പുത്തൻ വേഷപ്പകർച്ചയിൽ ക്വിഡ്!!

റിനോ ക്വിഡ് കോസ്മെറ്റിക് പരിവർത്തനങ്ങൾക്ക് വിധേയമായി 'ലിവ് ഫോർ മോർ എഡിഷനിൽ' അവതരിച്ചിരിക്കുന്നു.

By Praseetha

റിനോ ഇന്ത്യ അടിമുടി കോസ്മെറ്റിക് പരിവർത്തനങ്ങൾക്ക് വിധേയമായ 'ലിവ് ഫോർ മോർ എഡിഷൻ' എന്ന ക്വിഡിന്റെ പുത്തൻ പതിപ്പിനെ വിപണിയിലെത്തിച്ചു. അകമേയും പുറമേയും ഒരുപോലെ മാറ്റങ്ങൾക്ക് വിധേയമായിട്ടാണ് ഈ പ്രത്യേക പതിപ്പിന്റെ അവതരണം.

പുത്തൻ വേഷപ്പകർച്ചയിൽ ക്വിഡ്!!

ക്വിഡിന്റെ 0.8ലിറ്റർ, 1.0ലിറ്റർ മോഡലുകളിലാണ് ഈ പ്രത്യേക പതിപ്പിനെ അവതരിപ്പിച്ചിരിക്കുന്നത്. വെള്ള നിറമുള്ള കാറിൽ ചുവപ്പ്,ഗ്രേ നിറത്തിലുള്ള രണ്ടു ലൈനുകൾ മുന്നിൽ നിന്നു തുടങ്ങി പിൻഭാഗത്തേക്ക് നീളുന്ന തരത്തിലാണ് എക്സ്റ്റീരിയർ ഡിസൈൻ.

പുത്തൻ വേഷപ്പകർച്ചയിൽ ക്വിഡ്!!

ഒരു സ്പോർടി ലുക്ക് പകരുന്ന വിധത്തിൽ അതെ രണ്ടുവരകൾ വശങ്ങളിലേക്കും നീളുന്നതായി കാണാം. മുൻഭാഗത്തെ ഗ്രില്ലിനെ കൂടുതൽ ആകർഷകമാക്കുന്ന തരത്തിൽ റെഡ്, ഗ്രെ അക്സെന്റുകളും നൽകിയിട്ടുണ്ട്.

പുത്തൻ വേഷപ്പകർച്ചയിൽ ക്വിഡ്!!

അതെ റെഡ്,ഗ്രെ ഡിസൈൻ വീൽ ക്യാപ്പിലും നൽകിയിരിക്കുന്നതായി കാണാം. ഈ റെഡ്-ഗ്രെ എന്നുള്ള ഡ്യുവൽ ടോൺ തീം കാറിന്റെ ഉൾഭാഗത്തും ഉപയോഗിച്ചിട്ടുണ്ട്.

പുത്തൻ വേഷപ്പകർച്ചയിൽ ക്വിഡ്!!

ഈ സ്പെഷ്യൽ എഡിഷൻ ക്വിഡിന്റെ അകത്തളത്തിൽ ത്രീ സ്പോക് സ്റ്റിയറിംഗ് വീൽ, ഡോർ ട്രിം, സീറ്റുകൾ, അപ്ഹോൾസ്ട്രെ എന്നിവടങ്ങളിൽ ഡ്യുവൽ ടോൺ ഡിസൈൻ നൽകിയിട്ടുണ്ട്.

പുത്തൻ വേഷപ്പകർച്ചയിൽ ക്വിഡ്!!

ക്വിഡിന്റെ ലിവ് ഫോർ മോർ എഡിഷനിലും ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ലഭ്യമായിരിക്കും. ഇത്തരത്തിലുള്ള അക്സസറികൾക്ക് അധിക 20,000രൂപ ഈടാക്കുന്നതല്ലാതെ ഈ പ്രത്യേക പതിപ്പിന് വില വർധനവൊന്നും ഏർപ്പെടുത്തിയിട്ടില്ല.

പുത്തൻ വേഷപ്പകർച്ചയിൽ ക്വിഡ്!!

800സിസി, 1000സിസി എൻജിൻ ഓപ്ഷനുകളിലാണ് ക്വിഡ് ലഭ്യമായിട്ടുള്ളത്. ഈ രണ്ട് വകഭേദങ്ങളിലും ട്രാൻസ്മിഷൻ സംബന്ധിച്ച കാര്യങ്ങൾക്ക് 5സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം ഒരു ലിറ്റർ ക്വിഡിൽ ഓപ്ഷണലായി എഎംടിയും ഘടിപ്പിച്ചിട്ടുണ്ട്.

പുത്തൻ വേഷപ്പകർച്ചയിൽ ക്വിഡ്!!

വേരിയന്റുകൾക്ക് അനുസൃതമായി 2.65ലക്ഷം മുതൽ 4.32ലക്ഷം വരെയാണ് ക്വിഡിന്റെ നിലവിലെ ദില്ലി എക്സ്ഷോറൂം വില.

പുത്തൻ വേഷപ്പകർച്ചയിൽ ക്വിഡ്!!

ഒരു ലിറ്റർ എൻജിനിൽ കരുത്താർജ്ജിച്ച് ഡാറ്റ്സൻ റെഡി-ഗോ

റേഞ്ച് റോവർ ഇവോക്ക് പെട്രോൾ അവതരിച്ചു; വില 53.20ലക്ഷം

More from DriveSpark

Article Published On: Monday, January 16, 2017, 13:16 [IST]
English summary
Renault Kwid ‘Live For More Edition’ Launched — Here Are The Details!
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X