പുതുതലമുറ ടിപ്പറുമായി സ്‌കാനിയ ഇന്ത്യയില്‍

By Dijo Jackson

സ്വീഡിഷ് വാണിജ്യ വാഹന നിര്‍മ്മാതാക്കളായ സ്‌കാനിയ പുതുതലമുറ ടിപ്പര്‍, P440 8x4 Cu.m U-BODY യെ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ഘനന മേഖലകളിലെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്തതാണ് P440 8x4 Cu.m U-BODY ടിപ്പര്‍.

പുതുതലമുറ ടിപ്പറുമായി സ്‌കാനിയ ഇന്ത്യയില്‍ 3

ഇന്ത്യയിലെ തിരക്കേറിയ ഘനന മേഖലകളില്‍ 12000 മണിക്കൂറോളം പുതിയ മോഡലിനെ പരീക്ഷിച്ചതായി സ്‌കാനിയ വ്യക്തമാക്കി. മികച്ച ഇന്ധനക്ഷമതയും, കൂടുതല്‍ പെലോഡ് കപ്പാസിറ്റിയും പുതുതലമുറ ടിപ്പര്‍ കാഴ്ചവെക്കുമെന്ന് സ്‌കാനിയ അവകാശപ്പെടുന്നു.

പുതുതലമുറ ടിപ്പറുമായി സ്‌കാനിയ ഇന്ത്യയില്‍ 2

440 bhp കരുത്തേകുന്ന 13.0 ലിറ്റര്‍ എഞ്ചിനിലാണ് P440U-BODY ടിപ്പര്‍ ഒരുങ്ങുന്നത്. സെലക്ടീവ് കാറ്റാലിടിക് റിഡക്ഷന്‍ സാങ്കേതികത ഉള്‍പ്പെടുന്ന എഞ്ചിന്‍, ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് എത്തുന്നതും.

പുതുതലമുറ ടിപ്പറുമായി സ്‌കാനിയ ഇന്ത്യയില്‍ 1

ഫ്‌ളീറ്റ് മാനേജ്‌മെന്റ് സര്‍വീസ് ഓപ്ഷനുകള്‍ക്ക് ഒപ്പമാണ് എല്ലാ സ്‌കാനിയ ടിപ്പറുകളും അണിനിരക്കുന്നത്. ഇന്ധനക്ഷമത, നിഷ്‌ക്രിയ സമയം, ടിപ്പറിന്റെ സ്ഥാനം ഉള്‍പ്പെടുന്ന വിവരങ്ങള്‍ ഉപഭോക്താവിന് ലഭ്യമാക്കുന്നതാണ് ഫ്‌ളീറ്റ് മാനേജ്‌മെന്റ് സര്‍വീസ്.

Most Read Articles

Malayalam
കൂടുതല്‍... #സ്കാനിയ
English summary
Scania Launches New-Gen Tipper In India. Read in Malayalam.
Story first published: Friday, July 14, 2017, 11:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X