റെനോയുടെ പുതിയ ഓഫര്‍; കുറഞ്ഞ നിരക്കില്‍ ക്വിഡിനെ സ്വന്തമാക്കാം

Written By:

ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ ഒരുക്കി റെനോ വിപണിയില്‍ സജീവമാവുന്നു. എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്കായ ക്വിഡില്‍ രണ്ട് പുതിയ ഓഫറുകളെയാണ് ഫ്രഞ്ച് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരിക്കുന്നത്.

റെനോ ക്വിഡ്

ക്വിഡിന്മേല്‍ റെനോ ഒരുക്കിയ രണ്ട് ഓഫറുകളില്‍ ഒന്ന് തെരഞ്ഞെടുക്കാനാണ് ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കുക. കുറഞ്ഞ ഇഎംഐ നിരക്കില്‍ ക്വിഡിനെ സ്വന്തമാക്കാനുള്ള അവസരമാണ് ആദ്യ ഓഫര്‍ കാഴ്ച വെക്കുന്നത്.

റെനോ ക്വിഡ് 1

രണ്ടാം ഓഫര്‍ പ്രകാരം കുറഞ്ഞ ഡൗണ്‍പെയ്‌മെന്റ് നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ക്വിഡിനെ സ്വന്തമാക്കാം. ആദ്യ ഓഫര്‍ പരിശോധിക്കുമ്പോള്‍, കുറഞ്ഞ ഇഎംഐ നിരക്കില്‍ ക്വിഡിന്റെ സ്റ്റാന്‍ഡേര്‍ഡ് ഹാച്ച് വേരിയന്റാണ് ലഭിക്കുക.

റെനോ ക്വിഡ് 3

2999 രൂപ നിരക്കിലാണ് ഓഫര്‍ പ്രകാരമുള്ള ഇഎംഐ ആരംഭിക്കുന്നത്. 2.65 ലക്ഷം രൂപയാണ് ക്വിഡിന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റ് വില (ദില്ലി എക്‌സ്‌ഷോറൂം വില).

റെനോ ക്വിഡ് ഒാഫർ

ഓഫര്‍ പ്രാകരം, 1.8 ലക്ഷം രൂപയാണ് മോഡലിന് ഫിനാന്‍സ് ലഭിക്കുക. 84 മാസങ്ങള്‍ക്ക് കൊണ്ടാണ് തിരിച്ചടവ് പൂര്‍ത്തീകരിക്കേണ്ടത്. അതേസമയം, ആദ്യ ഇന്‍സ്റ്റാള്‍മെന്റ് മുന്‍കൂറായും അടയ്ക്കണം.

റെനോ ക്വിഡ് 5

രണ്ടാം ഓഫര്‍ പ്രകാരം, 17999 രൂപ ഡൗണ്‍പെയ്‌മെന്റില്‍ റെനോ ക്വിഡിനെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഇവിടെയും 2.65 ലക്ഷം രൂപ വിലയുള്ള ക്വിഡ് സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ മാത്രമാണ് ഓഫര്‍ ലഭിക്കുക (ദില്ലി എക്‌സ്‌ഷോറൂം വില).

റെനോ ക്വിഡ് 6

എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് റെനോ പുതിയ ഓഫറുകളെ അവതരിപ്പിച്ചിരിക്കുന്നത്. എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്ക് ശ്രേണിയില്‍ തരംഗം ഒരുക്കിയ മോഡലാണ് റെനോ ക്വിഡ്.

റെനോ ക്വിഡ് 7

1300000 ക്വിഡ് യൂണിറ്റുകളെയാണ് അവതരിപ്പിച്ച് 17 ആം മാസം കമ്പനി വില്‍പന നടത്തിയത്. 25 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ക്വിഡില്‍ റെനോ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

റെനോ ക്വിഡ് 8

റെനോ ക്വിഡ് സ്റ്റാന്‍ഡേര്‍ഡ് വേരിയന്റ് ഫീച്ചറുകള്‍ ഇവ-

  • മസ്‌കുലാര്‍ ഫ്രണ്ട് ഗ്രില്‍
  • സി- ഷേപ്ഡ് സിഗ്നേച്ചര്‍ ഹെഡ്‌ലാമ്പ്
  • വീല്‍ ആര്‍ച്ച് ക്ലാഡിലുള്ള സൈഡ് ഇന്‍ഡിക്കേറ്റര്‍
  • ഇന്റഗ്രേറ്റഡ് റൂഫ് സ്‌പോയിലര്‍
  • ഗിയര്‍ ഷിഷ്റ്റ് ഇന്‍ഡിക്കേറ്റര്‍ (GSI)
കൂടുതല്‍... #റെനോ
English summary
Renault Offers Finance Schemes For The Kwid. Read in Malayalam.
Please Wait while comments are loading...

Latest Photos

 
X