ഇത് പഴയ റോള്‍സ് റോയ്‌സ് അല്ല!; ബ്ലാക് ബാഡ്ജ് ഡൊണ്‍ എത്തി

Written By:

ആഢംബര മൂര്‍ത്തികളായ റോള്‍സ് റോയ്‌സില്‍ നിന്നും വീണ്ടുമൊരു കരുത്തുറ്റ കാര്‍. ഗോസ്റ്റിനും റെയ്ത്തിനും പിന്നാലെ പെര്‍ഫോര്‍മന്‍സ് ബ്രാന്‍ഡിംഗായ ബ്ലാക് ബാഡ്ജിന് കീഴില്‍ ഒരുങ്ങിയ റോള്‍സ് റോയ്‌സ് ഡൊണും എത്തുകയാണ്.

ഇത് പഴയ റോള്‍സ് റോയ്‌സ് അല്ല!; ബ്ലാക് ബാഡ്ജ് ഡൊണ്‍ എത്തി

യുവ ജനതയ്ക്കായി റോള്‍സ് റോയ്‌സ് സ്ഥാപിച്ച പെര്‍ഫോര്‍മന്‍സ് സബ്-ബ്രാന്‍ഡാണ് ബ്ലാക് ബാഡ്ജ്. പ്രൗഢ ഗംഭീരമായ റോള്‍സ് റോയ്‌സ് ഇമേജില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന സ്‌പോര്‍ടി ലുക്കാണ് ബ്ലാക് ബാഡ്ജ് ട്രീറ്റ്‌മെന്റ് ലഭിക്കുന്ന റോള്‍സ് റോയസ് കാറുകള്‍ക്കുള്ളത്.

ഇത് പഴയ റോള്‍സ് റോയ്‌സ് അല്ല!; ബ്ലാക് ബാഡ്ജ് ഡൊണ്‍ എത്തി

അത്തരത്തില്‍ ഇന്റീരിയറിലും എക്‌സ്റ്റീരിയറിലും ഒരുപിടി മാറ്റങ്ങളോടെയാണ് ബ്ലാക് ബാഡ്ജ് ഡൊണും എത്തുന്നത്. റോള്‍സ് റോയ്‌സ് കണ്ടതില്‍ വെച്ച് ഏറ്റവും കടുപ്പമേറിയ ബ്ലാക് കളറാണ് എക്സ്റ്റീരിയറിന് ലഭിച്ചിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ തന്നെ വ്യക്തമാക്കുന്നു.

ഇത് പഴയ റോള്‍സ് റോയ്‌സ് അല്ല!; ബ്ലാക് ബാഡ്ജ് ഡൊണ്‍ എത്തി

റിയര്‍ ഡെക്കും ലെതര്‍ റൂഫും വരെ ഡീപ് ബ്ലാക് തീമിലാണ് ഒരുങ്ങിയിരിക്കുന്നത്. റോള്‍സ് റോയ്‌സിന്റെ പ്രൗഢി വിളിച്ചോതുന്ന സ്പിരിറ്റ് ഓഫ് എക്സ്റ്റസി പോലും ബ്ലാക് ക്രോമിലാണ് ഇടംപിടിച്ചിരിക്കുന്നതും.

ഇത് പഴയ റോള്‍സ് റോയ്‌സ് അല്ല!; ബ്ലാക് ബാഡ്ജ് ഡൊണ്‍ എത്തി

ഫ്രണ്ട് ഗ്രില്‍, ബൂട്ട് ലിഡ് ഫിനിഷര്‍, എക്‌സ്‌ഹോസ്റ്റ് പൈപ് എന്നിവയും ബ്ലാക് ക്രോമില്‍ ഒരുങ്ങുന്നു. സാധാരണ റോള്‍സ് റോയ്‌സ് ഡൊണുകളില്‍ ഇവയൊക്കെ സില്‍വര്‍ ക്രോമിലാണ് ഇടംപിടിക്കുന്നത്.

