ലംബോര്‍ഗിനിയെ വെല്ലുന്ന ടാറ്റ ഇന്‍ഡിക്ക; വിപണിയെ ഞെട്ടിച്ച ചില അവതാരങ്ങള്‍

By Dijo Jackson

ഈ കാറിന് ഇത്രയെ സ്പീഡ് കിട്ടൂള്ളൂ - വിപണിയില്‍ ഇങ്ങനെ ചില കാറുകളുണ്ട്. കുടുംബാംഗങ്ങളുമായി സഞ്ചരിക്കാന്‍ വേണ്ടി മാത്രം ഒരുക്കിയ ചില അവതാരങ്ങള്‍. എന്നാല്‍ ഇവരെ ഫാമിലി കാറുകളായി മാത്രം മുദ്രകുത്താന്‍ പറ്റില്ലെന്ന സന്ദേശമാണ് ഒരു സംഘം ഓട്ടോപ്രേമികള്‍ നല്‍കിയത്.

ലംബോര്‍ഗിനിയെ വെല്ലുന്ന ടാറ്റ ഇന്‍ഡിക്ക; വിപണിയെ ഞെട്ടിച്ച ചില അവതാരങ്ങള്‍

വമ്പന്മാര്‍ക്ക് മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ഫാമിലി കാറുകള്‍ക്കും സാധിക്കുമെന്ന് വെളിപ്പെടുത്തിയ ചില ശ്രമങ്ങളെ ഇവിടെ പരിചയപ്പെടാം-

ടാറ്റ സൂപ്പര്‍ നാനോ

230 bhp കരുത്തില്‍ ഒരു സൂപ്പര്‍ നാനോ!

ലംബോര്‍ഗിനിയെ വെല്ലുന്ന ടാറ്റ ഇന്‍ഡിക്ക; വിപണിയെ ഞെട്ടിച്ച ചില അവതാരങ്ങള്‍

1.3 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനില്‍ ഒരുങ്ങിയ നാനോയെ കണ്ടാല്‍ ഒരുപക്ഷെ ടാറ്റ പോലും വിശ്വസിക്കില്ല. റിയര്‍ വീല്‍ ഡ്രൈവില്‍ എത്തുന്ന ഈ നാനോയുടെ ചെലവ് 25 ലക്ഷം രൂപയാണ്.

ലംബോര്‍ഗിനിയെ വെല്ലുന്ന ടാറ്റ ഇന്‍ഡിക്ക; വിപണിയെ ഞെട്ടിച്ച ചില അവതാരങ്ങള്‍

പ്രശസ്ത ട്യൂണര്‍ ജെ ആനന്തിന്റെ നേതൃത്വത്തിലുള്ള ജെഎ മോട്ടോര്‍സ്‌പോര്‍ട്‌സാണ് സൂപ്പര്‍ നാനോയെ ഒരുക്കിയത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത നേടാന്‍ ഈ നാനോയ്ക്ക് വേണ്ടത് 6 സെക്കന്‍ഡ് മാത്രമാണ്.

ലംബോര്‍ഗിനിയെ വെല്ലുന്ന ടാറ്റ ഇന്‍ഡിക്ക; വിപണിയെ ഞെട്ടിച്ച ചില അവതാരങ്ങള്‍

മണിക്കൂറില്‍ 160 കിലോമീറ്ററാണ് സൂപ്പര്‍ നാനോയുടെ ടോപ്‌സ്പീഡ്. റേസ് ട്രാക്കുകള്‍ക്ക് മാത്രമായി ഒരുങ്ങിയതാണ് ഈ അവതാരം.

ലംബോര്‍ഗിനിയെ വെല്ലുന്ന ടാറ്റ ഇന്‍ഡിക്ക; വിപണിയെ ഞെട്ടിച്ച ചില അവതാരങ്ങള്‍

280 bhp അംബാസഡര്‍

ഇന്ത്യന്‍ വിപണിയില്‍ നിന്നും അംബാസഡര്‍ മണ്‍മറഞ്ഞിട്ട് കാലം കുറച്ചായി. എന്നാല്‍ അംബാസഡറിന്റെ പ്രതാപത്തിന് ഇന്നും മങ്ങലേറ്റിട്ടില്ല.

Recommended Video

Tata Tiago XTA AMT Launched In India | In Malayalam - DriveSpark മലയാളം
ലംബോര്‍ഗിനിയെ വെല്ലുന്ന ടാറ്റ ഇന്‍ഡിക്ക; വിപണിയെ ഞെട്ടിച്ച ചില അവതാരങ്ങള്‍

ഇതേ പ്രൗഢി ഉയര്‍ത്തിക്കാട്ടിയാണ് അംബാസഡറിന് ഒരു സ്‌പോര്‍ടി എഡിഷനുമായി കെഎസ് മോട്ടോര്‍സ്‌പോര്‍ട്‌സ് എത്തിയത്. 280 bhp കരുത്താണ് കെഎസ് മോട്ടോര്‍സ്‌പോര്‍ട്‌സിന്റെ ഈ ചുവന്ന അംബാസഡര്‍ ഉത്പാദിപ്പിക്കുന്നത്.

