരു കോമ്പാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി മോഡലുമാകും ആദ്യ ഘട്ടത്തില്‍ കിയ അവതരിപ്പിക്കുക.

നിലവില്‍ ദക്ഷിണ കൊറിയയിലെ രണ്ടാമത്തെ വലിയ വാഹനനിര്‍മ്മാതാക്കളാണ് കിയ മോട്ടോര്‍സ്.

കൂടുതല്‍... #കിയ #kia
English summary
India-Bound Kia Motors Reveals Rio Pulse Edition. Read in Malayalam.
Story first published: Friday, July 21, 2017, 11:12 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark