2017 സ്‌കോഡ ഒക്ടാവിയ ഇന്ത്യയില്‍ എത്തി; 15.49 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം

Written By:

2017 സ്‌കോഡ ഒക്ടാവിയ ഇന്ത്യയില്‍ എത്തി. 15.49 ലക്ഷം രൂപ ആരംഭവിലയിലാണ് ഒക്ടാവിയയെ സ്‌കോഡ അവതരിപ്പിച്ചിരിക്കുന്നത്.

ചെക്ക് നിര്‍മ്മാതാക്കളായ സ്‌കോഡ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച മോഡല്‍ കൂടിയാണ് ഒക്ടാവിയ. മൂന്നാം തലമുറ സ്‌കോഡ സെഡാന്റെ ഫെയ്‌സ്‌ലിഫ്റ്റ് വേര്‍ഷനാണ് 2017 ഒക്ടാവിയ.

പെട്രോള്‍-ഡീസല്‍ എഞ്ചിന്‍ വേര്‍ഷനുകളില്‍ എത്തുന്ന അംബീഷന്‍ വേരിയന്റില്‍ മാനുവല്‍ ട്രാന്‍സ്മിഷനാണ് ലഭ്യമാവുക. പെട്രോള്‍-ഡീസല്‍ എഞ്ചിന്‍ വേര്‍ഷനുകളില്‍ എത്തുന്ന സ്‌റ്റൈല്‍ വേരിയന്റില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്ഷമിഷനുകള്‍ ലഭ്യമാണ്. 

ടോപ് വേരിയന്റ് സ്റ്റൈല്‍ പ്ലസില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ ഒരുങ്ങിയ പെട്രോള്‍-ഡീസല്‍ എഞ്ചിനുകളാണ് ഇടംപിടിക്കുന്നത്.

Skoda Octavia Petrol Price List (All India)

Variant Price Ex-Showroom
 Octavia Ambition 1.4 TSI MT Rs 15,49,405  
 Octavia Style 1.4 TSI MT Rs 17,49,605  
 Octavia Style 1.8 TSI AT  Rs 18,59,429  
 Octavia Style Plus 1.8 TSI AT  Rs 20,89,900  

രണ്ട് പെട്രോള്‍ എഞ്ചിന്‍ വേര്‍ഷനുകളിലും, ഒരു ഡീസല്‍ വേര്‍ഷനിലുമാണ് 2017 സ്‌കോഡ ഒക്ടാവിയ വന്നെത്തുന്നത്.

Skoda Octavia Diesel Price List (All India)

Variant Price Ex-Showroom
 Octavia Ambition 2.0 TDI CR MT Rs 16,89,974 
 Octavia Style 2.0 TDI CR MT Rs 18,95,608 
 Octavia Style 2.0 TDI CR AT  Rs 20,49,619 
 Octavia Style Plus 2.0 TDI CR AT  Rs 22,89,573 

148 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ബേസ് പെട്രോള്‍ എഞ്ചിന്‍. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് എഞ്ചിനുമായി സ്‌കോഡ ബന്ധപ്പെടുത്തുന്നതും. 

16.7 കിലോമീറ്ററാണ് എഞ്ചിന്‍ കാഴ്ച കാഴ്ചവെക്കുന്ന ഇന്ധനക്ഷമത.

178 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.8 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ നല്‍കുന്നത്, 15.6 കിലോമീറ്റര്‍ എന്ന ഇന്ധനക്ഷമതയാണ്. 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലാണ് എഞ്ചിന്‍ എത്തുന്നതും.

141 bhp കരുത്തും 320 Nm torque ഉം ഏകുന്ന 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ ഇടംപിടിക്കുന്നു. 

