സമഗ്ര മാറ്റങ്ങളോടെ പുത്തൻ തലമുറ വാഗൺ-ആർ...
നീണ്ട പതിനേഴുവർഷത്തോളമായി മാറ്റങ്ങൽക്ക് വിധേയമാകാത്ത വാഗൺ-ആറിന്റെ 2017 പുത്തൻ തലമുറ മോഡൽ വിപണിയിലരങ്ങേറുന്നു.
1999ൽ ഇന്ത്യൻ വിപണിയിൽ എത്തിച്ചേർന്ന വാഗൺആർ വലിയ മാറ്റങ്ങൾക്കൊന്നും വിധേയമാകാതെ ഇന്നും വിപണിയിൽ തുടരുന്നൊരു മോഡലാണ്. നീണ്ട പതിനേഴുവർഷത്തോളമായി ഇന്ത്യൻ നിരത്തിൽ യാത്ര തുടരുന്നുവെങ്കിലും ഇന്നും ജനലക്ഷങ്ങളുടെ പ്രിയ കാർ കൂടിയാണിത്.

സമഗ്ര മാറ്റങ്ങളുമായി 2017 പുത്തൻ തലമുറ വാഗൺ ആറിനെ ഔദ്യോഗികമായി അവതരിപ്പാനിരിക്കെ ജാപ്പനീസ് മീഡിയകളിൽ വാഗൺ ആർ, വാഗൺ ആർ സ്റ്റിങ് റെ മോഡലുകളിപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്.

പുത്തൻ തലമുറ വാഗൺ ആറിന്റെ ചിത്രങ്ങൾ പ്രചരിക്കുന്നുവെന്നല്ലാതെ കമ്പനി ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

നിലവിലുള്ള ടോൾബോയി, ബോക്സി ഘടനയാണ് പിൻതുടരുന്നുവെങ്കിലും അതിൽ നിന്നും വ്യതിചലിച്ച് ഒരു സ്പോർടി ലുക്ക് നൽകുന്നതിലാണ് കമ്പനി ശ്രദ്ധപുലർത്തിയിരിക്കുന്നത്.

ഒറ്റനോട്ടത്തിൽ വാഹനത്തിന് അല്പം വലുപ്പകൂടുതലുള്ളതായി തോന്നാം. ഡബിള്‍ പാര്‍ട്ട് ഗ്രില്ലിനോട് ചേര്‍ന്നു നില്‍ക്കുന്ന സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് വാഹനത്തിന് പുതുമ നൽകുന്നു.
ഒതുങ്ങിയ ബോണറ്റ്, ബമ്പര്‍, ഫോഗ് ലാംപ് എന്നിവക്കൊപ്പം വശങ്ങളിലൂടെയുള്ള ക്യാരക്ടർ ലൈനും കാറിനൊരു ബോൾഡ് ലുക്ക് പ്രദാനം ചെയ്യുന്നു.

മുൻഭാഗത്തെ പോലെതന്നെ ചില മാറ്റങ്ങളും പിന്നിലും വരുത്തിയിട്ടുണ്ട്. ബംബറിനോട് ചേർന്നാണ് ടെയിൽ ലാമ്പിന്റെ സ്ഥാനം. ഇതോടൊപ്പം അകത്തളത്തിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുള്ളതായാണ് സൂചന.

ഇഗ്നീസില്‍ നൽകിയിട്ടുള്ള അകത്തളത്തിന് സമാനമായിട്ടുള്ള ഡിസൈനായിരിക്കും ഇതിൽ. ടോപ് വേരിയന്റില്‍ ആപ്പിള്‍ആന്‍ഡ്രോയ്ഡ് ഓട്ടോ,7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ സ്മാര്‍ട്ട് പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

വലുപ്പമേറിയ ഫ്രണ്ട് ഗ്രില്ല്, അലോയി വീല്‍, സ്‌പോര്‍ട്ടിയര്‍ ബോഡി കിറ്റ് എന്നിവയോടെയാണ് സ്റ്റിങ് റേ വകഭേദം ഇറങ്ങുന്നത്. കമ്പനിയുടെ പുതിയ TECT ബോഡി ടെക്‌നോളജിയിലാണ് ഈ വാഹനത്തിന്റെ നിർമാണം.

ഈ സാങ്കേതികത മൂലം കൂടുതൽ ഇന്ധനക്ഷമതയും പെർഫോമൻസും കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി എന്നിവ നല്‍കി വാഹനത്തിന്റെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.

മെക്കാനിക്കല്‍ സംബന്ധിച്ചുള്ള കാര്യങ്ങളിൽ മാറ്റമില്ല. 1 ലിറ്റര്‍ കെ10 പെട്രോള്‍ എൻജിൻ തന്നെയായിരിക്കും പുതിയ വാഗൺ ആറിന് കരുത്തേകുക. ട്രാൻസ്മിൽനെ കുറിച്ച് പറയുകയാണെങ്കിൽ 5 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുത്തുന്നതായിരിക്കും.

660 സിസി ജെഡിഎം സ്‌പെക് മോഡല്‍ ടര്‍ബോ ചാര്‍ജിലും പ്രകൃതി വാതകത്തിലും പ്രവർത്തിക്കുന്നതായിരിക്കും. എന്നാല്‍ ഈ വകഭേദം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതായിരിക്കില്ല.

ജപ്പാനിൽ അടുത്ത മാസം തന്നെ വാഹനം പുറത്തിറങ്ങാനുള്ള സാധ്യതയുണ്ടെങ്കിലും ഇന്ത്യയിലേക്കുള്ള വരവിനെ കുറിച്ചൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാൽ അടുത്ത വർഷം അവസാനത്തോടെ പുതിയ വാഗൺ ആർ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കാം.
മാരുതി സ്വിഫ്റ്റ് വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ അല്പം കാക്കൂ, ഇതാ ന്യൂജെൻ സ്വിഫ്റ്റ് എത്തുകയായി. 2017 മാരുതി സ്വിഫ്റ്റ് ഗ്യാലറി


Click it and Unblock the Notifications








