2017 ജനീവ മോട്ടോര്‍ ഷോ; റോള്‍സ് റോയ്‌സും രത്‌നങ്ങളും തമ്മിലുള്ള ബന്ധം ഇങ്ങനെ

Written By: Dijo

രത്‌നങ്ങളും റോള്‍സ് റോയ്‌സും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഇരുവരും വിലയേറിയ താരങ്ങളാണെന്ന ബന്ധത്തിലുപരി ഇപ്പോള്‍ രത്‌നങ്ങളുമായി പുത്തന്‍ ബന്ധം സ്ഥാപിക്കുകയാണ് റോള്‍സ് റോയ്‌സ്. 2017 ജനീവ മോട്ടോര്‍ ഷോയില്‍ ബ്രാന്‍ഡുകള്‍ തങ്ങളുടെ കരുത്ത് തെളിയിക്കാനുള്ള തിരക്കില്‍ മുഴുകിയപ്പോള്‍ റോള്‍സ് റോയ്‌സ് കാഴ്ച വെച്ചത് പ്രൗഢ ഗംഭീരമായ പാരമ്പര്യത്തെ ഉയര്‍ത്തി പിടിക്കുകയായിരുന്നു.

To Follow DriveSpark On Facebook, Click The Like Button
റോള്‍സ് റോയ്‌സും രത്‌നങ്ങളും തമ്മിലുള്ള ബന്ധം ഇങ്ങനെ

റോള്‍സ് റോയ്‌സിന്റെ ഉപഭോക്താക്കളുടെ സാമ്പത്തിക സ്ഥിതിയെ നമ്മുക്ക് ഒരിക്കലും സംശയിക്കേണ്ടതായി വരില്ല. ഇത് റോള്‍സ് റോയ്‌സിനും വ്യക്തമായി അറിയാം. മാത്രമല്ല, റോള്‍സ് റോയ്‌സ് സ്വന്തമാക്കുന്ന ഉപഭോക്താക്കള്‍ ഒരിക്കലും കാറിന്റെ വിലയെന്ത് എന്നതിനെ ചിന്തിക്കുക പോലുമുണ്ടാകില്ല. ഇത്തരത്തിലുള്ള ഒരു ഉപഭോക്താവിന്റെ ആവശ്യപ്രകാരം റോള്‍സ് റോയ്‌സ് പുറത്തിറക്കിയ മോഡലാണ് ജനീവ മോട്ടോര്‍ ഷോയില്‍ ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരിപ്പിച്ചത്.

റോള്‍സ് റോയ്‌സും രത്‌നങ്ങളും തമ്മിലുള്ള ബന്ധം ഇങ്ങനെ

ആയിരം രത്‌നക്കല്ലുകള്‍ പൊടിച്ച പെയിന്റ് പൂശിയുള്ള ഗോസ്റ്റ് എലഗന്‍സ് മോഡലിനെ വേണമെന്ന ഉപഭോക്താവിന്റെ ആവശ്യം റോള്‍സ് റോയ്‌സ് നടത്തി കൊടുക്കുകയായിരുന്നു. രത്‌നക്കല്ലുകള്‍ പൊടിച്ച് ചേര്‍ത്തുണ്ടാക്കിയ പെയിന്റിന് റോള്‍സ് റോയ്‌സ് പേരും നല്‍കി, ഡയമണ്ട് സ്റ്റാര്‍ ഡസ്റ്റ്. മോട്ടോര്‍ കാറുകളുടെ ചരിത്രത്തില്‍ ഏറ്റവും ആഢബരം തുളുമ്പുന്ന എക്സ്റ്റീരിയറാണ് തങ്ങള്‍ അവതരിപ്പിച്ചതെന്ന് റോള്‍സ് റോയ്‌സ് ഇതിനകം വിശേഷിപ്പിച്ച് കഴിഞ്ഞു. എന്തായാലും പ്രൗഢ ഗംഭീരമായ ഗോസ്റ്റിനെ വജ്രശോഭയാല്‍ വീണ്ടും തിളക്കമേറിയതാക്കുകയാണ് റോള്‍സ് റോയ്‌സിന്റെ പുതിയ നീക്കം.

റോള്‍സ് റോയ്‌സും രത്‌നങ്ങളും തമ്മിലുള്ള ബന്ധം ഇങ്ങനെ

രണ്ട് മാസത്തോളം തങ്ങളുടെ വിദഗ്ധര്‍ ഫിനിഷിങ്ങിനായും, രത്‌നങ്ങളുടെ പരിശോധനയ്ക്കായും ചെലവഴിച്ചുവെന്ന് റോള്‍സ് റോയ്‌സ് വ്യക്തമാക്കി. കൂടാതെ, രത്‌നങ്ങളുടെ പ്രകാശത്തിന് കീഴില്‍ എത്തരത്തില്‍ പ്രതികരിക്കുന്നൂവെന്നതിനെ കുറിച്ചും വിശദമായി പഠനം നടത്തിയതിന് ശേഷമാണ് റോള്‍സ് റോയ്‌സ് നീക്കം ആരംഭിച്ചത്.

റോള്‍സ് റോയ്‌സും രത്‌നങ്ങളും തമ്മിലുള്ള ബന്ധം ഇങ്ങനെ

രത്‌നങ്ങള്‍ പൊടിച്ച് പെയിന്റില്‍ കലര്‍ത്തിയതിന് ശേഷം വീണ്ടും സ്മൂത്ത് ഫിനിഷിങ്ങിനായി ഒരു എക്‌സ്ട്രാ ലെയര്‍ കോട്ടിങ്ങ് പെയിന്റിന് നല്‍കുകയായിരുന്നു. രണ്ട് ദിവസത്തോളം അധികം മോഡലിന്റെ പെയിന്റിങ്ങിനായും റോള്‍സ് റോയ്‌സ് ചെലവഴിച്ചു.

റോള്‍സ് റോയ്‌സും രത്‌നങ്ങളും തമ്മിലുള്ള ബന്ധം ഇങ്ങനെ

കൂടാതെ, മോഡലിന്റെ ഇന്റീരിയേര്‍സിലും റോള്‍സ് റോയ്‌സ് തങ്ങളുടെ വ്യക്തി മുദ്ര സ്ഥാപിച്ചിട്ടുണ്ട്. ടാര്‍ടാര്‍ ലൈന്‍ഡ് പോക്കറ്റുകളോട് കൂടിയ തുഡോര്‍ ഓക് തടികൊണ്ടുള്ള ഇന്റീരിയര്‍ ഫിനിഷിങ്ങും, ഡാഷ് ബോര്‍ഡില്‍ റോള്‍സ് റോയ്‌സിന്റെ ക്ലോക്ക് ഡിസൈനുമെല്ലാം മോഡലിന്റെ ശോഭ വര്‍ധിപ്പിക്കുന്നു.

റോള്‍സ് റോയ്‌സ് ഗോസ്റ്റ് ഫോട്ടോ ഗാലറി

English summary
Rolls-Royce says that their specialists spent two months perfecting the finish, examining the diamonds under microscopes to study how the stones interact with light.
Story first published: Tuesday, March 7, 2017, 18:48 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark