മൈക്രയ്ക്ക് ഒരു 'സ്‌റ്റൈലന്‍' പതിപ്പുമായി നിസാന്‍; മൈക്ര ഫാഷന്‍ എഡിഷന്‍ പുറത്തിറങ്ങി

By Dijo Jackson

നിസാന്‍ മൈക്ര ഫാഷന്‍ എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 6.09 ലക്ഷം രൂപയാണ് പുതിയ മൈക്ര ഫാഷന്‍ എഡിഷന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).

മൈക്രയ്ക്ക് ഒരു സ്‌റ്റൈലന്‍ പതിപ്പുമായി നിസാന്‍; മൈക്ര ഫാഷന്‍ എഡിഷന്‍ പുറത്തിറങ്ങി

പ്രമുഖ ഫാഷന്‍ ബ്രാന്‍ഡ് യുണൈറ്റഡ് കളേഴ്‌സ് ഓഫ് ബെനട്ടണില്‍ (UCB) നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലിമിറ്റഡ് എഡിഷന്‍ നിസാന്‍ മൈക്ര ഫാഷന്‍ ഒരുങ്ങിയിരിക്കുന്നത്.

മൈക്രയ്ക്ക് ഒരു സ്‌റ്റൈലന്‍ പതിപ്പുമായി നിസാന്‍; മൈക്ര ഫാഷന്‍ എഡിഷന്‍ പുറത്തിറങ്ങി

ഫാഷന്‍ ബ്ലാക്, ഫാഷന്‍ ഓറഞ്ച് എന്നീ കളര്‍ ഓപ്ഷനുകളിലാണ് പുതിയ മൈക്ര ലഭ്യമാകുന്നതും. നിസാന്‍ കണക്ട് കണക്ടിവിറ്റിയ്ക്കും സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഒപ്പമാണ് നിസാന്‍ മൈക്ര ഫാഷന്‍ എഡിഷന്‍ എത്തുന്നത്.

മൈക്രയ്ക്ക് ഒരു സ്‌റ്റൈലന്‍ പതിപ്പുമായി നിസാന്‍; മൈക്ര ഫാഷന്‍ എഡിഷന്‍ പുറത്തിറങ്ങി

കൂടാതെ, മൈക്ര ഫാഷന്‍ എഡിഷനില്‍ 6.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഓഡിയോ-വിഷ്വല്‍ നാവിഗേഷനും ഇടംപിടിക്കുന്നുണ്ട്. വശങ്ങളിലുള്ള സ്‌പോര്‍ടി ഡീക്കലുകള്‍, ഓറഞ്ച് ടച്ച് നേടിയ ബ്ലാക് വീല്‍ കവറുകള്‍, ഒആര്‍വിഎമ്മിന് ലഭിച്ച ബോള്‍ഡ് ഡിസൈനര്‍ സ്‌ട്രൈപുകളുമെല്ലാം ഫാഷന്‍ എഡിഷന്റെ ഡിസൈന്‍ ഫീച്ചറുകളാണ്.

Recommended Video

Datsun redi-GO 1-Litre Review In Malayalam - DriveSpark മലയാളം
മൈക്രയ്ക്ക് ഒരു സ്‌റ്റൈലന്‍ പതിപ്പുമായി നിസാന്‍; മൈക്ര ഫാഷന്‍ എഡിഷന്‍ പുറത്തിറങ്ങി

ബ്ലാക് പിയാനൊ ഫിനിഷ് ലഭിച്ച ഓറഞ്ച് കളര്‍ സ്‌കീമാണ് അകത്തളത്തെ പ്രധാന വിശേഷം.

മൈക്രയ്ക്ക് ഒരു സ്‌റ്റൈലന്‍ പതിപ്പുമായി നിസാന്‍; മൈക്ര ഫാഷന്‍ എഡിഷന്‍ പുറത്തിറങ്ങി

ഓറഞ്ച് സ്റ്റിച്ചിംഗ് നേടിയ യൂറോപ്യന്‍ ബ്ലാക് സീറ്റുകള്‍, ഡിസൈനര്‍ ഫ്‌ളോര്‍ മാറ്റുകള്‍, ബെനട്ടണ്‍ സിഗ്നേച്ചറോടെയുള്ള ഡിസൈനര്‍ ഹെഡ്‌റെസ്റ്റ് കവറുകള്‍ ഉള്‍പ്പെടുന്നതാണ് മറ്റു ഇന്റീരിയര്‍ ഫീച്ചറുകള്‍.

മൈക്രയ്ക്ക് ഒരു സ്‌റ്റൈലന്‍ പതിപ്പുമായി നിസാന്‍; മൈക്ര ഫാഷന്‍ എഡിഷന്‍ പുറത്തിറങ്ങി

മൈക്ര എക്‌സ്എല്‍ സിവിടി മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ലിമിറ്റഡ് എഡിഷന്‍ എത്തിയിരിക്കുന്നത്. 76 bhp കരുത്തും 104 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് മൈക്രയില്‍ ഒരുങ്ങുന്നത്.

മൈക്രയ്ക്ക് ഒരു സ്‌റ്റൈലന്‍ പതിപ്പുമായി നിസാന്‍; മൈക്ര ഫാഷന്‍ എഡിഷന്‍ പുറത്തിറങ്ങി

സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് മോഡലില്‍ നിസാന്‍ ലഭ്യമാക്കുന്നതും. 19.34 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ARAI ടെസ്റ്റില്‍ നിസാന്‍ മൈക്ര ഫാഷന്‍ എഡിഷന്‍ കാഴ്ചവെച്ചത്.

മൈക്രയ്ക്ക് ഒരു സ്‌റ്റൈലന്‍ പതിപ്പുമായി നിസാന്‍; മൈക്ര ഫാഷന്‍ എഡിഷന്‍ പുറത്തിറങ്ങി

മൈക്ര ഫാഷന്‍ എഡിഷനില്‍ ഉപഭോക്താക്കള്‍ക്ക് ഒരുപിടി ആനുകൂല്യങ്ങളും നിസാന്‍ ഒരുക്കുന്നുണ്ട്.

മൈക്ര ഫാഷന്‍ എഡിഷന്റെ ആദ്യ 500 ഉപഭോക്താക്കള്‍ക്ക് ബെല്‍റ്റുകള്‍, ഡിസൈനര്‍ വാലറ്റുകള്‍ ഉള്‍പ്പെടുന്ന ബെനട്ടണ്‍ പേഴ്‌സണല്‍ ആക്‌സസറികള്‍ നിസാന്‍ നല്‍കും.

മൈക്രയ്ക്ക് ഒരു സ്‌റ്റൈലന്‍ പതിപ്പുമായി നിസാന്‍; മൈക്ര ഫാഷന്‍ എഡിഷന്‍ പുറത്തിറങ്ങി

കൂടാതതെ, കാഴ്ചവെക്കുന്ന നല്‍കുന്ന 5 വര്‍ഷ എക്സ്റ്റന്റഡ് വാറന്റിയും ഉപഭോക്താക്കള്‍ക്ക് നേടാം.

Most Read Articles

Malayalam
English summary
Nissan Micra Fashion Edition Launched In India; Priced At Rs 6.09 Lakh. Read in Malayalam.
Story first published: Wednesday, September 13, 2017, 10:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X