ഫോക്‌സ്‌വാഗണ്‍ പോളോ എത്തി; പുതുതലമുറ ഹാച്ച്ബാക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം

Written By:

ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍, ആറാം തലമുറ പോളോ ഹാച്ച്ബാക്കിനെ ബര്‍ലിനില്‍ വെച്ച് അവതരിപ്പിച്ചു. 2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ഷോയില്‍ വെച്ചാകും പുതിയ പോളോ ഹാച്ച്ബാക്കിനെ ഫോക്‌സ്‌വാഗണ്‍ പൊതു സമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുക.

To Follow DriveSpark On Facebook, Click The Like Button
ഫോക്‌സ്‌വാഗണ്‍ പോളോ എത്തി; പുതുതലമുറ ഹാച്ച്ബാക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം

നാല് പെട്രോള്‍ എഞ്ചിന്‍ വേര്‍ഷനുകളിലും, ഒരു ഡീസല്‍ എഞ്ചിന്‍ വേര്‍ഷനിലുമാണ് 2017 പോളോ എത്തുന്നത്. 1.6 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനിലാണ് ഡീസല്‍ വേര്‍ഷന്‍ പോളോ ഒരുങ്ങിയിരിക്കുന്നത്. 80 bhp, 95 bhp ട്യൂണിംഗുകളില്‍ ഡീസല്‍ എഞ്ചിനെ ഫോക്‌സ്‌വാഗണ്‍ നല്‍കും.

ഫോക്‌സ്‌വാഗണ്‍ പോളോ എത്തി; പുതുതലമുറ ഹാച്ച്ബാക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം

1.0 ലിറ്റര്‍ ത്രീസിലിണ്ടര്‍ എഞ്ചിനാണ് പോളോ പെട്രോള്‍ വേര്‍ഷനുകളിലെ എന്‍ട്രി മോഡല്‍. 64 bhp, 74 bhp ട്യൂണിംഗുകളാണ് ഇതില്‍ ലഭ്യമാവുക. 95 bhp, 114 bhp ട്യൂണിംഗില്‍ എത്തുന്ന 1.0 ലിറ്റര്‍ എഞ്ചിനാണ് പോളോയുടെ രണ്ടാം പെട്രോള്‍ വേര്‍ഷന്‍.

ഫോക്‌സ്‌വാഗണ്‍ പോളോ എത്തി; പുതുതലമുറ ഹാച്ച്ബാക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം

148 bhp കരുത്തേകുന്ന പുതിയ 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ പോളോയുടെ കരുത്ത് വര്‍ധിപ്പിക്കുന്നു. ഇന്ധന സംരക്ഷണത്തിനായി, സിലിണ്ടര്‍ ഡിയാക്ടിവേഷനും ഇതില്‍ പോളോ ഒരുക്കിയിട്ടുണ്ട്.

ഫോക്‌സ്‌വാഗണ്‍ പോളോ എത്തി; പുതുതലമുറ ഹാച്ച്ബാക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം

5 സ്പീഡ്, 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനുകള്‍ മോഡലുകള്‍ക്ക് അനുസൃതമായി പോളോയില്‍ ഫോക്‌സ്‌വാഗണ്‍ ഒരുക്കുന്നു.

ഫോക്‌സ്‌വാഗണ്‍ പോളോ എത്തി; പുതുതലമുറ ഹാച്ച്ബാക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം

പോളോ നിരയില്‍ ജിടിഐയാണ് ഏറ്റവും കരുത്തുറ്റത്. 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനില്‍ 7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സാണ് പോളോ ജിടിഐയില്‍ ഇടംപിടിക്കുന്നത്. 196 bhp കരുത്തേകുന്ന എഞ്ചിനില്‍ 7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സാണ് ഫോക്‌സ്‌വാഗണ്‍ നല്‍കുന്നതും.

