ഹോണ്ട സിറ്റിക്ക് ഭീഷണിയാണോ 2017 ഹ്യുണ്ടായി വേര്‍ണ?; ചിത്രങ്ങള്‍ പുറത്ത്

By Dijo Jackson

ഹ്യുണ്ടായി ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. പുതുതലമുറ വേര്‍ണയുടെ ഇന്ത്യന്‍ വരവ് ഉടനെന്ന് സൂചന. ഇന്ത്യയില്‍ റോഡ് ടെസ്റ്റ് നടത്തുന്ന മൂന്നാം തലമുറ ഹ്യുണ്ടായി വേര്‍ണയുടെ ചിത്രങ്ങള്‍ ഇത് വെളിപ്പെടുത്തുന്നു.

ഹോണ്ട സിറ്റിക്ക് ഭീഷണിയാണോ 2017 ഹ്യുണ്ടായി വേര്‍ണ; ചിത്രങ്ങള്‍ പുറത്ത്

ഹ്യുണ്ടായി വേര്‍ണയുടെ ഇന്ത്യന്‍ വരവുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് നിലകൊള്ളുന്നത്. വിദേശ രാജ്യങ്ങളില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന പുതുതലമുറ വേര്‍ണയെ എന്നാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുകയെന്നതിനെ കുറിച്ച് ഹ്യുണ്ടായി ഇതുവരെയും ഔദ്യോഗിക അറിയിപ്പുകള്‍ നല്‍കിയിരുന്നില്ല.

ഹോണ്ട സിറ്റിക്ക് ഭീഷണിയാണോ 2017 ഹ്യുണ്ടായി വേര്‍ണ; ചിത്രങ്ങള്‍ പുറത്ത്

IAB യാണ് ഹ്യുണ്ടായി വേര്‍ണയുടെ സ്‌പൈ ചിത്രങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 2017 ഓഗസ്റ്റ് മാസത്തോടെ ഹ്യുണ്ടായി വേര്‍ണ ഇന്ത്യയില്‍ അവതരിക്കുമെന്നാണ് വിലയിരുത്തല്‍.

ഹോണ്ട സിറ്റിക്ക് ഭീഷണിയാണോ 2017 ഹ്യുണ്ടായി വേര്‍ണ; ചിത്രങ്ങള്‍ പുറത്ത്

ചിത്രങ്ങളില്‍ കാണുന്നത് പോലെ കനത്ത രീതിയില്‍ മൂടപ്പെട്ടാണ് വേര്‍ണയുടെ റോഡ് ടെസ്റ്റ് അരങ്ങേറുന്നതും. അമേരിക്കന്‍ വിപണികളില്‍ ഹ്യുണ്ടായി ഒരുക്കിയ 2017 അക്‌സെന്റിന് സമാനമായ എക്സ്റ്റീരിയര്‍ ഡിസൈന്‍, പുതുതലമുറ വേര്‍ണയിലും ഇടംപിടിക്കുന്നു.

ഹോണ്ട സിറ്റിക്ക് ഭീഷണിയാണോ 2017 ഹ്യുണ്ടായി വേര്‍ണ; ചിത്രങ്ങള്‍ പുറത്ത്

ഫ്‌ളൂയിഡിക് സ്‌കള്‍ച്ചര്‍ 2.0 ഡിസൈന്‍ തത്വമാണ് 2017 ഹ്യുണ്ടായി വേര്‍ണ പിന്തുടരുന്നത്. മുന്‍ മോഡലുകളെ അപേക്ഷിച്ച് ഡിസൈനില്‍ കൂടുതല്‍ അഗ്രഷനും വേര്‍ണയ്ക്ക് ലഭിക്കുന്നു.

ഹോണ്ട സിറ്റിക്ക് ഭീഷണിയാണോ 2017 ഹ്യുണ്ടായി വേര്‍ണ; ചിത്രങ്ങള്‍ പുറത്ത്

പുതിയ ഇന്‍സ്ട്രമന്റ് ക്ലസ്റ്റര്‍, എംഐഡി, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടുന്നതാണ് വേര്‍ണയിലെ ഇന്റീരിയര്‍ ഫീച്ചറുകള്‍. ക്ലൈമറ്റ് കണ്‍ട്രോളും റിയര്‍ എസി വെന്റുകളും പുതിയ മോഡലില്‍ ഇടംപിടിക്കും.

ഹോണ്ട സിറ്റിക്ക് ഭീഷണിയാണോ 2017 ഹ്യുണ്ടായി വേര്‍ണ; ചിത്രങ്ങള്‍ പുറത്ത്

നിലവിലുള്ള 1.4 പെട്രോള്‍, 1.6 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എഞ്ചിനുകളില്‍ തന്നെയാകും 2017 ഹ്യുണ്ടായി വേര്‍ണയും എത്തുക. 5 സ്പീഡ്, 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുകളാണകും വേര്‍ണയില്‍ ഹ്യുണ്ടായി ഒരുക്കുന്നതും.

ഹോണ്ട സിറ്റിക്ക് ഭീഷണിയാണോ 2017 ഹ്യുണ്ടായി വേര്‍ണ; ചിത്രങ്ങള്‍ പുറത്ത്

എക്‌സിക്യൂട്ടീവ് സെഡാന്‍ ശ്രേണിയില്‍ ആധിപത്യം ഉറപ്പിക്കാനുള്ള ഹ്യുണ്ടായിയുടെ നീക്കം 2017 വേര്‍ണയില്‍ വ്യക്തമാണ്. വിപണിയില്‍ ഹോണ്ട സിറ്റിയാകും വേര്‍ണയ്ക്ക് കടുത്ത വെല്ലുവിളിയാവുക.

More from DriveSpark

Article Published On: Friday, June 16, 2017, 10:17 [IST]
English summary
Spy Pics: 2017 Hyundai Verna Spotted Testing. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X