കുഞ്ഞുമകള്‍ക്ക് നിവിന്‍ പോളി സമ്മാനിച്ചത് ആഢംബര കാര്‍

ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന് കീഴിലുള്ള മിനിയുടെ പ്രശസ്ത മോഡലാണ് മിനികൂപ്പര്‍ എസ്.

By Dijo Jackson

സിനിമാ താരങ്ങളും അവരുടെ കാറുകളും ക്യാമറക്കണ്ണുകള്‍ക്ക് എന്നും വിരുന്ന് ഒരുക്കാറുണ്ട്. അടുത്തിടെ മമ്ത മോഹന്‍ദാസ് സ്വന്തമാക്കിയ ടൊയോട്ട ഫോര്‍ച്ച്യൂണറും ഇത്തരത്തില്‍ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു.

കുഞ്ഞുമകള്‍ക്ക് നിവിന്‍ പോളി സമ്മാനിച്ചത് ആഢംബര കാര്‍

ഇപ്പോള്‍ ഇതാ കുഞ്ഞുമകള്‍ക്ക് മിനികൂപ്പര്‍ സമ്മാനിച്ച് നടന്‍ നിവിന്‍ പോളിയും വാര്‍ത്തകളില്‍ നിറയുകയാണ്. ആഢംബര കാറായ മിനികൂപ്പര്‍ എസാണ് അടുത്തിടെ ജനിച്ച കുഞ്ഞുമകള്‍ക്കായി നിവിന്‍ പോളി സ്വന്തമാക്കിയിരിക്കുന്നത്.

A post shared by Nivin pauly (@nivinpauly) on

ഇന്‍സ്റ്റഗ്രാമിലൂടെയാണ് മകള്‍ക്കായി മിനികൂപ്പര്‍ വാങ്ങിയ കാര്യം നിവിന്‍ പോളി ആരാധകരെ അറിയിച്ചതും.

കുഞ്ഞുമകള്‍ക്ക് നിവിന്‍ പോളി സമ്മാനിച്ചത് ആഢംബര കാര്‍

ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന് കീഴിലുള്ള മിനിയുടെ പ്രശസ്ത മോഡലാണ് മിനികൂപ്പര്‍ എസ്. മൂന്ന് ഡോര്‍ വകഭേദമാണ് മിനികൂപ്പര്‍ എസ് എന്നതും ശ്രദ്ധേയം.

കുഞ്ഞുമകള്‍ക്ക് നിവിന്‍ പോളി സമ്മാനിച്ചത് ആഢംബര കാര്‍

192 bhp കരുത്തും 280 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ട്വിന്‍ പവര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനിലാണ് മിനികൂപ്പര്‍ എസ് എത്തുന്നത്.

കുഞ്ഞുമകള്‍ക്ക് നിവിന്‍ പോളി സമ്മാനിച്ചത് ആഢംബര കാര്‍

6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എഞ്ചിനുമായി മിനി ബന്ധപ്പെടുത്തിയിരിക്കുന്നത്. കേവലം 6.7 സെക്കന്‍ഡുകള്‍ കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കൂപ്പറിന് സാധിക്കും.

കുഞ്ഞുമകള്‍ക്ക് നിവിന്‍ പോളി സമ്മാനിച്ചത് ആഢംബര കാര്‍

മണിക്കൂറില്‍ 233 കിലോമീറ്റര്‍ വേഗതയാണ് മിനികൂപ്പര്‍ എസിന്റെ ടോപ്‌സ്പീഡ്. 18.2 കിലോമീറ്ററാണ് മോഡലില്‍ മിനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

കുഞ്ഞുമകള്‍ക്ക് നിവിന്‍ പോളി സമ്മാനിച്ചത് ആഢംബര കാര്‍

യുകെഎല്‍ ഫ്രണ്ട് വീല്‍ ഡ്രൈവ് പ്ലാറ്റ്‌ഫോമിലാണ് മിനികൂപ്പര്‍ എസ് അണിനിരക്കുന്നത്. പുതിയ ഫ്രണ്ട് സസ്‌പെന്‍ഷനും പുതുക്കിയ റിയര്‍ സസ്‌പെന്‍ഷനും മിനികൂപ്പര്‍ എസില്‍ ഒരുങ്ങിയിട്ടുണ്ട്.

കുഞ്ഞുമകള്‍ക്ക് നിവിന്‍ പോളി സമ്മാനിച്ചത് ആഢംബര കാര്‍

എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, എയര്‍ബാഗുകള്‍ എന്നിങ്ങനെയുള്ള സുരക്ഷാ ക്രമീകരണങ്ങളും മിനികൂപ്പര്‍ എസില്‍ കമ്പനി ലഭ്യമാക്കുന്നുണ്ട്. 34.65 ലക്ഷം രൂപ വിലയിലാണ് മിനി കൂപ്പര്‍ എസ് ഇന്ത്യയില്‍ ഒരുങ്ങുന്നത് (ദില്ലി എക്‌സ്‌ഷോറൂം വില).

കുഞ്ഞുമകള്‍ക്ക് നിവിന്‍ പോളി സമ്മാനിച്ചത് ആഢംബര കാര്‍

3821 mm നീളവും, 1414 mm ഉയരവും, 1727 mm വീതിയുമാണ് മിനികൂപ്പര്‍ എസിന് ഉള്ളത്. 2495 mm വലുപ്പമേറിയ വീല്‍ബേസാണ് മോഡലില്‍ മിനി നല്‍കിയിട്ടുള്ളതും.

കുഞ്ഞുമകള്‍ക്ക് നിവിന്‍ പോളി സമ്മാനിച്ചത് ആഢംബര കാര്‍

ഔടി A6, ഹോണ്ട മോട്ടോ ക്രോസ് സിആര്‍എഫ് 450 എക്‌സ് എന്നിവരും നിവിന്‍ പോളിയുടെ ഗരാജിലെ താരങ്ങളാണ്.

More from DriveSpark

Article Published On: Monday, May 29, 2017, 12:47 [IST]
English summary
Nivin Pauly Bought a Mini Car to his daughter. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X