ഫോക്‌സ്‌വാഗണ്‍ പോളോ എത്തി; പുതുതലമുറ ഹാച്ച്ബാക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം

ചെറുകാറുകള്‍ക്കായുള്ള ഫോക്‌സ് വാഗണ്‍ പ്ലാറ്റ്‌ഫോം MQB A0 പ്ലാറ്റ്‌ഫോമിലാണ് പുതിയ പോളോയും ഒരുങ്ങിയെത്തുന്നത്. മുന്‍മോഡലുകളോ അപേക്ഷിച്ച് 81 mm നീളവും, 63 mm വീതിയും, 7 mm ഉയരവും പുതിയ പോളോ ഹാച്ച്ബാക്കിന് കൂടുതലുണ്ട്.

ഫോക്‌സ്‌വാഗണ്‍ പോളോ എത്തി; പുതുതലമുറ ഹാച്ച്ബാക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം

2564 mm വലുപ്പമേറിയ വീല്‍ബേസാണ് പോളോയ്ക്ക് ലഭിച്ചിരിക്കുന്നതും.

ഫോക്‌സ്‌വാഗണ്‍ പോളോ എത്തി; പുതുതലമുറ ഹാച്ച്ബാക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം

ഡിസൈന്‍ മുഖത്ത് പോളോയുടെ അഗ്രഷന്‍ വ്യക്തമാണ്. C-shaped ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോട് കൂടിയ ഹെഡ്‌ലാമ്പുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി പോളോ നിരയില്‍ ഒരുങ്ങിയിട്ടുണ്ട്. സ്‌പോര്‍ടി R-Line വേരിയന്റില്‍ എയര്‍ ഇന്‍ടെയ്ക്കുകളും, റിയര്‍ ഡിഫ്യൂസറും, റൂഫ് മൗണ്ടഡ് സ്‌പോയിലറും ഇടംപിടിക്കുന്നു.

ഫോക്‌സ്‌വാഗണ്‍ പോളോ എത്തി; പുതുതലമുറ ഹാച്ച്ബാക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം

ഹണികോമ്പ് ഗ്രില്‍, പുതുക്കിയ ബംമ്പര്‍, ഹെഡ്‌ലാമ്പുകളിലുള്ള റെഡ് ഹൈലൈറ്റിംഗ്, 17 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ടെയില്‍ഗെയ്റ്റിന് മുകളിലായുള്ള റിയര്‍ സ്‌പോയിലര്‍ എന്നിങ്ങനെ നീളുന്നു പോളോ എക്‌സ്റ്റീരിയര്‍ ഡിസൈന്‍ ഫീച്ചറുകള്‍.

ഫോക്‌സ്‌വാഗണ്‍ പോളോ എത്തി; പുതുതലമുറ ഹാച്ച്ബാക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം

പുതിയ സ്റ്റീയറിംഗ് വീലുകളാണ് ഇന്റീരിയറിലെ ശ്രദ്ധാ കേന്ദ്രം. ഡാഷ്‌ബോര്‍ഡിന്റെ മുകള്‍ഭാഗത്ത് ശ്രദ്ധിക്കപ്പെടുന്നത് 8 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ്.

ഫോക്‌സ്‌വാഗണ്‍ പോളോ എത്തി; പുതുതലമുറ ഹാച്ച്ബാക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം

ഫോക്‌സ് വാഗണ്‍ ആക്ടിവ് ഇന്‍ഫോ ഡിസ്‌പ്ലേയും പോളോയില്‍ പുതുസാന്നിധ്യമാണ്. 2017 അവസാനത്തോടെ രാജ്യാന്തര വിപണികളില്‍ ഫോക്‌സ്‌വാഗണ്‍ പോളോ എത്തും.

കൂടുതല്‍... #ഫോക്‌സ്‌വാഗണ്‍
English summary
All-New 2017 Volkswagen Polo Revealed. Read in Malayalam.
Story first published: Saturday, June 17, 2017, 10:14 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark