ഇന്ത്യയ്ക്ക് പ്രിയം 2017 ഡിസൈറിനോട്; വില്‍പനയില്‍ തലയുയര്‍ത്തി മാരുതി കാറുകള്‍

By Dijo Jackson

2017 ഡിസൈര്‍ മാരുതിയുടെ പ്രതീക്ഷ തെറ്റിച്ചില്ല. മെയ് മാസം മാരുതി നിരയിലേക്ക് കടന്നെത്തിയ പുതുതലമുറ ഡിസൈര്‍, ഇപ്പോള്‍ ഇന്ത്യയുടെ ബെസ്റ്റ് സെല്ലിംഗ് കാര്‍ എന്ന പട്ടം തിരിച്ച് പിടിച്ചിരിക്കുകയാണ്.

ഇന്ത്യയ്ക്ക് പ്രിയം 2017 ഡിസൈറിനോട്; വില്‍പനയില്‍ തലയുയര്‍ത്തി മാരുതി കാറുകള്‍

2017 ഓഗസ്റ്റ് മാസത്തെ കണക്കുകള്‍ പ്രകാരം, 30934 ഡിസൈറുകളെയാണ് മാരുതി വിപണിയില്‍ വിറ്റത്. ജൂണ്‍ മാസം 14703 യൂണിറ്റുകളുടെ വില്‍പനയാണ് ഡിസൈറില്‍ മാരുതി നേടിയിരുന്നത്.

ഇന്ത്യയ്ക്ക് പ്രിയം 2017 ഡിസൈറിനോട്; വില്‍പനയില്‍ തലയുയര്‍ത്തി മാരുതി കാറുകള്‍

പൊടുന്നനെ 110 ശതമാനം വളര്‍ച്ചാ നിരക്കാണ് ഡിസൈര്‍ വില്‍പനയില്‍ മാരുതി ഓഗസ്റ്റ് മാസം നേടിയതും. ഡിസൈറിന് പുറമെ ആള്‍ട്ടോ, ബലെനോ, വിറ്റാര ബ്രെസ്സ, വാഗണ്‍ആര്‍, സ്വിഫ്റ്റ് മോഡലുകള്‍ യഥാക്രമം ആദ്യ ആറ് സ്ഥാനങ്ങള്‍ കൈയ്യടക്കി മാരുതിയുടെ ആധിപത്യം വെളിപ്പെടുത്തി.

ഇന്ത്യയ്ക്ക് പ്രിയം 2017 ഡിസൈറിനോട്; വില്‍പനയില്‍ തലയുയര്‍ത്തി മാരുതി കാറുകള്‍

21521 യൂണിറ്റുകളുടെ വില്‍പന ആള്‍ട്ടോ രേഖപ്പെടുത്തിയപ്പോള്‍, 17190 ബലെനോകളെയാണ് ഓഗസ്റ്റ് മാസം മാരുതി വിറ്റത്. 14396 യൂണിറ്റുകളുടെ വില്‍പനയുമായി വിറ്റാര ബ്രെസ്സയും, 13907 യൂണിറ്റുകളുടെ വില്‍പനയുമായി വാഗണ്‍ ആറും, 12631 യൂണിറ്റുകളുടെ വില്‍പന നേടി സ്വിഫ്റ്റ് ഹാച്ച്ബാക്കും മാരുതിയുടെ പ്രതീക്ഷ നിലനിര്‍ത്തി.

ഇന്ത്യയ്ക്ക് പ്രിയം 2017 ഡിസൈറിനോട്; വില്‍പനയില്‍ തലയുയര്‍ത്തി മാരുതി കാറുകള്‍

അതേസമയം, ജീപ് കോമ്പസിന്റെ പിന്‍ബലത്തില്‍ പട്ടികയില്‍ ഫിയറ്റ് മികവ് പുറത്തെടുത്തു എന്നതും ശ്രദ്ധേയം. 2020 കോമ്പസുകളെയാണ് ഓഗസ്റ്റ് മാസം ജീപ് ഇന്ത്യയില്‍ വിറ്റത്.

Recommended Video

2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
ഇന്ത്യയ്ക്ക് പ്രിയം 2017 ഡിസൈറിനോട്; വില്‍പനയില്‍ തലയുയര്‍ത്തി മാരുതി കാറുകള്‍

ഓഗസ്റ്റ് മാസം 9585 യൂണിറ്റുകളുടെ വില്‍പന ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോയും, 4781 യൂണിറ്റുകളുടെ വില്‍പന ജാപ്പനീസ് നിര്‍മ്മാതാക്കളായ നിസാനും കാഴ്ചവെച്ചു.

ഇന്ത്യയ്ക്ക് പ്രിയം 2017 ഡിസൈറിനോട്; വില്‍പനയില്‍ തലയുയര്‍ത്തി മാരുതി കാറുകള്‍

റെഡി-ഗോയുടെ വില്‍പനയിലൂടെയാണ് 55 ശതമാനത്തിലേറെ വില്‍പനയാണ് നിസാന്‍ നേടിയത്. റെനോയുടെ കാര്യവും വ്യത്യസ്തമല്ല. റെനോയുടെ വില്‍പന കണക്കുകളില്‍, 80 ശതമാനത്തിലേറെയും ക്വിഡിന്റെ സംഭാവനയാണ്.

ഇന്ത്യയ്ക്ക് പ്രിയം 2017 ഡിസൈറിനോട്; വില്‍പനയില്‍ തലയുയര്‍ത്തി മാരുതി കാറുകള്‍

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി, 47103 യൂണിറ്റുകളുടെ വില്‍പനയാണ് ഓഗസ്റ്റ് മാസം നേടിയത്.

ഇന്ത്യയ്ക്ക് പ്രിയം 2017 ഡിസൈറിനോട്; വില്‍പനയില്‍ തലയുയര്‍ത്തി മാരുതി കാറുകള്‍

പുതുതായി അവതരിപ്പിച്ച വേര്‍ണ, ഹ്യുണ്ടായിയുടെ വില്‍പനയെ കാര്യമായി സ്വാധീനിച്ചു.

ഓഗസ്റ്റ് മാസത്തെ വിൽപനയിൽ ശ്രദ്ധിക്കപ്പെട്ടത്-

  • 30934 യൂണിറ്റുകളുടെ വില്‍പനയുമായി 2017 മാരുതി ഡിസൈര്‍ മുന്നില്‍
  • 4779 യൂണിറ്റുകളുടെ വില്‍പനയാണ് പുതുതലമുറ ഹ്യുണ്ടായി വേര്‍ണ നേടിയത്
  • 2000 യൂണിറ്റുകളുടെ വില്‍പന മറികടന്ന കോമ്പസിന് മേല്‍, 10000 ത്തിലേറെ ബുക്കിംഗും ജീപ് നേടി

More from DriveSpark

Article Published On: Thursday, September 7, 2017, 13:27 [IST]
English summary
New Maruti Dzire Becomes India’s Best Selling Car. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X