ലംബോര്‍ഗിനിയെ വെല്ലുന്ന ടാറ്റ ഇന്‍ഡിക്ക; വിപണിയെ ഞെട്ടിച്ച ചില അവതാരങ്ങള്‍

ഹൈ-പെര്‍ഫോര്‍മന്‍സ് ഡിസ്‌ക് ബ്രേക്കുകളും ഈ അംബാഡസറിന് ലഭിച്ചിട്ടുണ്ട്.

ലംബോര്‍ഗിനിയെ വെല്ലുന്ന ടാറ്റ ഇന്‍ഡിക്ക; വിപണിയെ ഞെട്ടിച്ച ചില അവതാരങ്ങള്‍

സെന്‍ ജിടിഐ

ഇന്ത്യന്‍ വിപണി കണ്ട ആദ്യ ന്യൂജെന്‍ മാരുതി കാറാണ് സെന്‍. സൂപ്പര്‍കൂള്‍ ലുക്കിന്റെയും, മികച്ച ഹാന്‍ഡ്‌ലിംഗിന്റെയും പശ്ചാത്തലത്തില്‍ ഹാച്ച്ബാക്കുകള്‍ക്ക് ഇടയിലെ താരമായി സെന്‍ അറിയപ്പെട്ടു.

ലംബോര്‍ഗിനിയെ വെല്ലുന്ന ടാറ്റ ഇന്‍ഡിക്ക; വിപണിയെ ഞെട്ടിച്ച ചില അവതാരങ്ങള്‍

എന്നാല്‍ സെന്നിനെ റേസ് ട്രാക്കില്‍ കൊണ്ടുവരാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ? ദില്ലി ആസ്ഥാനമായ സ്പീഡ് സ്‌പോര്‍ടാണ് ഇതിനുള്ള ഉത്തരം നല്‍കിയത്. 3 ഡോര്‍ ഹാച്ച്ബാക്ക് പരിവേഷമാണ് സെന്‍ ജിടിഐയ്ക്ക്.

ലംബോര്‍ഗിനിയെ വെല്ലുന്ന ടാറ്റ ഇന്‍ഡിക്ക; വിപണിയെ ഞെട്ടിച്ച ചില അവതാരങ്ങള്‍

100 bhp യ്ക്ക് മേലെ കരുത്തും 112 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.3 ലിറ്റര്‍ കാം പെട്രോള്‍ എഞ്ചിനാണ് സെന്‍ ജിടിഐയുടെ പവര്‍ഹൗസ്. ഫ്രീ ഫ്‌ളോ എക്‌സ്‌ഹോസ്റ്റായ റേസിംഗ് കാംസും, റേസ്‌ഡൈനാമിക്‌സ് ഇസിയുവും കാറിന്റെ സ്‌പോര്‍ടി പരിവേഷത്തെ പിന്തുണയ്ക്കുന്നു.

ലംബോര്‍ഗിനിയെ വെല്ലുന്ന ടാറ്റ ഇന്‍ഡിക്ക; വിപണിയെ ഞെട്ടിച്ച ചില അവതാരങ്ങള്‍

300 bhp ടാറ്റ ഇന്‍ഡിക്ക

300 bhp കരുത്തേകുന്ന കോണ്‍സെപ്റ്റ് കാര്‍, ഇന്‍ഡിക്ക സില്‍ഹൗട്ടിനെ കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാകില്ല. 320 bhp കരുത്തേകുന്ന 3.5 ലിറ്റര്‍ റെനോ V6 എഞ്ചിനിലാണ് ഇന്‍ഡിക്ക് സില്‍ഹൗട്ട് കോണ്‍സെപ്റ്റ് ഒരുങ്ങിയത്.

ലംബോര്‍ഗിനിയെ വെല്ലുന്ന ടാറ്റ ഇന്‍ഡിക്ക; വിപണിയെ ഞെട്ടിച്ച ചില അവതാരങ്ങള്‍

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാറിന് വേണ്ടത് 4.5 സെക്കന്‍ഡ് മാത്രമാണ്. 6 സ്പീഡ് സീക്വന്‍ഷ്യല്‍ ഗിയര്‍ബോക്‌സില്‍ എത്തുന്ന ഇന്‍ഡിക്ക സില്‍ഹൗട്ടിന്റെ ഭാരം, 850 കിലോഗ്രാമാണ്. മണിക്കൂറില്‍ 270 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗത.

Most Read Articles

Malayalam
English summary
Unusual 'Fast' Cars. Read in Malayalam.
Story first published: Wednesday, August 30, 2017, 14:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X