ഹൈബ്രിഡ് കാറുകളോട് താത്പര്യമില്ല; ഇലക്ട്രിക് കാറുകളില്‍ റോള്‍സ് റോയ്‌സ് ചുവട് ഉറപ്പിക്കുന്നു

By Dijo Jackson

ആഢംബരത്തില്‍ റോള്‍സ് റോയ്‌സിനെ വെല്ലുക ഒരല്‍പം ബുദ്ധിമുട്ടാകും. പ്രൗഢ-ഗാംഭീര്യത ചാര്‍ത്തിയ റോള്‍സ് റോയ്‌സ് കാറുകള്‍ വിപണിയില്‍ എന്നും അതിശയം മാത്രമാണ് ഉണര്‍ത്തിയിട്ടുള്ളത്.

ഹൈബ്രിഡ് കാറുകളോട് താത്പര്യമില്ല; ഇലക്ട്രിക് കാറുകളില്‍ റോള്‍സ് റോയ്‌സ് ചുവട് ഉറപ്പിക്കുന്നു

എന്നാല്‍ പരിസ്ഥിതി സൗഹാര്‍ദ്ദമായ ഗ്രീന്‍ പരിവേഷം നേടാന്‍ റോള്‍സ് ശ്രമിച്ചാല്‍ എന്താകും അവസ്ഥ? പ്രവചനാതീതമാണ്. കാരണം, ഭീമന്‍ V12 എഞ്ചിനുകളില്‍ ഒരുങ്ങിയ റോള്‍സ് റോയ്‌സ് കാറുകള്‍ ഇതുവരെയും പരിസ്ഥിതി സൗഹര്‍ദ്ദ നടപടികള്‍ക്ക് മുമ്പില്‍ തല വണങ്ങിയിട്ടില്ല.

ഹൈബ്രിഡ് കാറുകളോട് താത്പര്യമില്ല; ഇലക്ട്രിക് കാറുകളില്‍ റോള്‍സ് റോയ്‌സ് ചുവട് ഉറപ്പിക്കുന്നു

പക്ഷെ, മാറ്റൊത്തിനെതിരെ തുഴയാന്‍ റോള്‍സ് റോയ്‌സിനും സാധിക്കില്ല.

ഹൈബ്രിഡ് കാറുകളോട് താത്പര്യമില്ല; ഇലക്ട്രിക് കാറുകളില്‍ റോള്‍സ് റോയ്‌സ് ചുവട് ഉറപ്പിക്കുന്നു

തത്ഫലമായി ഇലക്ട്രിക് കാറുകളുമായി റോള്‍സ് റോയ്‌സും ഗ്രീന്‍ യുഗത്തിലേക്ക് ചുവട് വെയ്ക്കാന്‍ ഒരുങ്ങുകയാണ്. അതേസമയം, ഹൈബ്രിഡ് കാറില്‍ ചുവട് ഉറപ്പിക്കാതെ നേരിട്ട് ഇലക്ട്രിക് കാറുകളിലേക്ക് കടക്കുകയാണ് റോള്‍സ് റോയ്‌സ് ലക്ഷ്യമിടുന്നത്.

ഹൈബ്രിഡ് കാറുകളോട് താത്പര്യമില്ല; ഇലക്ട്രിക് കാറുകളില്‍ റോള്‍സ് റോയ്‌സ് ചുവട് ഉറപ്പിക്കുന്നു

റോള്‍സ് റോയ്‌സ് സിഇഒ, ടോസ്റ്റന്‍ മുള്ളര്‍ ഓട്ടോസാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്.

ഹൈബ്രിഡ് കാറുകളോട് താത്പര്യമില്ല; ഇലക്ട്രിക് കാറുകളില്‍ റോള്‍സ് റോയ്‌സ് ചുവട് ഉറപ്പിക്കുന്നു

ഇലക്ട്രിക് കാറുകളാണ് ഇനി റോള്‍സ് റോയ്‌സിന്റെ ലക്ഷ്യമെന്നും ഇതിനിടയിലുള്ള ഹൈബ്രിഡ് ഘട്ടത്തിലേക്ക് റോള്‍സ് റോയ്‌സ് കടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗുഡ്‌വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ ടോസ്റ്റന്‍ വ്യക്തമാക്കി.

ഹൈബ്രിഡ് കാറുകളോട് താത്പര്യമില്ല; ഇലക്ട്രിക് കാറുകളില്‍ റോള്‍സ് റോയ്‌സ് ചുവട് ഉറപ്പിക്കുന്നു

ഹൈബ്രിഡ് സാങ്കേതികതയില്‍ ഒരുങ്ങിയ റോള്‍സ് റോയ്‌സുകള്‍ ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍പിക്കുമെന്ന് ടോസ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

ഹൈബ്രിഡ് കാറുകളോട് താത്പര്യമില്ല; ഇലക്ട്രിക് കാറുകളില്‍ റോള്‍സ് റോയ്‌സ് ചുവട് ഉറപ്പിക്കുന്നു

കഴിഞ്ഞ വര്‍ഷം, മാതൃസ്ഥാപനം ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിഷന്‍ 100 കോണ്‍സെപ്റ്റിനെ റോള്‍സ് റോയ്‌സ് കാഴ്ചവെച്ചിരുന്നു.

ഹൈബ്രിഡ് കാറുകളോട് താത്പര്യമില്ല; ഇലക്ട്രിക് കാറുകളില്‍ റോള്‍സ് റോയ്‌സ് ചുവട് ഉറപ്പിക്കുന്നു

ഓട്ടോണമസ് ടെക്‌നോളിയില്‍ ഒരുങ്ങിയ സമ്പൂര്‍ണ ഇലക്ട്രിക് കാറാണ് വിഷന്‍ 100.

വരും ഭാവിയില്‍ റോള്‍സ് റോയ്‌സ് ഓട്ടോണമസ് കാറുകളിലേക്ക് കടക്കുമെന്ന് സൂചിപ്പിച്ച ടോസ്റ്റന്‍, നിലവില്‍ ഓട്ടോമസ് കാറുകളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ആവശ്യകത ഇല്ലെന്നും പറഞ്ഞു.

Most Read Articles

Malayalam
English summary
Rolls Royce Says No To Hybrids, But Will Go Straight To Production Of Electric Cars. Read in Malayalam.
Story first published: Wednesday, July 5, 2017, 18:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X