2019 ഓടെ പുതുതലമുറ നിസാന്‍ മൈക്ര ഇന്ത്യയില്‍ എത്തും

Written By:

പുതുതലമുറ നിസാന്‍ മൈക്ര 2019 ഓടെ ഇന്ത്യയില്‍ എത്തുമെന്ന് സൂചന. ജാപ്പനീസ് നിര്‍മ്മാതാക്കളുടെ പുതിയ ഹാച്ച്ബാക്കിന്റെ വരവ് സംബന്ധിച്ച വിവരങ്ങള്‍ Autocar India യാണ് പുറത്ത് വിട്ടത്.

2019 ഓടെ പുതുതലമുറ നിസാന്‍ മൈക്ര ഇന്ത്യയില്‍ എത്തും

രാജ്യാന്തര മോഡലിന് സമാനമായ ഡിസൈനിലാകും ഇന്ത്യന്‍ വേര്‍ഷന്‍ നിസാന്‍ മൈക്രയും വന്നെത്തുക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, മൈനര്‍ ഫെയ്‌സ്‌ലിഫ്റ്റ് വേര്‍ഷനായും മൈക്ര എത്താന്‍ സാധ്യതയുണ്ട്.

Recommended Video - Watch Now!
2017 Maruti Suzuki Baleno Alpha Automatic Launched In India | In Malayalam - DriveSpark മലയാളം
2019 ഓടെ പുതുതലമുറ നിസാന്‍ മൈക്ര ഇന്ത്യയില്‍ എത്തും

നിസാന്റെ V പ്ലാറ്റ്‌ഫോമിലാണ് യൂറോപ്യന്‍ വിപണിയില്‍ മൈക്ര എത്തുന്നത്. എന്നാല്‍ ഇന്ത്യന്‍ കടന്ന് വരവില്‍ CMF A+ പ്ലാറ്റ്‌ഫോമിന്റെ പിന്തുണയാകും മൈക്ര നേടുക.

2019 ഓടെ പുതുതലമുറ നിസാന്‍ മൈക്ര ഇന്ത്യയില്‍ എത്തും

നിസാന്റെ ചെലവ് കുറഞ്ഞ പ്ലാറ്റ്‌ഫോമാണ് CMF A+. കൂടാതെ, ഘടകങ്ങളുടെ ആഭ്യന്തര ഉത്പാദനവും മോഡലിന്റെ വില കുറയ്ക്കുന്നതിലേക്ക് വഴിതെളിക്കും.

2019 ഓടെ പുതുതലമുറ നിസാന്‍ മൈക്ര ഇന്ത്യയില്‍ എത്തും

അടുത്ത വര്‍ഷം അവതരിക്കാനിരിക്കുന്ന 2018 നിസാന്‍ സണ്ണിയും ഇതേ CMF പ്ലാറ്റ്‌ഫോമിലാണ് ഒരുങ്ങുന്നത്. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാകും പുതുതലമുറ മൈക്ര, 2018 സണ്ണി മോഡലുകള്‍ വന്നെത്തുക.

2019 ഓടെ പുതുതലമുറ നിസാന്‍ മൈക്ര ഇന്ത്യയില്‍ എത്തും

അടുത്തിടെ നിസാന്‍ പുറത്തിറക്കിയ ഡസറ്റര്‍ ഒരുങ്ങിയിരിക്കുന്നതും പുതിയ 1.5 ലിറ്റര്‍ എഞ്ചിനിലാണ്. 106 bhp കരുത്തേകുന്നതാണ് 1.5 ലിറ്റര്‍ എഞ്ചിന്‍. മൈക്രയില്‍ ഡീസല്‍ വേരിയന്റിനെ നിസാന്‍ അവതരിപ്പിക്കില്ല എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2019 ഓടെ പുതുതലമുറ നിസാന്‍ മൈക്ര ഇന്ത്യയില്‍ എത്തും

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്, ഓപ്ഷനല്‍ എക്‌സ്-ട്രോണിക് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളാണ് പുതുതലമുറ നിസാന്‍ മൈക്രയില്‍ ഇടംപിടിക്കുക.

2019 ഓടെ പുതുതലമുറ നിസാന്‍ മൈക്ര ഇന്ത്യയില്‍ എത്തും

നിലവില്‍ വില്‍പനയിലുള്ള മൈക്രയ്ക്ക് മാരുതി സ്വിഫ്റ്റും, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 മാണ് എതിരാളികള്‍. നിസാന്റെ സ്വെയ് കോണ്‍സെപ്റ്റ് കാറിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതുതലമുറ മൈക്ര ഒരുങ്ങുന്നത്.

2019 ഓടെ പുതുതലമുറ നിസാന്‍ മൈക്ര ഇന്ത്യയില്‍ എത്തും

അഗ്രസീവ് ലുക്ക് വെളിപ്പെടുത്തുന്ന നിസാന്റെ V-മോഷന്‍ ഗ്രില്‍ ഡിസൈനാണ് മൈക്രയ്ക്ക് ലഭിക്കുക. എന്തായാലും ഇന്ത്യന്‍ വരവില്‍ എന്ത് വിലയാകും പുതിയ ഹാച്ച്ബാക്കിന് നിസാന്‍ നല്‍കുക എന്ന് ഉറ്റുനോക്കുകയാണ് വിപണി.

English summary
Nissan To Introduce Next-Gen Micra In India In 2019 - Report. Read in Malayalam.
Story first published: Wednesday, August 2, 2017, 12:15 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark