സ്‌കോഡ റാപിഡ് മോണ്‍ടി കാര്‍ലോയുടെ വില്‍പന കോടതി വിലക്കി; കാരണം ഇതാണ്

By Dijo Jackson

റാപിഡ് സെഡാന്റെ പുതിയ പതിപ്പിന് സ്‌കോഡ നല്‍കിയ മോണ്‍ടി കാര്‍ലോ എന്ന പേര് വിവാദത്തില്‍. ലുധിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോണ്‍ടി കാര്‍ലോ ഫാഷന്‍സ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കോഡ റാപിഡ് മോണ്‍ടി കാര്‍ലോ പതിപ്പിന്റെ ഉത്പാദനം നിര്‍ത്താന്‍ ദില്ലി കോടതി താത്കാലിക ഉത്തരവിറക്കി.

സ്‌കോഡ റാപിഡ് മോണ്‍ടി കാര്‍ലോയുടെ വില്‍പന കോടതി വിലക്കി; കാരണം ഇങ്ങനെ

സ്‌കോഡയുടെ മോട്ടോര്‍സ്‌പോര്‍ട് പാരമ്പര്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട റാപിഡ് മോണ്‍ടി കാര്‍ലോ പതിപ്പിനെ, ഓഗസ്റ്റ് മാസമായിരുന്നു ഇന്ത്യയില്‍ സ്‌കോഡ അവതരിപ്പിച്ചത്.

സ്‌കോഡ റാപിഡ് മോണ്‍ടി കാര്‍ലോയുടെ വില്‍പന കോടതി വിലക്കി; കാരണം ഇങ്ങനെ

10.75 ലക്ഷം രൂപ ആരംഭവിലയില്‍ എത്തിയ പുതിയ റാപിഡ് മോണ്‍ടി കാര്‍ലോ പതിപ്പിന്റെ വിതരണം ഇതിനകം തന്നെ സ്‌കോഡ ആരംഭിച്ചിരുന്നു.

സ്‌കോഡ റാപിഡ് മോണ്‍ടി കാര്‍ലോയുടെ വില്‍പന കോടതി വിലക്കി; കാരണം ഇങ്ങനെ

പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ റാപിഡ് മോണ്‍ടി കാര്‍ലോയുടെ വില്‍പനയും, വിതരണവും, ബുക്കിംഗും, പരസ്യവും, ഉത്പാദനവും മരവിപ്പിക്കാന്‍ സ്‌കോഡ നിര്‍ബന്ധിതരായിരിക്കുകയാണ്.

സ്‌കോഡ റാപിഡ് മോണ്‍ടി കാര്‍ലോയുടെ വില്‍പന കോടതി വിലക്കി; കാരണം ഇങ്ങനെ

പ്രഥമദൃഷ്ട്യാ തന്നെ റാപിഡ് പതിപ്പില്‍, കാർ നിർമ്മാതാക്കളായ സ്കോഡ ഇന്ത്യ അനുമതിയില്ലാതെമോണ്‍ടി കാര്‍ലോ ഫാഷന്‍സിന്റെ ട്രേഡ്മാര്‍ക്ക് ഉപയോഗിച്ചു എന്നത് വ്യക്തമാണെന്ന് താത്കാലകി ഉത്തരവിറക്കിയ ജഡ്ജി, മുകേഷ് കുമാര്‍ പറഞ്ഞു.

സ്‌കോഡ റാപിഡ് മോണ്‍ടി കാര്‍ലോയുടെ വില്‍പന കോടതി വിലക്കി; കാരണം ഇങ്ങനെ

കോടതി ഉത്തരവില്‍ സ്‌കോഡ ഇന്ത്യ ഔദ്യോഗികമായി ഇതുവരെയും പ്രതികരിച്ചിട്ടില്ല. എന്തായാലും നിയമക്കുരുക്കുകള്‍ അഴിയുന്നത് വരെ റാപിഡ് മോണ്‍ടി കാര്‍ലോയുടെ ഉത്പാദനവും, വില്‍പനയും ചെക്ക് നിര്‍മ്മാതാക്കള്‍ നിര്‍ത്തി വെച്ചു.

സ്‌കോഡ റാപിഡ് മോണ്‍ടി കാര്‍ലോയുടെ വില്‍പന കോടതി വിലക്കി; കാരണം ഇങ്ങനെ

അതേസമയം, റാപിഡ് മോണ്‍ടി കാര്‍ലോ പതിപ്പിന് മേല്‍ ഉപഭോക്താക്കളില്‍ നിന്നും സ്വീകരിച്ച ബുക്കിംഗ് തുക തിരികെ നല്‍കി, മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ നിന്നും സ്‌കോഡ പിന്‍വലിക്കാന്‍ സാധ്യതയില്ല.

Recommended Video

2017 Skoda Octavia Launched In India | In Malayalam - DriveSpark മലയാളം
സ്‌കോഡ റാപിഡ് മോണ്‍ടി കാര്‍ലോയുടെ വില്‍പന കോടതി വിലക്കി; കാരണം ഇങ്ങനെ

ജില്ലാ കോടതിയുടെ ഉത്തരവിന് എതിരെ മേല്‍ കോടതിയെ സമീപിച്ചോ അല്ലെങ്കില്‍ വിവാദ പതിപ്പിനെ റീബാഡ്ജ് ചെയത്, മോഡലിനെ എത്രയും പെട്ടെന്ന് വില്‍പനയ്ക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങളാകും സ്‌കോഡ നടത്തുക.

സ്‌കോഡ റാപിഡ് മോണ്‍ടി കാര്‍ലോയുടെ വില്‍പന കോടതി വിലക്കി; കാരണം ഇങ്ങനെ

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് സ്‌കോഡ റാപിഡ് മോണ്‍ടി കാര്‍ലോ പതിപ്പ് ഒരുങ്ങുന്നത്. 105 bhp കരുത്തും 153 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.6 ലിറ്റര്‍ MPI പെട്രോള്‍ എഞ്ചിന്‍, 105 bhp കരുത്തും 250 Nm torque ഉം ഏകുന്ന 1.5 ലിറ്റര്‍ TDI ടര്‍ബ്ബോ ഡീസല്‍ എഞ്ചിനുകളിലാണ് റാപിഡ് മോണ്‍ടി കാര്‍ലോയെ സ്‌കോഡ അണിനിരത്തിയിരുന്നത്.

സ്‌കോഡ റാപിഡ് മോണ്‍ടി കാര്‍ലോയുടെ വില്‍പന കോടതി വിലക്കി; കാരണം ഇങ്ങനെ

ഇരു എഞ്ചിന്‍ പതിപ്പുകളിലും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്, സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ലഭ്യമാണ്. ഒപ്പം ഡീസല്‍ പതിപ്പില്‍ 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും സ്‌കോഡ നല്‍കിയിരുന്നു.

More from DriveSpark

Article Published On: Saturday, October 14, 2017, 16:49 [IST]
English summary
Court Asks Skoda India To Stop Sales Of The Rapid Monte Carlo Edition. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X