ഫോര്‍ച്യൂണറിനും, എന്‍ഡവറിനും മിത്സുബിഷിയുടെ ഭീഷണി; ഔട്ട്‌ലാന്‍ഡര്‍ എസ്‌യുവി വരുന്നൂ

By Dijo Jackson

പുതിയ ഔട്ട്‌ലാന്‍ഡര്‍ എസ്‌യുവി മിത്സുബിഷി ഉടന്‍ എത്തുമെന്ന് സൂചന. മിത്സുബിഷി ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ഔട്ട്‌ലാന്‍ഡര്‍ എസ്‌യുവി, വരവിലേക്കുള്ള സൂചന നല്‍കുകയാണ്.

ഫോര്‍ച്യൂണറിനും, എന്‍ഡവറിനും മിത്സുബിഷിയുടെ ഭീഷണി; ഔട്ട്‌ലാന്‍ഡര്‍ എസ്‌യുവി വരുന്നൂ

മിത്സുബിഷിയുടെ ഡയനാമിക് ഷീല്‍ഡ് ഡിസൈന്‍ ഭാഷയാണ് പുതിയ ഔട്ട്‌ലാന്‍ഡര്‍ എസ്‌യുവിയും പാലിക്കുന്നത്. ഔട്ട്‌ലാന്‍ഡറില്‍ ഒരുങ്ങിയിരിക്കുന്ന എയര്‍ഡൈനാമിക്‌സ് ഫ്രണ്ടും, റൂഫും ഏഴ് ശതമാനം വരെ എയര്‍ റെസിസ്റ്റന്‍സ് കുറയ്ക്കുമെന്നാണ് മിത്സബിഷിയുടെ വാദം.

ഫോര്‍ച്യൂണറിനും, എന്‍ഡവറിനും മിത്സുബിഷിയുടെ ഭീഷണി; ഔട്ട്‌ലാന്‍ഡര്‍ എസ്‌യുവി വരുന്നൂ

ക്രോം ഫിനിഷ് നേടിയ ട്വിന്‍-സ്ലാറ്റ് ഫ്രണ്ട് ഗ്രില്ലിനോട് ചേര്‍ന്ന് ഒരുങ്ങിയതാണ് പുതുക്കിയ ഹെഡ്‌ലാമ്പുകള്‍. പിയാനോ ബ്ലാക് ഫിനിഷ് നേടിയ സെന്റര്‍ കണ്‍സോളാണ് ഇന്റീരിയറിലെ ഹൈലൈറ്റ്.

Recommended Video

Jeep Compass Launched In India | In Malayalam - DriveSpark മലയാളം
ഫോര്‍ച്യൂണറിനും, എന്‍ഡവറിനും മിത്സുബിഷിയുടെ ഭീഷണി; ഔട്ട്‌ലാന്‍ഡര്‍ എസ്‌യുവി വരുന്നൂ

പുതിയ ഔട്ട്‌ലാന്‍ഡറിലേക്ക് വെളിച്ചം വീശുന്ന വിവരങ്ങളും മിത്സുബിഷിയുടെ വെബ്‌സൈറ്റ് നല്‍കുന്നുണ്ട്. സിവിടി ഗിയര്‍ബോക്‌സില്‍ എത്തുന്ന ഔട്ട്‌ലാന്‍ഡറില്‍, സ്‌പോര്‍ട്‌സ് മോഡും പാഡില്‍ ഷിഫ്റ്റും ഇടംപിടിക്കും.

ഫോര്‍ച്യൂണറിനും, എന്‍ഡവറിനും മിത്സുബിഷിയുടെ ഭീഷണി; ഔട്ട്‌ലാന്‍ഡര്‍ എസ്‌യുവി വരുന്നൂ

ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് ഫോര്‍-വീല്‍ ഡ്രൈവ് സിസ്റ്റം, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ആക്ടിവ് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിങ്ങനെ നീള്ളുന്നതാണ് പുതിയ എസ്‌യുവിയുടെ വിശേഷങ്ങള്‍.

ഫോര്‍ച്യൂണറിനും, എന്‍ഡവറിനും മിത്സുബിഷിയുടെ ഭീഷണി; ഔട്ട്‌ലാന്‍ഡര്‍ എസ്‌യുവി വരുന്നൂ

ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപറുകള്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍, 6.1 ഇഞ്ച് ടച്ച്‌സ്‌ക്രീനോട് കൂടിയ റോക്ക്‌ഫോര്‍ഡ് ഫൊസ്‌ഗേറ്റ് ഓഡിയോ സിസ്റ്റം, ഡ്യൂവല്‍ സോണ്‍ ക്ലൈമറ്റ കണ്‍ട്രോള്‍, കീലെസ് എന്‍ട്രി എന്നിവയും മിത്സുബിഷി ഔട്ട്‌ലാന്‍ഡറിന്റെ ഫീച്ചറുകളാണ്.

ഫോര്‍ച്യൂണറിനും, എന്‍ഡവറിനും മിത്സുബിഷിയുടെ ഭീഷണി; ഔട്ട്‌ലാന്‍ഡര്‍ എസ്‌യുവി വരുന്നൂ

ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ മോഡലുകള്‍ക്കാണ് മിത്സുബിഷി ഔട്ട്‌ലാന്‍ഡറിന്റെ വരവ് ഭീഷണി ഉയര്‍ത്തുക.

More from DriveSpark

Article Published On: Tuesday, August 22, 2017, 19:13 [IST]
English summary
New Mitsubishi Outlander Listed On India Website. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X