'പുതിയ പോളോയ്ക്ക് മുമ്പെ മറ്റൊരു പോളോ'; ടിഎസ്‌ഐ ബ്ലൂമോഷന്‍ ഇന്ത്യയില്‍

Written By:

ഫോക്‌സ്‌വാഗണ്‍ പോളോ ടിഎസ്‌ഐ ബ്ലൂമോഷന്‍ ഇന്ത്യയില്‍. യൂറോപ്യന്‍ ഫീച്ചറുകളുമായുള്ള പോളോ ടിഎസ്‌ഐ ബ്ലൂമോഷന്‍, ഇന്ത്യന്‍ നിരത്തില്‍ റോഡ് ടെസ്റ്റ് നടത്തുന്ന ചിത്രങ്ങളാണ് പുറത്ത്.

ഫോക്‌സ്‌വാഗണിന്റെ പുതിയ നീക്കം; പോളോ ടിഎസ്‌ഐ ബ്ലൂമോഷന്‍ ഇന്ത്യയില്‍

TeamBHP യാണ് ഇന്ത്യയില്‍ റോഡ് ടെസ്റ്റ് നടത്തുന്ന യൂറോപ്യന്‍ ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പോളോ ബ്ലൂമോഷന്‍ ഹാച്ച്ബാക്കില്‍ 1.4 ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിന്‍ ഇടംപിടിക്കുന്നു. അതേസമയം ചിത്രങ്ങള്‍ വെളിപ്പെടുത്തുന്ന 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ 1.4 ലിറ്റര്‍ എഞ്ചിനില്‍ ഫോക്‌സ്‌വാഗണ്‍ ലഭ്യമാക്കുന്നില്ല.

ഫോക്‌സ്‌വാഗണിന്റെ പുതിയ നീക്കം; പോളോ ടിഎസ്‌ഐ ബ്ലൂമോഷന്‍ ഇന്ത്യയില്‍

അതിനാല്‍ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ഉള്‍പ്പെടുന്ന റൈറ്റ്-ഹാന്‍ഡ്-ഡ്രൈവ് വിപണികളില്‍ ലഭ്യമാകുന്ന 1.0 ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിനാകാം, ടെസ്റ്റ് നടത്തിയ പോളോ ടിഎസ്‌ഐ ബ്ലൂമോഷനിൽ ഇടംപിടിച്ചിട്ടുണ്ടാകുക.

ഫോക്‌സ്‌വാഗണിന്റെ പുതിയ നീക്കം; പോളോ ടിഎസ്‌ഐ ബ്ലൂമോഷന്‍ ഇന്ത്യയില്‍

94 bhp കരുത്തും 160 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.0 ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിന്‍.

ഫോക്‌സ്‌വാഗണിന്റെ പുതിയ നീക്കം; പോളോ ടിഎസ്‌ഐ ബ്ലൂമോഷന്‍ ഇന്ത്യയില്‍

മാരുതി സുസൂക്കിയുടെ എസ് വി എച്ച് എസിനും, മഹീന്ദ്രയുടെ ഇന്റലി-ഹൈബ്രിഡ് സാങ്കേതികതയ്ക്കും സമാനമാണ് ഫോക്‌സ്‌വാഗണ്‍ ബ്ലൂമോഷന്‍.

ഫോക്‌സ്‌വാഗണിന്റെ പുതിയ നീക്കം; പോളോ ടിഎസ്‌ഐ ബ്ലൂമോഷന്‍ ഇന്ത്യയില്‍

ഓട്ടോ സ്റ്റാര്‍ട്ട്-സ്റ്റോപ്, ഗിയര്‍ ചെയ്ഞ്ച് ഇന്‍ഡിക്കേറ്റര്‍, മികച്ച ഇന്ധനക്ഷമതയ്ക്കായുള്ള റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവ ഉള്‍പ്പെടുന്നതാണ് ബ്ലൂമോഷന്‍ ഫീച്ചറുകള്‍. ഫ്രണ്ട് എന്‍ഡില്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ ഇടംപിടിക്കുമ്പോള്‍ ഫോഗ് ലാമ്പുകള്‍ അപ്രത്യക്ഷമായതായും ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

ഫോക്‌സ്‌വാഗണിന്റെ പുതിയ നീക്കം; പോളോ ടിഎസ്‌ഐ ബ്ലൂമോഷന്‍ ഇന്ത്യയില്‍

ബട്ടണുകള്‍ ഇല്ലാതെയുള്ള ബേസിക് സ്റ്റീയറിംഗ് വീലാണ് ഇന്റീരിയറില്‍ കാണാന്‍ സാധിക്കുന്നത്. 8 ഇഞ്ച് കോമ്പോസിഷന്‍ മീഡിയ ടച്ച്‌സ്‌ക്രീന്‍ സംവിധാനം, ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും ഇന്റീരിയര്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടും.

ഫോക്‌സ്‌വാഗണിന്റെ പുതിയ നീക്കം; പോളോ ടിഎസ്‌ഐ ബ്ലൂമോഷന്‍ ഇന്ത്യയില്‍

റിയര്‍ എന്‍ഡില്‍, ബ്ലൂമോഷന്‍ ടെക്‌നോളജി ബാഡ്ജിംഗാണ് ശ്രദ്ധ നേടുന്നതും.

ഫോക്‌സ്‌വാഗണിന്റെ പുതിയ നീക്കം; പോളോ ടിഎസ്‌ഐ ബ്ലൂമോഷന്‍ ഇന്ത്യയില്‍

2017 പോളോ അടുത്ത വര്‍ഷത്തോടെ മാത്രമാകും ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുക. അതിനാല്‍ മോഡല്‍ അപ്‌ഡേഷനിലൂടെ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുകയാകാം പോളോ ടിഎസ്‌ഐ ബ്ലൂമോഷന്റെ ഇന്ത്യന്‍ കടന്ന് വരവ് സൂചിപ്പിക്കുന്നത്.

English summary
Spy Pics: Volkswagen Polo TSI Bluemotion Spotted Testing In India. Read in Malayalam.
Story first published: Tuesday, June 20, 2017, 10:32 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark