റോള്‍സ് റോയ്‌സും കേരളവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

Written By:

ആഢംബര ചക്രവര്‍ത്തികളായ റോള്‍സ് റോയ്‌സും ഇന്ത്യയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? റോള്‍സ് റോയ്‌സിന്റെ കറുത്ത അധ്യായങ്ങളില്‍ ഇന്ത്യയ്ക്കും, ഇന്ത്യന്‍ രാജാക്കാന്‍മാര്‍ക്കും എന്നും പ്രത്യേക സ്ഥാനമുണ്ടെന്ന കാര്യം പരസ്യമായ രഹസ്യമാണ്.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

പ്രൗഢ-ഗംഭീരമായ റോള്‍സ് റോയ്‌സിനെ മാലിന്യവണ്ടിയാക്കിയത് മുതല്‍ ആരംഭിക്കുന്നതാണ് കമ്പനിയുടെ ഇന്ത്യാ ബന്ധം. എന്നാല്‍ അതൊക്കെ മുന്‍കാല ചരിത്രങ്ങള്‍ മാത്രം. പക്ഷെ, 21 ആം നൂറ്റാണ്ടിലും റോള്‍സ് റോയ്‌സിന് ഇന്ത്യയുമായി ബന്ധമുണ്ട്.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

കേവലം റോള്‍സ് റോയ്‌സുകളെ നല്‍കുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല ആ ബന്ധം.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

യഥാര്‍ത്ഥത്തില്‍ റോള്‍സ് റോയ്‌സിനുള്ള ഇന്ത്യാ ബന്ധം എന്ന് പറയുന്നതില്‍ ഉപരി, റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധമെന്ന് സൂചിപ്പിക്കുന്നതാണ് ഉചിതം.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

അതെ, ബ്രിട്ടീഷ് നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സില്‍ നിന്നുമുള്ള ചില മോഡലുകള്‍ക്ക് ഒരു ചെറിയ മലയാള ബന്ധമുണ്ട്.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം?

റോള്‍സ് റോയ്‌സ് നിരയില്‍ പ്രശസ്തമായ ഗോസ്റ്റ്, ഫാന്റം മോഡലുകളുടെ ഇന്റീരിയറുകളില്‍ ഉപയോഗിക്കുന്നത് നിലമ്പൂര്‍ തേക്കുകളാണ്. മലപ്പുറം ജില്ലയിലെ പ്രശസ്തമായ നിലമ്പൂര്‍ തേക്കുകള്‍ രാജ്യാന്തര തലത്തില്‍ തന്നെ ഏറെ പ്രശസ്തമാണ്.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

ഇന്റീരിയറിന് പുറമെ, ഫാന്റം-ഗോസ്റ്റ് മോഡലുകളുടെ എക്‌സ്റ്റീരിയറിലും നിലമ്പൂര്‍ തേക്കുകള്‍ ഇടം പിടിക്കുന്നു.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

റോള്‍സ് റോയ്‌സുകളില്‍ ഉപയോഗിക്കുന്ന വുഡ് വര്‍ക്കുകള്‍ എന്നും ശ്രദ്ധയാകര്‍ഷിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

വിവിധ ഉപഭോക്താക്കളുടെ താത്പര്യ പ്രകാരം മോഡലുകളെ അണിനിരത്തുന്ന റോള്‍സ് റോയ്‌സ്, ആഢംബരത്തിന് മുന്‍ഗണന നല്‍കി മോഡലുകളില്‍ എന്നും ഉപയോഗിക്കുന്നത് ഉന്നത നിലവാരം പുലര്‍ത്തുന്ന ഘടകങ്ങളാണ്.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

ഉപഭോക്താക്കള്‍ക്കായി വൈവിധ്യമാര്‍ന്ന കസ്റ്റമൈസേഷന്‍ ഓപ്ഷനുകളാണ് റോള്‍സ് റോയ്‌സ് ഒരുക്കുന്നത്.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

എക്‌സ്റ്റീരിയര്‍ കളര്‍, ഇന്റീരിയര്‍ ലെതര്‍, കാര്‍പറ്റ്, വുഡ് ഉള്‍പ്പെടെയുള്ള ഘടകങ്ങളെ ഉപഭോക്താവിന് തെരഞ്ഞെടുക്കാം എന്നതാണ് റോള്‍സ് റോയ്‌സ് മോഡലുകളുടെ പ്രത്യേകതയും.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

