ഇത് കരുത്തുറ്റ ആഢംബരം; റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി ഡയനാമിക്ക് ഇന്ത്യയില്‍ പുറത്തിറങ്ങി

Written By:

റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി ഡയനാമിക്കിനെ, ടാറ്റ മോട്ടോര്‍സിന് കീഴിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പുറത്തിറക്കി. 2.79 കോടി രൂപയാണ് റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി ഡയനാമിക്കിന്റെ വില.

ഇത് കരുത്തുറ്റ ആഢംബരം; റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി ഡയനാമിക്ക് ഇന്ത്യയില്‍ പുറത്തിറങ്ങി

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ സ്‌പെഷ്യല്‍ വെഹിക്കിള്‍ ഓപ്പറേഷന്‍സ് (SVO) സംഘത്തില്‍ നിന്നും ഒരുങ്ങിയെത്തുന്ന റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി ഡയനാമിക്, 'ഓട്ടോബയോഗ്രഫി' സ്റ്റിച്ചിംഗോട് കൂടിയ നാല് ഇന്റീരിയര്‍ നിറഭേദങ്ങളില്‍ ലഭ്യമാകുന്നു.

ഇത് കരുത്തുറ്റ ആഢംബരം; റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി ഡയനാമിക്ക് ഇന്ത്യയില്‍ പുറത്തിറങ്ങി

റേഞ്ച് റോവര്‍ എസ്‌വിഓട്ടോബയോഗ്രഫി, റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌വിആര്‍, ജാഗ്വാര്‍ F-TYPE എസ്‌വിആര്‍ മോഡലുകള്‍ക്ക് ശേഷം ബ്രാന്‍ഡ് പോര്‍ട്ട്‌ഫോളിയോയില്‍ അണിനിരക്കുന്ന നാലാം മോഡലാണ് റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി ഡയനാമിക്.

Recommended Video - Watch Now!
2017 Skoda Octavia Launched In India | In Malayalam - DriveSpark മലയാളം
ഇത് കരുത്തുറ്റ ആഢംബരം; റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി ഡയനാമിക്ക് ഇന്ത്യയില്‍ പുറത്തിറങ്ങി

ഗ്രാഫൈറ്റ് അറ്റ്‌ലസ് ആക്‌സന്റുകള്‍, ബ്രെമ്പോ ബ്രേക്ക് കാലിപ്പറുകള്‍, എക്‌സ്‌ക്ലൂസീവ് 5 സ്പ്ലിറ്റ്-സ്‌പോക്ക് 'സ്‌റ്റൈല്‍ 505' അലോയ് വീലുകള്‍ എന്നിവ കാറിന്റെ അഗ്രസീവ് ലുക്ക് വര്‍ധിപ്പിക്കുന്നു.

ഇത് കരുത്തുറ്റ ആഢംബരം; റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി ഡയനാമിക്ക് ഇന്ത്യയില്‍ പുറത്തിറങ്ങി

543 bhp കരുത്തും 680 Nm torque ഉം ഉത്പാദിപ്പിക്കുന്ന 5.0 ലിറ്റര്‍ പെട്രോള്‍ 405 kW V8 സൂപ്പര്‍ചാര്‍ജ്ഡ് എഞ്ചിനാണ് പുതിയ റേഞ്ചര്‍ റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി ഡയനാമിക്കിന്റെ പവര്‍ഹൗസ്.

ഇത് കരുത്തുറ്റ ആഢംബരം; റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി ഡയനാമിക്ക് ഇന്ത്യയില്‍ പുറത്തിറങ്ങി

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കാറിന് വേണ്ടത് കേവലം 5.4 സെക്കന്‍ഡാണ്. ബ്ലാക് കോണ്‍ട്രാസ്റ്റ് റൂഫും, മിറര്‍ ക്യാപുകളും കാറിന് സ്‌പോര്‍ടിയര്‍ മുഖം നല്‍കുന്നു. റിയര്‍ എന്‍ഡില്‍ ക്വാഡ് ടെയില്‍ പൈപുകളാണ് ഇടംപിടിക്കുന്നത്.

ഇത് കരുത്തുറ്റ ആഢംബരം; റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി ഡയനാമിക്ക് ഇന്ത്യയില്‍ പുറത്തിറങ്ങി

ഡയമണ്ട് ക്വില്‍റ്റഡ് സീറ്റുകള്‍, 10 ഇഞ്ച് ഇന്‍കണ്‍ട്രോള്‍ ടച്ച് പ്രോ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റം, സ്റ്റാര്‍ട്ട്/സ്‌റ്റോപ് ബട്ടണ്‍ ഉള്‍പ്പെടുന്നതാണ് ഇന്റീരിയര്‍ ഫീച്ചറുകള്‍.

ഇത് കരുത്തുറ്റ ആഢംബരം; റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി ഡയനാമിക്ക് ഇന്ത്യയില്‍ പുറത്തിറങ്ങി

ബോട്ടില്‍ ചില്ലര്‍ കംപാര്‍ട്ട്‌മെന്റും പവര്‍ ഡിപ്ലോയബിള്‍ ടേബിളുകളും ഇന്റീരിയറില്‍ സാന്നിധ്യമറിയിക്കുന്നു.

ഇത് കരുത്തുറ്റ ആഢംബരം; റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി ഡയനാമിക്ക് ഇന്ത്യയില്‍ പുറത്തിറങ്ങി

ഇന്ത്യയില്‍ ഉടനീളമുള്ള 25 അംഗീകൃത റീടെയില്‍ ഔട്‌ലെറ്റുകളിലും നിന്നും റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി ഡയനാമിക്കിനെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

കൂടുതല്‍... #ജാഗ്വർ #new launch
English summary
Range Rover SV Autobiography Dyanmic Launched at Rs. 2.79 Crores. Read in Malayalam.
Story first published: Thursday, July 27, 2017, 14:13 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark