ഇവൻ ആ പഴയ ഓഫ്റോഡ് ഗ്രാന്റ് വിറ്റാരയല്ലെന്ന് സുസുക്കി...

Written By:

ജാപ്പനീസ് കാർനിർമാതാവ് സുസുക്കിയുടെ എസ്‌യുവി വാഹനം ഗ്രാന്റ് വിറ്റാരയ്ക്ക് ഇനി ഓഫ് റോഡ് ശേഷി ഉണ്ടായിരിക്കുന്നതല്ലെന്ന് കമ്പനി വാർത്താകുറുപ്പിൽ അറിയിച്ചു. റോഡ് ഉപയോഗത്തെ മാത്രം കേന്ദ്രീകരിച്ച് പുറത്തിറക്കുന്നതായിരിക്കും പുത്തൻ തലമുറ ഗ്രാന്റ് വിറ്റാരയെന്നും കമ്പനി സൂചിപ്പിച്ചു.

To Follow DriveSpark On Facebook, Click The Like Button
ഇവൻ ആ പഴയ ഓഫ് റോഡ് ഗ്രാന്റ് വിറ്റാരയല്ല; സുസുക്കി

ലോകത്താകമാനമായി വർധിച്ചുവരുന്ന ക്രോസോവർ മോഡലുകൾക്കുള്ള ഡിമാന്റുകൾ കണക്കിലെടുത്താണ് കമ്പനിയുടെ ഈ തീരുമാനം.

ഇവൻ ആ പഴയ ഓഫ് റോഡ് ഗ്രാന്റ് വിറ്റാരയല്ല; സുസുക്കി

1988 മുതല്‍ ആഗോള വിപണിയിലുണ്ടായിരുന്ന ഗ്രാന്റ് വിറ്റാര ഇന്ത്യയിലെത്തുന്നത് 2007ലാണ്. എന്നാൽ ഇന്ത്യയിൽ പ്രസിദ്ധി നേടിയെടുക്കുന്നതിൽ ഈ വാഹനം വിജയിച്ചില്ല.

ഇവൻ ആ പഴയ ഓഫ് റോഡ് ഗ്രാന്റ് വിറ്റാരയല്ല; സുസുക്കി

ഇതേ തുടർന്ന് ഇന്ത്യയിൽ ഗ്രാന്റ് വിറ്റാരയുടെ നിർമാണം നിർത്തലാക്കുന്നവെന്നും കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

ഇവൻ ആ പഴയ ഓഫ് റോഡ് ഗ്രാന്റ് വിറ്റാരയല്ല; സുസുക്കി

ഓഫ് റോഡിംഗിന് പ്രാധാന്യം നൽകികൊണ്ട് ഇറക്കിയ ഗ്രാന്റ് വിറ്റാരയ്ക്ക് വേണ്ടത്ര പിന്തുണലഭിച്ചില്ലെന്നുള്ള കാരണത്താൽ റോഡ് ഫോക്കസഡ് മോഡലായിട്ടായിരിക്കും ഗ്രാന്റ് വിറ്റാരയുടെ തിരിച്ചുവരവ്.

ഇവൻ ആ പഴയ ഓഫ് റോഡ് ഗ്രാന്റ് വിറ്റാരയല്ല; സുസുക്കി

ഇതിനായി വേണ്ട മിനുക്കുപണികൾ നടത്തി ഒരു യഥാർത്ഥ ക്രോസോവർ രൂപത്തിൽ ആയിരിക്കും ഗ്രാന്റ് വിറ്റാരയുടെ അവതരണമെന്നും കമ്പനി അറിയിച്ചു.

ഇവൻ ആ പഴയ ഓഫ് റോഡ് ഗ്രാന്റ് വിറ്റാരയല്ല; സുസുക്കി

നീളമല്പം കൂട്ടി, വേണ്ടത്ര വിശാലത നൽകികൊണ്ട് കരുത്തുറ്റവനായിട്ടായിരിക്കും ന്യൂജെൻ ഗ്രാന്റ് വിറ്റാര അവതരിക്കുക.

ഇവൻ ആ പഴയ ഓഫ് റോഡ് ഗ്രാന്റ് വിറ്റാരയല്ല; സുസുക്കി

ക്രോസോവർ സെഗ്മെന്റിൽ മറ്റുവാഹനങ്ങളോട് മല്ലിടാൻ റോഡ് പ്രെസൻസിന് പ്രാധാന്യം നൽകുന്നതായിരിക്കും ഗ്രാന്റ് വിറ്റാര. സുസുക്കിയുടെ പുതിയ ഗ്ലോബൽ ആർകിടെക്ചർ പ്ലാറ്റ്ഫോമാണ് ഈ വാഹനത്തിന്റെ അടിത്തറ.

ഇവൻ ആ പഴയ ഓഫ് റോഡ് ഗ്രാന്റ് വിറ്റാരയല്ല; സുസുക്കി

കൂടുതൽ അഴിച്ചുപണി നടത്തി സ്‌ഫുടംചെയ്‌തെടുക്കുന്ന ഗ്രാന്റ് വിറ്റാരയ്ക്കിനി പരുക്കൻ പ്രദേശങ്ങളിലും വലിഞ്ഞുകേറാനുള്ള ഓഫ് റോഡ് ശേഷി ഉണ്ടായിരിക്കുന്നതല്ല. പകരം റോഡ് പ്രെസൻസിന് മുൻതൂക്കം നൽകുന്നൊരു മോഡലായിരിക്കും ഇനിമുതൽ ഗ്രാന്റ് വിറ്റാര.

 
കൂടുതല്‍... #സുസുക്കി #suzuki
English summary
Next-Gen Suzuki Grand Vitara To Lose Off-Road Capabilities; Confirms Suzuki
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark