ഇന്ത്യയില്‍ കരുത്ത് കാട്ടാന്‍ ഒരുങ്ങി പിഎസ്എ; പൂഷോ 208 ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്
ഫ്രഞ്ച് നിര്‍മ്മാതാക്കളായ പൂഷോ, ഹാച്ച്ബാക്ക് മോഡല്‍ 208 നെ ഇന്ത്യയില്‍ അവതരിപ്പിക്കാനിരിക്കെ, മോഡലിന്റെ ചിത്രങ്ങള്‍ പുറത്ത്. മറകള്‍ ഒന്നുമില്ലാതെയുള്ള പൂഷോ 208 ഹാച്ച്ബാക്കിനെ മഹാരാഷ്ട്രയില്‍ നിന്നുമാണ് ക്യാമറ പകര്‍ത്തിയത്.

IAB യാണ് പൂഷോ 208 ന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 2011 ലാണ് പൂഷോ 208 ആദ്യമായി ഇന്ത്യയില്‍ അവതരിച്ചത്. തുടര്‍ന്ന് 2015 ല്‍ ആദ്യ ഫെയ്‌സ്‌ലിഫ്റ്റ് അപ്‌ഡേറ്റും പൂഷോ 208 ന് ലഭിച്ചു.

ഇപ്പോള്‍ രണ്ടാം തലമുറ 208 ന്റെ അവതരിപ്പിക്കാനുള്ള തിരക്കിലാണ് പിഎസ്എ ഗ്രൂപ്പ്.

പുറത്ത് വന്നിരിക്കുന്ന പൂഷോ 208 പ്രൊഡക്ഷന്‍ വേര്‍ഷന്റെ ചിത്രങ്ങള്‍, ഔദ്യോഗിക വരവിലേക്കുള്ള സൂചന കൂടി നല്‍കുന്നു. 2018 ലാകും രണ്ടാം തലമുറ പൂഷോ 208 ഇന്ത്യന്‍ വിപണിയില്‍ എത്തുക.

ബി-സെഗ്മന്റ് ഹാച്ച്ബാക്ക്, കോമ്പാക്ട് സെഡാന്‍, കോമ്പാക്ട് എസ്‌യുവികളെ അവതരിപ്പിക്കാനും പൂഷോയ്ക്ക് പദ്ധതിയുണ്ട്. സികെ ബിര്‍ല ഗ്രൂപ്പുമായുള്ള സംയുക്ത പങ്കാളിത്തത്തിലാണ് പിഎസ്എ ഗ്രൂപ് ഇന്ത്യന്‍ വിപണിയില്‍ കടന്നത്.

പ്രതിവര്‍ഷം 1,00,000 കാര്‍ ഉത്പാദനശേഷിയുള്ള തമിഴ്‌നാട് പ്ലാന്റില്‍ നിന്നുമാകും പുതുതലമുറ പൂഷോ 208 ന്റെ പ്രൊഡക്ഷന്‍, കമ്പനി ആരംഭിക്കുക.


Click it and Unblock the Notifications