ഇത് പഴയ റോള്‍സ് റോയ്‌സ് അല്ല!; ബ്ലാക് ബാഡ്ജ് ഡൊണ്‍ എത്തി

എക്സ്റ്റീരിയറില്‍ സ്വീകരിച്ച ബ്ലാക് തീം, ഇന്റീരിയറിലും റോള്‍സ് റോയ്‌സ് പിന്തുടരുന്നു. ബ്ലാക് ലെതര്‍, മാന്‍ഡരിന്‍ ഓറഞ്ച് ഹൈലൈറ്റുകള്‍ക്ക് ഒപ്പമാണ് സീറ്റുകള്‍ ഒരുങ്ങിയിരിക്കുന്നത്.

ഇത് പഴയ റോള്‍സ് റോയ്‌സ് അല്ല!; ബ്ലാക് ബാഡ്ജ് ഡൊണ്‍ എത്തി

എയര്‍ക്രാഫ്റ്റ് ഗ്രേഡ് അലൂമിനിയം ത്രെഡില്‍ തുന്നിയ കാര്‍ബണ്‍ ഫൈബര്‍ കോട്ടിംഗും, തുടര്‍ന്ന് ലഭിച്ച ഹാന്‍ഡ് പോളിംഷിംഗും ഇന്റീരിയറിന്റെ പ്രൗഢ ഗാംഭീര്യത വെളിപ്പെടുത്തുന്നു.

ഇത് പഴയ റോള്‍സ് റോയ്‌സ് അല്ല!; ബ്ലാക് ബാഡ്ജ് ഡൊണ്‍ എത്തി

കാഴ്ചയില്‍ മാത്രമല്ല, മെക്കാനിക്കല്‍ ഫീച്ചറുകളിലും ബ്ലാക് ബാഡ്ജ് ഡൊണ്‍ വേറിട്ട് നില്‍ക്കുന്നു. 593 bhp കരുത്തേകുന്ന 6.6 ലിറ്റര്‍ ട്വിന്‍-ടര്‍ബ്ബോചാര്‍ജ്ഡ് V12 എഞ്ചിനാണ് ബ്ലാക് ബാഡ്ജ് ഡൊണിലുള്ളത്.

ഇത് പഴയ റോള്‍സ് റോയ്‌സ് അല്ല!; ബ്ലാക് ബാഡ്ജ് ഡൊണ്‍ എത്തി

സ്റ്റാന്‍ഡേര്‍ഡ് ഡൊണിലും 30 bhp അധിക കരുത്താണ് ബ്ലാക് ബാഡ്ജ് ഡൊണ്‍ കാഴ്ച വെക്കുന്നതും.

മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയാണ് മോഡലിന്റെ ടോപ്‌സ്പീഡ്.

ഇത് പഴയ റോള്‍സ് റോയ്‌സ് അല്ല!; ബ്ലാക് ബാഡ്ജ് ഡൊണ്‍ എത്തി

അതേസമയം, മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബ്ലാക് ബാഡ്ജ് ഡൊണിന് വേണ്ടത് കേവലം 4.9 സെക്കന്‍ഡുകളാണ്.

ഇത് പഴയ റോള്‍സ് റോയ്‌സ് അല്ല!; ബ്ലാക് ബാഡ്ജ് ഡൊണ്‍ എത്തി

ഡീപ് ബാസ്-ബാരിടോണ്‍ ശബ്ദം പുറപ്പെടുവിക്കുന്ന പുതിയ എക്‌സ്‌ഹോസ്റ്റ് സിസ്റ്റമാണ് ബ്ലാക് ബാഡ്ജ് ട്രീറ്റ്‌മെന്റ് നേടിയ ഡൊണിലുള്ളതെന്ന് റോള്‍സ് റോയ്‌സ് വ്യക്തമാക്കി.

ഇത് പഴയ റോള്‍സ് റോയ്‌സ് അല്ല!; ബ്ലാക് ബാഡ്ജ് ഡൊണ്‍ എത്തി

ബ്ലാക് ബാഡ്ജ് ഡൊണിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ റോള്‍സ് റോയ്‌സ് ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. ഗുഡ്‌വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡിനോട് അനുബന്ധിച്ച് ബ്ലാക് ബാഡ്ജ് ഡൊണ്‍ കണ്‍വേര്‍ട്ടബിളിനെ റോള്‍സ് റോയ്‌സ് അവതരിപ്പിക്കും.

English summary
Rolls-Royce Dawn Goes The Black Badge Way, Set For Goodwood Debut. Read in Malayalam.
Story first published: Thursday, June 29, 2017, 10:34 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark