ഫോര്‍ച്യൂണറിനും എന്‍ഡവറിനും എതിരാളി എത്തി; സ്‌കോഡ കൊഡിയാക്ക് ഇന്ത്യയില്‍ — അറിയേണ്ടതെല്ലാം

By Dijo Jackson

സ്‌കോഡ കൊഡിയാക്ക് ഇന്ത്യയില്‍ പുറത്തിറങ്ങി. 34,49,501 രൂപയാണ് സ്‌കോഡ കൊഡിയാക്കിന്റെ എക്‌സ്‌ഷോറൂം വില. സ്‌റ്റൈല്‍ 4x4 ഓട്ടോമാറ്റിക് വേരിയന്റില്‍ മാത്രം ലഭ്യമായ എസ്‌യുവിയുടെ വിതരണം, നവംബര്‍ ആദ്യ വാരത്തോടെ സ്‌കോഡ ആരംഭിക്കും.

ഫോര്‍ച്യൂണറിനും എന്‍ഡവറിനും എതിരാളി എത്തി; സ്‌കോഡ കൊഡിയാക്ക് ഇന്ത്യയില്‍ — അറിയേണ്ടതെല്ലാം

2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് സ്‌കോഡ കൊഡിയാക്കില്‍ ഒരുങ്ങുന്നത്. 3500-4000 rpm ല്‍ 148 bhp കരുത്തും, 1750-3000 rpm ല്‍ 340 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1968 സിസി എഞ്ചിനില്‍ DQ500 7-സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നതും.

ഫോര്‍ച്യൂണറിനും എന്‍ഡവറിനും എതിരാളി എത്തി; സ്‌കോഡ കൊഡിയാക്ക് ഇന്ത്യയില്‍ — അറിയേണ്ടതെല്ലാം

7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും, ബോര്‍ഗ് വാര്‍ണര്‍ ഓണ്‍-ഡിമാന്‍ഡ് 4x4 സിസ്റ്റവും മുഖേനയാണ് കൊഡിയാക്കിന്റെ നാല് വീലുകളിലേക്കും കരുത്ത് എത്തുന്നത്. 16.25 ലിറ്ററാണ് സ്‌കോഡ് കൊഡിയാക്ക് കാഴ്ചവെക്കുന്ന ഇന്ധനക്ഷമത.

ഫോര്‍ച്യൂണറിനും എന്‍ഡവറിനും എതിരാളി എത്തി; സ്‌കോഡ കൊഡിയാക്ക് ഇന്ത്യയില്‍ — അറിയേണ്ടതെല്ലാം

4697 mm നീളവും, 1882 mm വീതിയും, 1665 mm ഉയരവുമാണ് കൊഡിയാക്കിനുള്ളത്. 188 mm ആണ് സ്‌കോഡ കൊഡിയാക്കിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. 270 ലിറ്ററാണ് കൊഡിയാക്കിന്റെ ബൂട്ട് കപ്പാസിറ്റി. പിന്‍നിര സീറ്റുകള്‍ മടക്കി 2005 ലിറ്റര്‍ വരെയായി ബൂട്ട് കപ്പാസിറ്റി വര്‍ധിപ്പിക്കാനും കൊഡിയാക്കിൽ സാധിക്കും.

ഫോര്‍ച്യൂണറിനും എന്‍ഡവറിനും എതിരാളി എത്തി; സ്‌കോഡ കൊഡിയാക്ക് ഇന്ത്യയില്‍ — അറിയേണ്ടതെല്ലാം

ആധുനിക യൂറോപ്യന്‍ ഡിസൈന്‍ ഭാഷ പിന്തുടരുന്ന സ്‌കോഡ കൊഡിയാക്കില്‍, ഷാര്‍പ്പ് ക്യാരക്ടര്‍ ലൈനുകളാണ് ഇടംപിടിക്കുന്നത്. ക്രോം ലൈനിംഗ് നേടിയ സ്‌കോഡയുടെ സിഗ്‌നേച്ചര്‍ ബട്ടര്‍ഫ്ളൈ ഗ്രില്‍, ഡെയ്ടൈം റണ്ണിംഗ് എല്‍ഇഡി ലൈറ്റുകള്‍ക്ക് ഒപ്പമുള്ള ഫുള്‍-എല്‍ഇഡി ചെക്ക് ക്രിസ്റ്റല്‍ ഹെഡ്ലാമ്പുകള്‍ എന്നിവ കൊഡിയാക്കിന് ബോള്‍ഡ് ആന്‍ഡ് അഗ്രസീവ് മുഖമാണ് നല്‍കുന്നതും.