അനിയന്ത്രിതമായ കസ്റ്റമൈസേഷൻ പശ്ചാത്തലത്തില്‍ ഏത് തടി വേണം മോഡലില്‍ ഉപയോഗിക്കേണ്ടത് എന്നത് പോലും ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാന്‍ റോള്‍സ് റോയ്‌സ് അവസരം നല്‍കുന്നു.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

റോള്‍സ് റോയ്‌സുകള്‍ ഒരുങ്ങുന്ന ഇംഗ്ലണ്ടിലെ ഗുഡ് വുഡ് ഫാക്ടറിയില്‍ ബോട്ട് നിര്‍മ്മാണത്തിലും, ക്യാബിന്‍ നിര്‍മ്മാണത്തിലും വൈദഗ്ധ്യം തെളിയിച്ച വിദഗ്ധരെയാണ് കമ്പനി നിയമിച്ചിട്ടുള്ളത്.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

8000 കിലോമീറ്റര്‍ അകലെ നിന്നുമുള്ള നിലമ്പൂര്‍ തേക്കിൻ തടികളെ, ഇവരാണ് ഫാന്റം-ഗോസ്റ്റ് സിരീസുകളുടെ ഡാഷ്‌ബോഡുകളിലേക്കും മറ്റുമായി ഒരുക്കുന്നത്.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

2012 ലാണ് ഗോസ്റ്റില്‍ ആദ്യമായി റോള്‍സ് റോയ്‌സ് നിലമ്പൂര്‍ തേക്കുകളെ ഉപയോഗിക്കുന്നത്. തുടര്‍ന്ന് രാജ്യാന്തര തലത്തില്‍ നിലമ്പൂര്‍ തേക്കുകളില്‍ ഒരുങ്ങിയ റോൾസ് റോയ്‌സ് ഇന്റീരിയറിന് ആവശ്യക്കാര്‍ ഏറി വരികയായിരുന്നു.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

തുടക്കത്തില്‍ 2.5 കോടി വില വരുന്ന ഗോസ്റ്റില്‍ മാത്രമാണ് നിലമ്പൂര്‍ തേക്കുകളെ നല്‍കാന്‍ റോള്‍സ് റോയ്‌സ് ഒരുക്കമായിരുന്നത്.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

എന്നാല്‍ ആവശ്യക്കാരേറിയതിന് പിന്നാലെ ഫാന്റം, ഫാന്റം കൂപ്പെ മോഡലുകളിലും നിലമ്പൂര്‍ തേക്കുകളെ റോള്‍സ് റോയ്സ് നല്‍കുകയായിരുന്നു.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

നിലമ്പൂര്‍ തേക്കിൻ തടിയില്‍ ഒരുങ്ങിയ റോള്‍സ് റോയ്‌സ് മോഡലുകള്‍ക്ക് ഇന്ത്യയിലും ആവശ്യക്കാരേറുകയാണെന്ന് ഇന്ത്യയിലെ റോള്‍സ് റോയ്‌സിന്റെ ഔദ്യോഗിക ഡീലര്‍ ശരദ് കഛാലിയ പറയുന്നു.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

2.50 കോടി ആരംഭ വിലയില്‍ വന്നെത്തുന്ന റോള്‍സ് റോയ്‌സ് ഗോസ്റ്റിന്, കസ്റ്റമൈസേഷന്‍ പശ്ചാത്തലത്തില്‍ 3 കോടി രൂപ വരെയായി വില വര്‍ധിക്കുന്നു.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

നിലമ്പൂര്‍ തേക്കിൻ തടികളിൽ അണിനിരക്കുന്ന റോള്‍സ് റോയ്‌സുകൾക്ക് രണ്ട് ലക്ഷം രൂപയുടെ വില വർധനവാണ് ഉള്ളത്.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

നിലമ്പൂര്‍ തേക്കിനെ തെരഞ്ഞെടുക്കാന്‍ കാരണം?

