2017 പോളോ ഇന്ന് എത്തും; പുതിയ ഹാച്ച്ബാക്കിന്റെ ആദ്യചിത്രങ്ങള്‍ ഫോക്‌സ്‌വാഗണ്‍ പുറത്ത് വിട്ടു

Written By:

2017 പോളോ ഹാച്ച്ബാക്ക് ഇന്ന് അവതരിക്കും. വരവിന് മുന്നോടിയായി പുത്തന്‍ പോളോയുടെ ആദ്യ ചിത്രങ്ങള്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ പുറത്ത് വിട്ടു.

2017 പോളോ ഇന്ന് എത്തും; പുതിയ ഹാച്ച്ബാക്കിന്റെ ആദ്യചിത്രങ്ങള്‍ ഫോക്‌സ്‌വാഗണ്‍ പുറത്ത് വിട്ടു

ഇന്ന് ബര്‍ലിനില്‍ വെച്ച് നടക്കുന്ന പ്രത്യേക ചടങ്ങിലാണ് 2017 പോളോ ഹാച്ച്ബാക്കിനെ ഫോക്‌സ് വാഗണ്‍ ഔദ്യോഗികമായി അവതരിപ്പിക്കുക. സെപ്തംബറില്‍ വെച്ച് നടക്കുന്ന ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോയിലും പുതിയ പോളോ ഹാച്ച്ബാക്കിനെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ പ്രദര്‍ശിപ്പിക്കും.

2017 പോളോ ഇന്ന് എത്തും; പുതിയ ഹാച്ച്ബാക്കിന്റെ ആദ്യചിത്രങ്ങള്‍ ഫോക്‌സ്‌വാഗണ്‍ പുറത്ത് വിട്ടു

സ്‌പോര്‍ടി വേരിയന്റ് R-Line മോഡലും, പെര്‍ഫോര്‍മന്‍സ് വേരിയന്റ് ജിടിഐ മോഡലും മുന്‍മോഡലുകള്‍ക്ക് സമാനമായി തന്നെയാണ് ആദ്യ കാഴ്ചയില്‍ കാണപ്പെടുന്നത്.

2017 പോളോ ഇന്ന് എത്തും; പുതിയ ഹാച്ച്ബാക്കിന്റെ ആദ്യചിത്രങ്ങള്‍ ഫോക്‌സ്‌വാഗണ്‍ പുറത്ത് വിട്ടു

അതേസമയം, ഡിസൈന്‍ വരകളില്‍ ഒരല്‍പം അഗ്രസീവ് മുഖമാണ് പുതിയ പോളോയ്ക്ക് ഫോക്‌സ് വാഗണ്‍ ഒരുക്കിയിരിക്കുന്നതും. ചരിഞ്ഞിറങ്ങിയ റൂഫും, റൂഫ് സ്‌പോയിലറും പുതിയ മോഡലില്‍ ശ്രദ്ധേയമാണ്.

2017 പോളോ ഇന്ന് എത്തും; പുതിയ ഹാച്ച്ബാക്കിന്റെ ആദ്യചിത്രങ്ങള്‍ ഫോക്‌സ്‌വാഗണ്‍ പുറത്ത് വിട്ടു

മുമ്പ്, മറകള്‍ ഒന്നുമില്ലാതെ റോഡ് ടെസ്റ്റ് നടത്തുന്ന പോളോയുടെ ചിത്രങ്ങൾക്കും പിന്നീട് വന്നെത്തിയ ടീസർ ചിത്രങ്ങൾക്കും വന്‍പ്രചാരമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചിരുന്നത്.

2017 പോളോ ഇന്ന് എത്തും; പുതിയ ഹാച്ച്ബാക്കിന്റെ ആദ്യചിത്രങ്ങള്‍ ഫോക്‌സ്‌വാഗണ്‍ പുറത്ത് വിട്ടു

വലുപ്പമേറിയ ടയറുകളും, ഹണികോമ്പ് ഗ്രില്ലും, ഫ്രണ്ട് എന്‍ഡിലുള്ള റെഡ് ഡീറ്റെയ്‌ലിംഗും പോളോയുടെ ഡിസൈന്‍ ഫീച്ചറുകളില്‍ ശ്രദ്ധ നേടുന്നു. പുതുതലമുറ ഹാച്ച്ബാക്കിന്റെ ഇന്റീരിയര്‍ ഫീച്ചറുകളെ കുറിച്ച് യാതൊരു സൂചനകളും ഫോക്‌സ്‌വാഗണ്‍ നല്‍കിയിട്ടില്ല.

2017 പോളോ ഇന്ന് എത്തും; പുതിയ ഹാച്ച്ബാക്കിന്റെ ആദ്യചിത്രങ്ങള്‍ ഫോക്‌സ്‌വാഗണ്‍ പുറത്ത് വിട്ടു

ടിഗ്വാനും സ്‌കോഡ ഒക്ടേവിയയും ഒരുങ്ങിയ MQB പ്ലാറ്റ്‌ഫോമിൽ തന്നെയാണ്പോളോയും എത്തുന്നത്.

2017 പോളോ ഇന്ന് എത്തും; പുതിയ ഹാച്ച്ബാക്കിന്റെ ആദ്യചിത്രങ്ങള്‍ ഫോക്‌സ്‌വാഗണ്‍ പുറത്ത് വിട്ടു

ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍-ഡീസല്‍ എഞ്ചിനുകളാണ് പോളോ നിരയിൽ സാന്നിധ്യമറിയിക്കുന്നത്. 1.0 ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിനാണ് പോളോ നിരയിലെ എന്‍ട്രിലെവല്‍ എഞ്ചിന്‍.

2017 പോളോ ഇന്ന് എത്തും; പുതിയ ഹാച്ച്ബാക്കിന്റെ ആദ്യചിത്രങ്ങള്‍ ഫോക്‌സ്‌വാഗണ്‍ പുറത്ത് വിട്ടു

ഇന്ത്യയില്‍ ഫോക്‌സ് വാഗണ്‍ അവതരിപ്പിക്കുന്ന പോളോ GT TSI യില്‍ ഇടംപിടിക്കുന്നതും ഇതേ എഞ്ചിനാണ്. 1.5 ലിറ്റര്‍ എഞ്ചിനാണ് പോളോ നിരയില്‍ ഏറ്റവും കരുത്തുറ്റത്.

2017 പോളോ ഇന്ന് എത്തും; പുതിയ ഹാച്ച്ബാക്കിന്റെ ആദ്യചിത്രങ്ങള്‍ ഫോക്‌സ്‌വാഗണ്‍ പുറത്ത് വിട്ടു

എന്നാല്‍ നിലവിലുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനിലും, 1.5 ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനിലുമാകും പുതിയ പോളോ ഇന്ത്യയില്‍ സാന്നിധ്യമറിയിക്കുക.

2017 പോളോ ഇന്ന് എത്തും; പുതിയ ഹാച്ച്ബാക്കിന്റെ ആദ്യചിത്രങ്ങള്‍ ഫോക്‌സ്‌വാഗണ്‍ പുറത്ത് വിട്ടു

2018 ഓടെ മാത്രമാകും പുതിയ പോളോയെ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുക. 2017 ന്റെ രണ്ടാം പാദത്തോടെ തന്നെ രാജ്യാന്തര വിപണികളില്‍ പുതിയ പോളോ എത്തി തുടങ്ങും.

കൂടുതല്‍... #ഫോക്‌സ്‌വാഗണ്‍
English summary
All-New Volkswagen Polo First Photos Revealed Ahead Of Debut. Read in Malayalam.
Story first published: Friday, June 16, 2017, 11:02 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark