റേഞ്ച് റോവർ ഇവോക്ക് പെട്രോൾ അവതരിച്ചു; വില 53.20ലക്ഷം
ലാന്റ് റോവർ ആഡംബര എസ്‌യുവി ഇവോക്കിന്റെ പെട്രോൾ പതിപ്പിനെ ഇന്ത്യയിലെത്തിച്ചു.
ബ്രിട്ടീഷ് കാർ നിർമാതാവായ ലാന്റ് റോവർ പുതുതായി ഇന്ത്യയിലെത്തിച്ച റേഞ്ച് റോവർ ഇവോക്കിന്റെ പെട്രോൾ പതിപ്പിനെ അവതരിപ്പിച്ചു. ദില്ലി എക്സ്ഷോറൂം 53.20ലക്ഷം രൂപയ്ക്കാണ് ഈ വാഹനം വിപണിയിലെത്തിയിരിക്കുന്നത്.

www.findmeasuv.in. എന്ന വെബ്സൈറ്റിലൂടെ ഇന്ത്യയിലുള്ള ലാന്റ് റോവറിന്റെ 23 ഡീലർഷിപ്പുകളിൽ നിന്നും പുത്തൻ ഇവോക്കിന്റെ ബുക്കിംഗ് നടത്താവുന്നതാണ്.

2.0ലിറ്റർ ടർബോചാർജ്ഡ് ഫോർ സിലിണ്ടർ എൻജിനാണ് ഇവോക്കിന്റെ പെട്രോൾ പതിപ്പിന് കരുത്തേകുന്നത്. 236.7ബിഎച്ച്പിയും 339എൻഎം ടോർക്കുമാണ് ഈ എൻജിന ഉല്പാദിപ്പിക്കുന്നത്.

ചക്രങ്ങളിലേക്ക് വീര്യമെത്തിക്കാൻ 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഇതോടൊപ്പം നൽകിയിട്ടുണ്ട്.

പൂജ്യത്തിൽ നിന്നും നൂറുകിലോമീറ്റർ വേഗത കൈവരിക്കാൻ ഈ വാഹനത്തിന് വെറും 7.1സെക്കന്റുമാത്രം മതി. മണിക്കൂറിൽ 217കിലോമീറ്ററാണ് പെട്രോൾ ഇവോക്കിന്റെ ഉയർന്ന വേഗ പരിധി.

പ്യുർ, എസ്ഇ, എസ്ഇ ഡൈനാമിക്, എച്ച്എസ്ഇ, എച്ച്എസ്ഇ ഡൈനാമിക് എന്നീ അഞ്ച് വേരിയന്റുകളിലാണ് നിലവിൽ ഇവോക്കിന്റെ ഡീസൽ പതിപ്പ് ലഭ്യമായിട്ടുള്ളത്. 2.0ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എൻജിനാണ് ഇവയുടെ കരുത്ത്.

കരുത്തുറ്റ പെട്രോൾ എൻജിനിൽ കൂടി ഇവോക്കിനെ അവതരിപ്പിക്കുന്നതൊടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുക എന്ന ലക്ഷ്യമാണ് മുന്നിൽ കാണുന്നതെന്ന് ജാഗ്വർ ലാന്റ് റോവർ ഇന്ത്യൻ വിഭാഗം മേധാവി രോഹിത് സുരി വ്യക്തമാക്കി.

അഞ്ചാം തലമുറ ബെൻസ് ഇ-ക്ലാസ് മാർച്ചിൽ
ഫോക്സ്‌വാഗൺ ആദ്യ ഓട്ടോണമസ് മൈക്രോബസ് അവതരിച്ചു


Click it and Unblock the Notifications








