റെനോ കപ്തൂര്‍ എസ്‌യുവിയുടെ വരവ് അടുത്തെന്ന് സൂചന; ചിത്രങ്ങള്‍ പുറത്ത്

Written By:

ഇന്ത്യന്‍ നിരത്തില്‍ റോഡ് ടെസ്റ്റ് നടത്തുന്ന റെനോ കപ്തൂറിന്റെ ചിത്രങ്ങള്‍ പുറത്ത്. ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ, എസ്‌യുവി മോഡല്‍ കപ്തൂറിനെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിനിടെയാണ് ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

റെനോ കപ്തൂര്‍ എസ്‌യുവിയുടെ വരവ് അടുത്തെന്ന് സൂചന; ചിത്രങ്ങള്‍ പുറത്ത്

കനത്ത രീതിയില്‍ മറച്ച റെനോ കപ്തൂര്‍ എസ്‌യുവിയുടെ ചിത്രങ്ങള്‍, IAB യാണ് പകര്‍ത്തിയത്. എല്‍ഇഡി ഡെയ്‌ടൈം റണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റുകള്‍ എന്നിവ വ്യക്തമാക്കുന്നതാണ് കപ്തൂറിന്റെ ഫ്രണ്ട് എന്‍ഡ് ചിത്രങ്ങള്‍.

റെനോ കപ്തൂര്‍ എസ്‌യുവിയുടെ വരവ് അടുത്തെന്ന് സൂചന; ചിത്രങ്ങള്‍ പുറത്ത്

അതേസമയം, എസ്‌യുവിയുടെ ഇന്റീരിയറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചിത്രങ്ങള്‍ നല്‍കുന്നില്ല. രാജ്യാന്തര മോഡലിന് സമാനമായാണ് ഇന്ത്യന്‍ എഡിഷന്‍ റെനോ കപ്തൂറും ഒരുങ്ങുന്നത്.

റെനോ കപ്തൂര്‍ എസ്‌യുവിയുടെ വരവ് അടുത്തെന്ന് സൂചന; ചിത്രങ്ങള്‍ പുറത്ത്

എസ്‌യുവി ഡസ്റ്ററിന്റെ പ്ലാറ്റ്‌ഫോം പശ്ചാത്തലത്തിലാണ് കപ്തൂറും. 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാകും റെനോ കപ്തൂറില്‍ ഇടംപിടിക്കുക.

റെനോ കപ്തൂര്‍ എസ്‌യുവിയുടെ വരവ് അടുത്തെന്ന് സൂചന; ചിത്രങ്ങള്‍ പുറത്ത്

105 bhp കരുത്തേകുന്നതാകും കപ്തൂറിന്റെ പെട്രോള്‍ എഞ്ചിന്‍. 84 bhp, 108 bhp ട്യൂണ്‍ ഓപ്ഷനുകളിലാകും ഡീസല്‍ എഞ്ചിനും ഒരുങ്ങകയെന്നാണ് സൂചന.

റെനോ കപ്തൂര്‍ എസ്‌യുവിയുടെ വരവ് അടുത്തെന്ന് സൂചന; ചിത്രങ്ങള്‍ പുറത്ത്

വരാനിരിക്കുന്ന ഉത്സവകാലത്തോട് അനുബന്ധിച്ചാകും കപ്തൂര്‍ എസ്‌യുവിയെ റെനോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുക. 10 ലക്ഷം രൂപ ആരംഭവിലയിലാകും റെനോ കപ്തൂര്‍ സാന്നിധ്യമറിയിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കൂടുതല്‍... #റെനോ #spy pics
English summary
Spy Pics: Renault Kaptur Spotted Testing. Read in Malayalam.
Story first published: Wednesday, June 28, 2017, 11:42 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark