സംഗീതം കൊണ്ടൊരു അത്യാഢംബരം; റോള്‍സ് റോയ്‌സ് റെയ്ത്ത് അവതരിച്ചു

Written By:

ആഢംബരത്തിന്റെ അവസാന വാക്കായ റോള്‍സ് റോയ്‌സില്‍ നിന്നും വീണ്ടുമൊരു അത്യാഢംബര കാര്‍. പുതിയ റോള്‍സ് റോയ്‌സ് റെയ്ത്തിനെ ബ്രിട്ടീഷ് ആഢംബര കാര്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചു.

To Follow DriveSpark On Facebook, Click The Like Button
സംഗീതം കൊണ്ടൊരു അത്യാഢംബരം; റോള്‍സ് റോയ്‌സ് റെയ്ത്ത് അവതരിച്ചു

'ഇന്‍സ്പയേഡ് ബൈ മ്യൂസിക്' കളക്ഷന്റ ഭാഗമായാണ് റെയ്ത്തിനെ റോള്‍സ് റോയ്‌സ് ഒരുക്കിയിരിക്കുന്നത്. ദി ടീനേജര്‍ ക്യാന്‍സര്‍ ട്രസ്റ്റിന് വേണ്ടിയുള്ള കമ്പനിയുടെ ധനസമാഹരണത്തിന്റെ ഭാഗമായും കൂടിയാണ് റോള്‍സ് റോയ്‌സ് റെയ്ത്ത് എത്തിയിരിക്കുന്നത്.

സംഗീതം കൊണ്ടൊരു അത്യാഢംബരം; റോള്‍സ് റോയ്‌സ് റെയ്ത്ത് അവതരിച്ചു

എച്ച് ആര്‍ ഒവന്‍, റോള്‍സ് റോയസ് മോട്ടോര്‍ കാര്‍സ് ലണ്ടന്‍ എന്നിവര്‍ സംയുക്തമായാണ് അത്യാഢംബര മോഡലിനെ അവതരിപ്പിച്ചത്.

സംഗീതം കൊണ്ടൊരു അത്യാഢംബരം; റോള്‍സ് റോയ്‌സ് റെയ്ത്ത് അവതരിച്ചു

ബ്രീട്ടീഷ് മ്യൂസിക് ബാന്‍ഡായ 'ദി ഹു' (The Who) വിന്റെ സ്മരണാര്‍ത്ഥമാണ് റെയ്ത്തിനെ ബ്രിട്ടീഷ് ആഢംബര കാർ നിർമ്മാതാക്കൾ സമര്‍പ്പിക്കുന്നത്.

സംഗീതം കൊണ്ടൊരു അത്യാഢംബരം; റോള്‍സ് റോയ്‌സ് റെയ്ത്ത് അവതരിച്ചു

ക്യാന്‍സര്‍ ചികിത്സാ ധനസമാഹരണത്തിന് വേണ്ടി 'ദി ഹു' റോക്ക് ബാന്‍ഡ് സ്ഥാപകനും സംഗീതജ്ഞനുമായ റോജര്‍ ഡാള്‍ട്രെയാണ് റെയ്ത്തിനെ കമ്മീഷന്‍ ചെയ്തത്.

സംഗീതം കൊണ്ടൊരു അത്യാഢംബരം; റോള്‍സ് റോയ്‌സ് റെയ്ത്ത് അവതരിച്ചു

അത്യാഢംബര കാറായ റെയ്ത്തിന്റെ വില്‍പനയില്‍ നിന്നും ലഭിക്കുന്ന പണത്തിന്റെ നല്ലൊരു പങ്ക്, ദി ടീനേജ് ക്യാന്‍സര്‍ ട്രസ്റ്റിന് റോള്‍സ് റോയ്‌സ് നല്‍കും. 1964 ല്‍ സ്ഥാപിതമായ 'ദി ഹു' വിന്റെ സംഗീത പാരമ്പര്യവും റെയ്ത്തില്‍ റോള്‍സ് റോയ്‌സ് ഒരുക്കിയിട്ടുണ്ട്.

സംഗീതം കൊണ്ടൊരു അത്യാഢംബരം; റോള്‍സ് റോയ്‌സ് റെയ്ത്ത് അവതരിച്ചു

റെയ്ത്തിന്റെ നിര്‍മ്മാണത്തില്‍ റോജര്‍ ഡാള്‍ട്രെയും പങ്ക് ചേര്‍ന്നുവെന്നതാണ് ശ്രദ്ധേയം.

സംഗീതം കൊണ്ടൊരു അത്യാഢംബരം; റോള്‍സ് റോയ്‌സ് റെയ്ത്ത് അവതരിച്ചു

ഗുഡ് വുഡിൽ, റോള്‍സ് റോയസ് ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്‌സലെന്‍സില്‍ വെച്ചുള്ള റെയ്ത്തിന്റെ നിര്‍മ്മാണത്തില്‍ സിഇഔ ടോര്‍സ്റ്റന്‍ മുള്ളറിനും ഡിസൈനര്‍മാര്‍ക്കും ഒപ്പം ഡാള്‍ട്രെയും പങ്ക് ചേര്‍ന്നിരുന്നു.

സംഗീതം കൊണ്ടൊരു അത്യാഢംബരം; റോള്‍സ് റോയ്‌സ് റെയ്ത്ത് അവതരിച്ചു

"ദി ഹു" വിന്റെ പ്രശസ്തമായ 'ബുള്‍സ് ഐ' ലോഗോയും റെയ്ത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. മൈക്രോഫോണ്‍ ഏന്തിയുള്ള ഡാള്‍ട്രെയുടെ ചരിത്രപ്രസിദ്ധ നില്‍പ്, ലേസര്‍ സഹായത്താൽ റെയ്ത്തില്‍ റോള്‍സ് റോയ്‌സ് പതിപ്പിച്ചിട്ടുണ്ട്.

സംഗീതം കൊണ്ടൊരു അത്യാഢംബരം; റോള്‍സ് റോയ്‌സ് റെയ്ത്ത് അവതരിച്ചു

"ദി ഹു" ആരാധകരെയും സംഗീത പ്രേമികളെയും ലക്ഷ്യമാക്കിയാണ് റോൾസ് റോയ്സ് റെയ്ത്ത് എത്തുന്നത്.

English summary
Rolls-Royce Unveils Wraith — Inspired By Music Model. Read in Malayalam.
Story first published: Friday, June 9, 2017, 11:44 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark