കണ്ണഞ്ചും വേഗത!; നേബഗ്രിങ്ങ് ട്രാക്കില്‍ ലംബോര്‍ഗിനിയെ തകർത്തെറിഞ്ഞ് പോർഷ

Written By:

നേബഗ്രിങ്ങ് ട്രാക്കില്‍ ലംബോര്‍ഗിനിയെ പോര്‍ഷ തകര്‍ത്തെറിഞ്ഞു. പോര്‍ഷ 911 നിരയിലെ കരുത്തന്‍ താനാണെന്ന് പുതിയ 911 GT2 RS നേബഗ്രിങ്ങില്‍ തെളിയിച്ചു.

കണ്ണഞ്ചും വേഗത!; നേബഗ്രിങ്ങ് ട്രാക്കില്‍ ലംബോര്‍ഗിനിയെ പോര്‍ഷ തകര്‍ത്തെറിഞ്ഞു

ലോക പ്രശസ്ത ജര്‍മ്മന്‍ ട്രാക്കില്‍ അതിവേഗ ലാപ് റെക്കോര്‍ഡ് കുറിച്ച പുതിയ 911 GT2 RS, റിയര്‍-വീല്‍-ഡ്രൈവ് പ്രൊഡക്ഷന്‍ കാറുകള്‍ക്ക് ഇടയിലെ പുതിയ താരോദയമായി മാറി.

കണ്ണഞ്ചും വേഗത!; നേബഗ്രിങ്ങ് ട്രാക്കില്‍ ലംബോര്‍ഗിനിയെ പോര്‍ഷ തകര്‍ത്തെറിഞ്ഞു

6 മിനിറ്റും 47.3 സെക്കന്‍ഡും കൊണ്ട് 20.6 കിലോമീറ്റര്‍ ലാപ് ദൂരമാണ് പോര്‍ഷ 911 GT2 RS പിന്നിട്ടത്. നേബഗ്രിങ്ങില്‍ വേഗതയുടെ വെന്നിക്കൊടി പാറിച്ച SR8LM, ലംബോര്‍ഗിനി ഉറാക്കാന്‍ പെര്‍ഫോര്‍മന്തെ ഉള്‍പ്പെടുന്ന ഐതിഹാസിക കാറുകളെ കാഴ്ചക്കാരാക്കിയാണ് പോര്‍ഷ 911 GT2 RS പുതിയ റെക്കോര്‍ഡ് കുറിച്ചത്.

Recommended Video - Watch Now!
2017 Mercedes AMG GT Roadster And GT R India Launch | In Malayalam - DriveSpark മലയാളം
കണ്ണഞ്ചും വേഗത!; നേബഗ്രിങ്ങ് ട്രാക്കില്‍ ലംബോര്‍ഗിനിയെ പോര്‍ഷ തകര്‍ത്തെറിഞ്ഞു

7 മിനിറ്റും 5 സെക്കന്‍ഡും എന്ന ലാപ് സമയം ലക്ഷ്യമിട്ട് കുതിച്ച GT2 RS, പുതിയ ലാപ് റെക്കോര്‍ഡ് തന്നെ കുറിച്ച് പോര്‍ഷയ്ക്ക് ഇരട്ടി മധുരം നല്‍കുകയായിരുന്നു.

GT2 RS ന്റെ രണ്ട് മോഡലുകളായിരുന്നു ലാപ് റെക്കോര്‍ഡിനായി നേബഗ്രിങ്ങ് ട്രാക്കിലേക്കിറങ്ങിയത്. ലെ മാന്‍സ് ഡ്രൈവര്‍ ലാര്‍സ് കെന്‍ ഓടിച്ച GT2 RS ആണ് പുതിയ അതിവേഗ റെക്കോര്‍ഡ് കുറിച്ചതും.

കണ്ണഞ്ചും വേഗത!; നേബഗ്രിങ്ങ് ട്രാക്കില്‍ ലംബോര്‍ഗിനിയെ പോര്‍ഷ തകര്‍ത്തെറിഞ്ഞു

690 bhp കരുത്തും 750 Nm Torque ഉം ഉത്പാദിപ്പിക്കുന്ന 3.8 ലിറ്റര്‍ ഫ്‌ളാറ്റ് സിക്‌സ് ട്വിന്‍-ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാണ് പുതിയ പോര്‍ഷ 911 GT2 RS ന്റെ പവര്‍ഹൗസ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ മോഡലിന് വേണ്ടത് 2.8 സെക്കന്‍ഡാണ്.

കൂടുതല്‍... #porsche #auto news
English summary
Porsche 911 GT2 RS Shatters Lamborghini’s Nurburgring Lap Record. Read in Malayalam.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark