ഈ ഉത്സവകാലത്ത് വമ്പന്‍ ഓഫറുകളുമായി നിസാന്‍; 71000 രൂപ വരെയുള്ള ആനുകൂല്യങ്ങളും സൗജന്യ കാറും!
ഉത്സവ ഓഫറുകളുമായി നിസാന്‍ ഇന്ത്യ കളംനിറയുന്നു. ഉത്സവകാലം പ്രമാണിച്ച്, സെപ്തംബര്‍ 5 മുതല്‍ പുതിയ നിസാന്‍, ഡാറ്റ്‌സന്‍ കാറുകളില്‍ വമ്പന്‍ ഓഫറുകളാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

പുതിയ നിസാന്‍ കാറുകളില്‍ 71000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേടാം. അതേസമയം പുതിയ ഡാറ്റ്‌സന്‍ കാറുകളില്‍ 16000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക.

ഫ്രീ ഇന്‍ഷൂറന്‍സും, 20000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും, 6000 രൂപയുടെ കോര്‍പറേറ്റ് ഓഫറുകളാണ് 71000 രൂപ വരെയുള്ള നിസാന്റെ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നത്.

സമാനമായി മൈക്ര എംസിയില്‍ 39000 രൂപ വരെയുള്ള ആനുകൂല്യങ്ങളും, മൈക്ര ആക്ടീവില്‍ 34000 രൂപ വരെയുള്ള ആനുകൂല്യങ്ങളും നിസാന്‍ ഒരുക്കുന്നുണ്ട്.

ഫ്രീ ഇന്‍ഷൂറന്‍സും, 10000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും, 4000 രൂപയുടെ കോര്‍പറേറ്റ് ഓഫറുകളാണ് മൈക്ര എംസി, മൈക്ര ആക്ടീവ് മോഡലുകളില്‍ നിസാന്‍ ലഭ്യമാക്കുന്നത്.
Recommended Video


16000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഗോ+ ല്‍ മോഡലില്‍ ഡാറ്റ്‌സന്‍ നല്‍കുന്നത്.
ഇതിന് പുറമെ ഗോയില്‍ 14500 രൂപ വരെയുള്ള ആനുകൂല്യങ്ങളും, റെഡി-ഗോ (800 സിസി) യില്‍ 13000 രൂപ വരെയുള്ള ആനുകൂല്യങ്ങളും ഡാറ്റ്‌സന്‍ ഒരുക്കുന്നുണ്ട്.

ഫ്രീ ഇന്‍ഷൂറന്‍സും, 2000 രൂപയുടെ കോര്‍പറേറ്റ് ഓഫറുകളുമാണ് ഡാറ്റ്‌സന്റെ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നത്. കൂടാതെ ഉത്സവകാലം പ്രമാണിച്ച് എല്ലാ പുതിയ നിസാന്‍, ഡാറ്റ്‌സന്‍ കാറുകളിലും ഉറപ്പായ ഒരു സ്വര്‍ണ്ണ നാണയവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

സെപ്തംബര്‍ മാസം വില്‍ക്കപ്പെടുന്ന കാറുകളില്‍ മാത്രമാണ് സ്വര്‍ണ നാണയം നേടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കുക. നിസാന്‍ റെനോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് മുഖേന 7.99 ശതമാനം നിരക്കില്‍ ഫൈനാന്‍സിംഗ് ഓപ്ഷനും കമ്പനി ഒരുക്കിയിട്ടുണ്ട്.

സെപ്തംബര്‍ 5 നും സെപ്തംബര്‍ 19 നും ഇടയില്‍ പുതിയ കാര്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ സൗജന്യ കാര്‍ നേടാനുള്ള അവസരവും നിസാന്‍ നല്‍കും.

നറുക്കെടുപ്പിലൂടെ ഒമ്പത് നിസാന്‍ ഉപഭോക്താക്കള്‍ക്കും, ഒമ്പത് ഡാറ്റ്‌സന്‍ ഉപഭോക്താക്കള്‍ക്കുമാണ് സൗജന്യ കാര്‍ നേടാനുള്ള അവസരം ലഭിക്കുക.

ഇതിന് പുറമെ, പില്ലേഴ്‌സ് ഓഫ് ഇന്ത്യ പദ്ധതിക്ക് കീഴില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 6000 രൂപയുടെ അധിക ഡിസ്‌കൗണ്ടും റെഡി-ഗോയില്‍ ഡാറ്റ്‌സന്‍ ഒരുക്കുന്നുണ്ട്.


Click it and Unblock the Notifications








