ഇത് ജീപ് കോമ്പസിന്റെ എതിരാളി; റെനോ ക്യാപ്ച്ചര്‍ ഇന്ത്യയില്‍ അവതരിച്ചു — ബുക്കിംഗ് ആരംഭിച്ചു

By Dijo Jackson

റെനോ ക്യാപ്ച്ചര്‍ ഇന്ത്യയില്‍ അവതരിച്ചു. സെപ്തംബര്‍ 22 മുതല്‍ ക്യാപ്ച്ചറിന് മേലുള്ള ബുക്കിംഗ് ആരംഭിച്ചതായി റെനോ വ്യക്തമാക്കി. 25,000 രൂപ മുന്‍കൂര്‍ പണമടച്ച് ഉപഭോക്താക്കള്‍ക്ക് പുതിയ എസ്‌യുവിയെ ബുക്ക് ചെയ്യാം.

ഇത് ജീപ് കോമ്പസിന്റെ എതിരാളി; റെനോ ക്യാപ്ച്ചര്‍ ഇന്ത്യയില്‍ അവതരിച്ചു — ബുക്കിംഗ് ആരംഭിച്ചു

റെനോ ക്യാപ്ച്ചര്‍ ആപ്പ് മുഖേനയും, റെനോ ഇന്ത്യ ഔദ്യോഗിക വെബ്‌സൈബ്റ്റ് മുഖേനയുമാണ് ക്യാപ്ച്ചറിനെ ബുക്ക് ചെയ്യാന്‍ സാധിക്കുക. ഡസ്റ്റര്‍ എസ്‌യുവി, ലോഡ്ജി എംപിവി മോഡലുകള്‍ ഒരുങ്ങിയ BO പ്ലാറ്റ്‌ഫോമിലാണ് റെനോ ക്യാപ്ച്ചറും എത്തുന്നത്.

ഇത് ജീപ് കോമ്പസിന്റെ എതിരാളി; റെനോ ക്യാപ്ച്ചര്‍ ഇന്ത്യയില്‍ അവതരിച്ചു — ബുക്കിംഗ് ആരംഭിച്ചു

ഉത്സവകാലത്തിന് മുന്നോടിയായി ഓക്ടോബര്‍ മാസമാണ് ക്യാപ്ച്ചറിനെ ഔദ്യോഗികമായി റെനോ വിപണിയില്‍ ലഭ്യമാക്കുക. പുതിയ എസ്‌യുവിയുടെ ഉത്പാദനം ആരംഭിച്ചതായി കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഇത് ജീപ് കോമ്പസിന്റെ എതിരാളി; റെനോ ക്യാപ്ച്ചര്‍ ഇന്ത്യയില്‍ അവതരിച്ചു — ബുക്കിംഗ് ആരംഭിച്ചു

ഇന്ത്യന്‍ വരവില്‍ ഡസ്റ്ററിന് മേലെയായാകും ക്യാപ്ച്ചറിനെ റെനോ നല്‍കുക. ക്രോസ്ഓവര്‍ സെഗ്മന്റിലേക്കുള്ള റെനോയുടെ പ്രീമിയം സമര്‍പ്പണമാണ് ക്യാപ്ച്ചര്‍.

ഇത് ജീപ് കോമ്പസിന്റെ എതിരാളി; റെനോ ക്യാപ്ച്ചര്‍ ഇന്ത്യയില്‍ അവതരിച്ചു — ബുക്കിംഗ് ആരംഭിച്ചു

റഷ്യ പോലുള്ള ചില രാജ്യാന്തര വിപണിയില്‍ 'കപ്തൂര്‍' എന്ന് റെനോയുടെ ക്രോസ്ഓവര്‍ അറിയപ്പെടുമ്പോള്‍, യൂറോപ്യന്‍ വിപണിയില്‍ 'ക്യാപ്ച്ചര്‍' എന്നാണ് എസ് യു വി അറിയപ്പെടുന്നത്.