മാനുവല്‍ ഗിയര്‍ബോക്‌സില്‍ ഒരുങ്ങിയ ഒക്ടാവിയ ഡീസല്‍ 21 കിലോമീറ്റര്‍ ഇന്ധനക്ഷമത കാഴ്ചവെച്ചപ്പോള്‍, ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ എത്തിയ ഒക്ടാവിയ ഡീസല്‍ വേര്‍ഷന്‍ 19.5 കിലോമീറ്റര്‍ ഇന്ധനക്ഷമത കാഴ്ചവെച്ചു.

ഡിസൈനില്‍ ഒട്ടേറെ പുതുമ ഒരുക്കിയാണ് 2017 സ്‌കോഡ ഒക്ടാവിയ വന്നിരിക്കുന്നത്. വലിയ ബട്ടര്‍ഫ്‌ളൈ ഗ്രില്ലുകളുമായി ചേര്‍ന്ന് നിലകൊള്ളുന്ന നാല് ഹെഡ്‌ലാമ്പുകളാണ് ഫ്രണ്ട് എന്‍ഡിലെ ശ്രദ്ധാകേന്ദ്രം. പുതുക്കിയ ബമ്പറില്‍ ഫോഗ് ലാമ്പുകളും ഒരുങ്ങിയിട്ടുണ്ട്.

വലുപ്പമേറിയ റിയര്‍ എന്‍ഡാണ് മോഡലിന് ലഭിച്ചിരിക്കുന്നത്. സ്‌കോഡയുടെ വ്യക്തിമുദ്ര, C- Shaped ഇല്യൂമിനേഷന്‍ പാറ്റേണ്‍ എല്‍ഇഡി ടെയില്‍ ലാമ്പുകളില്‍ സാന്നിധ്യമറിയിക്കുന്നു. 16 ഇഞ്ച് അലോയ് വീലിലാണ് 2017 സ്‌കോഡ ഒക്ടാവിയ വന്നെത്തുന്നത്.

പിയാനോ ബ്ലാക് തീമില്‍ ഒരുങ്ങിയ 8 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് ഇന്റീരിയറിലെ ശ്രദ്ധേയമായ കാഴ്ച. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, സാറ്റലൈറ്റ് നാവിഗേഷന്‍ ഉള്‍പ്പെടുന്ന കണക്ടിവിറ്റി ഫീച്ചറുകളെ ബോസ് കണക്ട് സ്മാര്‍ട്ട്‌ഫോണ്‍ ആപ്പിലൂടെ നിയന്ത്രിക്കാനും സാധിക്കും.

ആംബിയന്റ് ലൈറ്റിംഗ്, പനാരോമിക് സണ്‍റൂഫ്, ഡ്യൂവല്‍ സോണ്‍ എസി, ഗ്ലോവ് ബോക്‌സ്, കീലെസ് എന്‍ട്രി എന്നിവയും മോഡലിന്റെ ഫീച്ചറുകളാണ്. പുതിയ ഓട്ടോമാറ്റിക് പാര്‍ക്കിംഗ് സിസ്റ്റമാണ് 2017 സ്‌കോഡ ഒക്ടാവിയയുടെ പ്രധാന ഫീച്ചര്‍.

എട്ട് എയര്‍ബാഗുകള്‍, ഇബിഡി യ്ക്ക് ഒപ്പമുള്ള എബിഎസ്, ഹില്‍ ഹോള്‍ഡ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, മള്‍ട്ടി കൊളീഷന്‍ ബ്രേക്കിംഗ് സിസ്റ്റം ഉള്‍പ്പെടുന്നതാണ് 2017 സ്‌കോഡ ഒക്ടാവിയയിലെ സുരക്ഷാ ഫീച്ചറുകള്‍.

കൂടുതല്‍... #സ്കോഡ #new launch
English summary
2017 Skoda Octavia Facelift Launched In India; Prices Start At Rs 15.49 Lakh. Read in Malayalam.
Story first published: Thursday, July 13, 2017, 15:46 [IST]
Please Wait while comments are loading...

Latest Photos