റോള്‍സ് റോയ്‌സില്‍ നിലമ്പൂര്‍ തേക്ക് തടികള്‍ ഇടം പിടിക്കാനുമുണ്ട് ചില കാരണങ്ങള്‍.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

മലബാര്‍ തേക്ക് അല്ലെങ്കില്‍ നിലമ്പൂര്‍ തേക്കിൻ തടികളുടെ പ്രത്യേകതകളില്‍ ഒന്ന് അവയുടെ സമാന നേര്‍ രേഖകളാണ്. നേര്‍ രേഖകള്‍ നിലമ്പൂര്‍ തേക്കുകളുടെ ഭംഗി വര്‍ധിപ്പിക്കുന്നു.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

റോള്‍സ് റോയ്‌സിന്റെ ഇന്റീരിയറില്‍ നേര്‍ രേഖകളുടെ പശ്ചാത്തലത്തില്‍ നിലമ്പൂര്‍ തേക്കുകള്‍ ഒരുക്കുന്നത് ആഢംബരം തുളുമ്പുന്ന അനുഭൂതിയാണ്.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

റോള്‍സ് റോയ്‌സുകള്‍ ഒരുങ്ങുന്നത് ഒരേ മരത്തില്‍ നിന്നും കടഞ്ഞെടുത്ത തടികളില്‍ നിന്നുമാണ്. ഇത് ഡിസൈനിലും, നിറത്തിലും സമാനത പുലര്‍ത്താന്‍ സഹായിക്കുന്നു.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

ഇന്ത്യന്‍ തടിയില്‍ നിര്‍മ്മിതമാണെന്ന ഘടകം, മിക്ക ഇന്ത്യന്‍ ഉപഭോക്താക്കളെയും നിലമ്പൂര്‍ തേക്കിൻ തടികളിൽ ഒരുങ്ങുന്ന റോൾസ് റോയ്സുകളെ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നു എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

ഓരോ റോള്‍സ് റോയ്‌സും ഒരുങ്ങുന്നത് 41 വിവിധ വുഡ് പാനലുകളിലാണ്.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

29 തടി പാളികള്‍ ചേര്‍ത്താണ് ഓരോ വുഡ് പാനലുകളും ഒരുക്കുന്നത്. കൂടാതെ, വുഡ് പാനലുകളുടെ കരുത്തും സുരക്ഷയും വര്‍ധിപ്പിക്കുന്നതിനായി അലൂമിനിയം പാളിയും പാനലുകള്‍ക്ക് ഇടയില്‍ റോള്‍സ് റോയ്‌സ് നല്‍കുന്നു.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

നേരത്തെ, ജനീവ മോട്ടോര്‍ ഷോയില്‍ ഉപഭോക്താവിന്റെ ആവശ്യപ്രകാരം രത്‌നങ്ങള്‍ പൂശിയ റോള്‍സ് റോയ്‌സിന്റെ ഗോസ്റ്റ് എലഗന്‍സ് ഏറെ ശ്രദ്ധ നേടിയിരുന്നു.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

ആയിരം രത്നക്കല്ലുകള്‍ പൊടിച്ച പെയിന്റ് പൂശിയുള്ള മോഡലിനെ വേണമെന്ന ഉപഭോക്താവിന്റെ ആവശ്യം ഗോസ്റ്റ് എലഗന്‍സിലൂടെ റോള്‍സ് റോയ്സ് യാഥാര്‍ത്ഥ്യമാക്കി.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

രത്നക്കല്ലുകള്‍ പൊടിച്ച് ചേര്‍ത്തുണ്ടാക്കിയ പെയിന്റിന് റോള്‍സ് റോയ്സ് പേരും നല്‍കി, ഡയമണ്ട് സ്റ്റാര്‍ ഡസ്റ്റ്.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

മോട്ടോര്‍ കാറുകളുടെ ചരിത്രത്തില്‍ ഏറ്റവും ആഢബരം തുളുമ്പുന്ന എക്സ്റ്റീരിയറാണ് ഇതെന്ന റോള്‍സ് റോയ്സിന്റെ വിശേഷണവും ഗോസ്റ്റ് എലഗന്‍സിനുണ്ട്.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

രണ്ട് മാസത്തോളം തങ്ങളുടെ വിദഗ്ധര്‍ ഫിനിഷിങ്ങിനായും, രത്നങ്ങളുടെ പരിശോധനയ്ക്കായും ചെലവഴിച്ചുവെന്ന് റോള്‍സ് റോയ്സ് അവതരണ വേളയില്‍ വ്യക്തമാക്കിയിരുന്നു.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