ഇത് ജീപ് കോമ്പസിന്റെ എതിരാളി; റെനോ ക്യാപ്ച്ചര്‍ ഇന്ത്യയില്‍ അവതരിച്ചു — ബുക്കിംഗ് ആരംഭിച്ചു

ഡിസൈന്‍ മുഖത്ത് റെനോയുടെ വ്യക്തി മുദ്ര പതിപ്പിച്ചാണ് ക്യാപ്ച്ചര്‍ എത്തുക. റെനോയുടെ സിഗ്‌നേച്ചര്‍ ഐബ്രോയ്ക്ക് ഒപ്പമുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍, C-Shaped എല്‍ഇഡി ഡെയ്ടൈം റണിംഗ് ലൈറ്റുകള്‍, ഹെഡ്ലാമ്പുകളെ തമ്മില്‍ ബന്ധപ്പെടുത്തുന്ന ബ്ലാക് ബാര്‍, പരുക്കന്‍ ലുക്കിനായുള്ള പ്ലാസ്റ്റിക് ക്ലാഡിംഗ് എന്നിവ ഫ്രണ്ട് പ്രൊഫൈലിലെ ശ്രദ്ധാ കേന്ദ്രങ്ങളാണ്.

ഇത് ജീപ് കോമ്പസിന്റെ എതിരാളി; റെനോ ക്യാപ്ച്ചര്‍ ഇന്ത്യയില്‍ അവതരിച്ചു — ബുക്കിംഗ് ആരംഭിച്ചു

ബ്ലൂടൂത്ത്, യുഎസ്ബി, AUX കണക്ടിവിറ്റിയോട് കൂടിയ 7.0 ഇഞ്ച് ടച്ച്സ്‌ക്രീനാണ് അകത്തളത്തെ പ്രധാന ഹൈലൈറ്റ്. സ്റ്റീയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്ളാറ്റ് ബോട്ടം സ്റ്റീയറിംഗ് വീല്‍ എന്നിങ്ങനെ നീളുന്നതാണ് ക്യാപ്ച്ചറിന്റെ ഇന്റീരിയര്‍ ഫീച്ചറുകള്‍.

ഇത് ജീപ് കോമ്പസിന്റെ എതിരാളി; റെനോ ക്യാപ്ച്ചര്‍ ഇന്ത്യയില്‍ അവതരിച്ചു — ബുക്കിംഗ് ആരംഭിച്ചു

ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ് എന്നിവയാണ് ക്യാപ്ച്ചറില്‍ റെനോ ഒരുക്കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍.

ഇത് ജീപ് കോമ്പസിന്റെ എതിരാളി; റെനോ ക്യാപ്ച്ചര്‍ ഇന്ത്യയില്‍ അവതരിച്ചു — ബുക്കിംഗ് ആരംഭിച്ചു

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ റെനോ ക്യാപ്ച്ചര്‍ ലഭ്യമാകും. പെട്രോള്‍ പതിപ്പില്‍, 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സോടെയുള്ള 16 വാല്‍വ് ഫോര്‍-സിലിണ്ടര്‍ 1.5 ലിറ്റര്‍ H4K എഞ്ചിനാണ് ഇടംപിടിക്കുക. 105 bhp കരുത്തും 142 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് പെട്രോള്‍ എഞ്ചിന്‍.

ഇത് ജീപ് കോമ്പസിന്റെ എതിരാളി; റെനോ ക്യാപ്ച്ചര്‍ ഇന്ത്യയില്‍ അവതരിച്ചു — ബുക്കിംഗ് ആരംഭിച്ചു

109 bhp കരുത്തും 240 Nm torque ഉം ഏകുന്ന 1.5 ലിറ്റര്‍ K9K ഡീസല്‍ എഞ്ചിനും ക്യാപ്ച്ചറില്‍ ഒരുങ്ങും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഡീസല്‍ പതിപ്പില്‍ റെനോ ലഭ്യമാക്കുക.

ഇത് ജീപ് കോമ്പസിന്റെ എതിരാളി; റെനോ ക്യാപ്ച്ചര്‍ ഇന്ത്യയില്‍ അവതരിച്ചു — ബുക്കിംഗ് ആരംഭിച്ചു

10 ലക്ഷത്തിനും 20 ലക്ഷം രൂപയ്ക്കും ഇടയിലായാകും റെനോ ക്യാപ്ച്ചര്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുക. ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര XUV 500, ജീപ് കോമ്പസ് എന്നീ മോഡലുകളോടാണ് റെനോ ക്യാപ്ച്ചര്‍ വിപണിയില്‍ കൊമ്പുകോര്‍ക്കുക.

More from DriveSpark

Article Published On: Friday, September 22, 2017, 20:40 [IST]
English summary
Renault Captur Unveiled In India; Book For An Amount Rs 25,000. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X