ഫോര്‍ച്യൂണറിനും എന്‍ഡവറിനും എതിരാളി എത്തി; സ്‌കോഡ കൊഡിയാക്ക് ഇന്ത്യയില്‍ — അറിയേണ്ടതെല്ലാം

പുതിയ ഒക്ടാവിയയില്‍ നിന്നും കടമെടുത്തതാണ് ബോണറ്റ്. വലിയ എയര്‍ ഡാമുകളാണ് ഫ്രണ്ട് ബമ്പറില്‍ ഇടംപിടിക്കുന്നതും. 18 ഇഞ്ച് അലോയ് വീലുകളെ ഉള്‍ക്കൊള്ളുന്ന സ്‌ക്വയേര്‍ഡ് വീല്‍ ആര്‍ച്ചുകളാണ് സൈഡ് പ്രൊഫൈലിന്റെ ശ്രദ്ധാ കേന്ദ്രം.

Recommended Video

Tata Nexon Review: Expert Review Of Tata Nexon | In Malayalam - DriveSpark മലയാളം
ഫോര്‍ച്യൂണറിനും എന്‍ഡവറിനും എതിരാളി എത്തി; സ്‌കോഡ കൊഡിയാക്ക് ഇന്ത്യയില്‍ — അറിയേണ്ടതെല്ലാം

ഹെഡ്ലാമ്പുകളെയും ടെയില്‍ ലാമ്പുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സൈഡ് ലൈനുകളും ഡിസൈന്‍ ഭാഷയെ എടുത്തു കാണിക്കുന്നു. C-Shaped എല്‍ഇഡി ടെയില്‍ ലൈറ്റുകളും, ഒരല്‍പം പുറത്തേക്ക് ചിന്നി നില്‍ക്കുന്ന റിയര്‍ വിന്‍ഡ് സ്‌ക്രീനും പിന്‍വശത്തിന് '3D ഇഫക്ട്' നല്‍കുന്നുണ്ട്.

ഫോര്‍ച്യൂണറിനും എന്‍ഡവറിനും എതിരാളി എത്തി; സ്‌കോഡ കൊഡിയാക്ക് ഇന്ത്യയില്‍ — അറിയേണ്ടതെല്ലാം

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, സാറ്റലൈറ്റ് നാവിഗേഷന്‍ എന്നീ കണക്ടിവിറ്റികള്‍ക്ക് ഒപ്പമുള്ള 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് കൊഡിയാക്ക് ഇന്റീരിയറിലെ പ്രധാന വിശേഷം.

ഫോര്‍ച്യൂണറിനും എന്‍ഡവറിനും എതിരാളി എത്തി; സ്‌കോഡ കൊഡിയാക്ക് ഇന്ത്യയില്‍ — അറിയേണ്ടതെല്ലാം

12 സ്പീക്കര്‍ 750W കാന്‍ടണ്‍ ഓഡിയോ സിസ്റ്റവുമായാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ബന്ധപ്പെട്ടിരിക്കുന്നത്. വലിയ പനാരോമിക് സണ്‍റൂഫ്, മള്‍ട്ടിപ്പിള്‍ സ്റ്റോറേജ് സ്പെയ്സുകള്‍, പത്ത് വിവിധ നിറത്തിലുള്ള ആംബിയന്റ് ലൈറ്റിംഗ്, മൂന്ന് 12V ചാര്‍ജ്ജിംഗ് പോര്‍ട്ടുകള്‍, യുഎസ്ബി, AUX കണക്ടിവിറ്റി എന്നിവയും അകത്തളത്തെ വിശേഷങ്ങളാണ്.

ഫോര്‍ച്യൂണറിനും എന്‍ഡവറിനും എതിരാളി എത്തി; സ്‌കോഡ കൊഡിയാക്ക് ഇന്ത്യയില്‍ — അറിയേണ്ടതെല്ലാം

9 എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഓട്ടോ ഹോള്‍ഡ് ഫംങ്ഷനോടെയുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, മള്‍ട്ടി-കൊളീഷന്‍ ബ്രേക്കിംഗ് സിസ്റ്റം എന്നിങ്ങനെ നീളുന്നതാണ് കൊഡിയാക്കിലെ സുരക്ഷാ സജ്ജീകരണങ്ങള്‍.

Most Read Articles

Malayalam
English summary
Skoda Kodiaq Launched In India At Rs 34,49,501. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X