കൂടാതെ, രത്നങ്ങളുടെ പ്രകാശത്തിന് കീഴില്‍ എത്തരത്തില്‍ പ്രതികരിക്കുന്നൂവെന്നതിനെ കുറിച്ചുമുള്ള വിശദ പഠനത്തിന് ശേഷമാണ് റോള്‍സ് റോയ്സ് നീക്കം ആരംഭിച്ചത്.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

രത്നങ്ങള്‍ പൊടിച്ച് പെയിന്റില്‍ കലര്‍ത്തിയതിന് ശേഷം വീണ്ടും സ്മൂത്ത് ഫിനിഷിങ്ങിനായി ഒരു എക്സ്ട്രാ ലെയര്‍ കോട്ടിങ്ങ് പെയിന്റിന് നല്‍കുകയായിരുന്നു.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

മോഡലിന്റെ ഇന്റീരിയേര്‍സിലും റോള്‍സ് റോയ്സ് തങ്ങളുടെ വ്യക്തി മുദ്ര സ്ഥാപിച്ചിട്ടുണ്ട്.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

ടാര്‍ടാര്‍ ലൈന്‍ഡ് പോക്കറ്റുകളോട് കൂടിയ തുഡോര്‍ ഓക് തടികൊണ്ടുള്ള ഇന്റീരിയര്‍ ഫിനിഷിങ്ങും, ഡാഷ് ബോര്‍ഡില്‍ റോള്‍സ് റോയ്സിന്റെ ക്ലോക്ക് ഡിസൈനുമെല്ലാം ഗോസ്റ്റ് എലഗന്‍സിലെ വിസ്മയ ഘടകങ്ങളാണ്.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ
  • റോള്‍സ് റോയ്‌സ് ഗോസ്റ്റ്

563 bhp കരുത്തും, 575 Nm torque ഉം ഉത്പാദിപ്പിക്കുന്ന 6.6 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോചാര്‍ജ്ഡ് V12 എഞ്ചിനിലാണ് റോള്‍സ് റോയ്‌സ് ഗോസ്റ്റ് അണിനിരക്കുന്നത്.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

എട്ട് സ്പീഡ് ഓട്ടോമാറ്റിക് സാറ്റലൈറ്റ് എയിഡഡ് ട്രാന്‍സ്മിഷനിലാണ് റോള്‍സ് റോയ്‌സ് ഗോസ്റ്റ് ഒരുങ്ങുക. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഗോസ്റ്റിന് വേണ്ടത് കേവലം 4.7 സെക്കന്‍ഡുകളാണ്.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

മെര്‍സിഡീസ് മെയ്ബാക്ക് S600, പോര്‍ഷ പനാമര, മാസറാറ്റി ക്വാട്രാപോര്‍ടെ ഉള്‍പ്പെടെയുള്ള മോഡലുകളാണ് ഗോസ്റ്റിന് വെല്ലുവിളിയുയര്‍ത്തി വിപണിയില്‍ ഉള്ളത്.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ
  • റോള്‍സ് റോയ്‌സ് ഫാന്റം

5350 rpm ല്‍ 453 bhp കരുത്തും 3500 rpm ല്‍ 720 Nm torque ഉം ഉത്പാദിപ്പിക്കുന്ന 6.8 ലിറ്റര്‍ V12 പെട്രോള്‍ എഞ്ചിനിലാണ് ഫാന്റം ഒരുങ്ങുന്നത്. എട്ട് സ്പീഡ് ഗിയര്‍ ബോക്‌സാണ് ഫാന്റത്തില്‍ ഉപഭോക്താവിന് ലഭിക്കുക.

റോള്‍സ് റോയ്‌സും കേരളവും തമ്മിലുള്ള ബന്ധം ഇങ്ങനെ

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഫാന്റത്തിന് വേണ്ടത് 5.8 സെക്കന്‍ഡ് മാത്രമാണ്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കാന്‍ റോള്‍സ് റോയ്‌സ് ഫാന്റത്തിന് സാധിക്കും.

English summary
Relationship between Kerala and Rolls Royce. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark