ഒടുവില്‍ രജനീകാന്ത് ആദ്യ ആഢംബര കാര്‍ സ്വന്തമാക്കി; അമ്പരപ്പ് മാറാതെ ആരാധകർ

Written By:

തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനീകാന്തിനെ ഇന്ത്യന്‍ ജനതയ്ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. തമിഴ് സിനിമാ ലോകത്ത് നിന്നുകൊണ്ട് ഇന്ത്യന്‍ സിനിമയുടെ മുഖമുദ്രയായ രജനീകാന്ത്, ലോകജനതയ്ക്ക് മുന്നില്‍ എന്നും ഒരു വിസ്മയമാണ്.

To Follow DriveSpark On Facebook, Click The Like Button
ഒടുവില്‍ രജനികാന്ത് ആദ്യ ആഢംബര കാര്‍ സ്വന്തമാക്കി

രജനീകാന്ത് പാലിച്ച് പോരുന്ന ലാളിത്യമാണ് മറ്റ് സിനിമാ താരങ്ങളില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഒരുഭാഗത്ത് ആഢംബരം തുളുമ്പുന്ന കാറുകളുമായി സിനിമാ താരങ്ങള്‍ കളം നിറയുമ്പോള്‍ മറുഭാഗത്ത് രജനീകാന്ത് വന്നിറങ്ങുന്ന കാറുകളിലെ ലാളിത്യമാണ് ശ്രദ്ധിക്കപ്പെടാറുള്ളത്.

ഒടുവില്‍ രജനികാന്ത് ആദ്യ ആഢംബര കാര്‍ സ്വന്തമാക്കി

എന്നാല്‍ പതിവിന് വിപരീതമായി രജനീകാന്ത് അടുത്തിടെ സ്വന്തമാക്കിയ ആഢംബര കാറില്‍ ഏവരും ഒരല്‍പം അമ്പരന്നിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ആരാധകരുമായി കൂടിക്കാഴ്ച നടത്താന്‍ വന്നെത്തിയ രജനീകാന്ത് സഞ്ചരിച്ചത് പുതിയ ബിഎംഡബ്ല്യു X5 ല്‍ ആയിരുന്നു.

ഒടുവില്‍ രജനികാന്ത് ആദ്യ ആഢംബര കാര്‍ സ്വന്തമാക്കി

ഇംപീരിയല്‍ ബ്ലൂ കളറില്‍ ഒരുങ്ങിയ ബിഎംഡബ്ല്യു X5 നെ സ്വന്തമാക്കിയ രജനീകാന്ത് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ചെന്നൈ നഗരത്തിലൂടെ ടോയോട്ട ഇന്നോവയില്‍ സഞ്ചരിക്കുന്ന രജനീകാന്തിന്റെ ചിത്രങ്ങള്‍ക്കും ഏറെ പ്രചാരം ലഭിച്ചിരുന്നു.

ഒടുവില്‍ രജനികാന്ത് ആദ്യ ആഢംബര കാര്‍ സ്വന്തമാക്കി

പ്രശസ്തിയുടെ കൊടുമുടിയിലും രജനീകാന്ത് പുലര്‍ത്തുന്ന ലാളിത്യം അദ്ദേഹത്തിന്റെ കാറുകളില്‍ എന്നും വ്യക്തമാണ്.

മുമ്പ്, ഷാരൂഖ് ഖാന്‍ സമ്മാനിച്ച ബിഎംഡബ്ല്യു 7 സിരീസിനെ വിനയപൂര്‍വം നിരസിച്ച രജനീകാന്ത് വാര്‍ത്താതലക്കെട്ടുകളില്‍ നിറഞ്ഞിരുന്നു.

ഒടുവില്‍ രജനികാന്ത് ആദ്യ ആഢംബര കാര്‍ സ്വന്തമാക്കി

റാ-വണ്‍ സിനിമയില്‍ അതിഥി താരമായി അഭിനയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഷാരൂഖ് ഖാന്‍ രജനീകാന്തിന് ബിഎംഡബ്ല്യു 7 സിരീസിനെ സമ്മാനിച്ചത്.

ഒടുവില്‍ രജനികാന്ത് ആദ്യ ആഢംബര കാര്‍ സ്വന്തമാക്കി

ഇത്രയും വിലപിടിപ്പുള്ള ഒരു കാര്‍ തന്റെ ജീവിതത്തിലൊരിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രജനീകാന്ത് കാര്‍ നിരസിച്ചത്. ടോയോട്ട ഇന്നോവയ്ക്ക് പുറമെ ഹോണ്ട സിവിക്, ഷെവര്‍ലെ ടവേര കാറുകളും രജനീകാന്തിന് സ്വന്തമായുണ്ട്.

ഒടുവില്‍ രജനികാന്ത് ആദ്യ ആഢംബര കാര്‍ സ്വന്തമാക്കി

ബിഎംഡബ്ല്യു എസ്‌യുവി നിരയില്‍ ഏറെ പ്രശസ്തമായ മോഡലാണ് X5. 5 സീറ്റര്‍, 7 സീറ്റര്‍ ഓപ്ഷനുകളില്‍ X5 ലഭ്യമാണ്. ചിത്രത്തില്‍ കാണുന്നത് പോലെ സണ്‍റൂഫ് ഉള്‍പ്പെടുന്ന ഫീച്ചറുകളുള്ള X5 ന്റെ ടോപ് എന്‍ഡ് വേരിയന്റാണ് രജനീകാന്ത് സ്വന്തമാക്കിയിരിക്കുന്നത്.

ഒടുവില്‍ രജനികാന്ത് ആദ്യ ആഢംബര കാര്‍ സ്വന്തമാക്കി

258 bhp കരുത്തും 580 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ സിക്‌സ്-സിലിണ്ടര്‍ എഞ്ചിനാണ് ബിഎംഡബ്ല്യു X5 ന്റെ പവര്‍ഹൗസ്. 67.90 ലക്ഷം രൂപ ആരംഭവിലയിലാണ് X5 എത്തുന്നത്.

ഒടുവില്‍ രജനികാന്ത് ആദ്യ ആഢംബര കാര്‍ സ്വന്തമാക്കി

ടോപ് എന്‍ഡ് വേരിയന്റായ എംസ്‌പോര്‍ടിന്റെ വില 79.90 ലക്ഷം രൂപയാണ് (ദില്ലി എക്‌സ്‌ഷോറൂം വില). ഇതിന് പുറമെ, 1.8 കോടി വിലയുള്ള X5M എന്ന ഫുള്‍ എം വേര്‍ഷനെയും ബിഎംഡബ്ല്യു നല്‍കുന്നുണ്ട്.

ഒടുവില്‍ രജനികാന്ത് ആദ്യ ആഢംബര കാര്‍ സ്വന്തമാക്കി

എന്തായാലും രജനീകാന്ത് തെരഞ്ഞെടുത്തിരിക്കുന്നത് X5 നെയാണ്.

ഒടുവില്‍ രജനികാന്ത് ആദ്യ ആഢംബര കാര്‍ സ്വന്തമാക്കി

എന്നാല്‍ രജനീകാന്തിന്റെ ഗരാജിലെ താരം ഇവരൊന്നും അല്ല. കരിയറിന്റെ തുടക്കത്തില്‍ രജനീകാന്ത് സ്വന്തമാക്കിയ പഴയ പ്രീമിയര്‍ പദ്മിനിയാണ് എന്നും ശ്രദ്ധ നേടാറുള്ളത്.

കൂടുതല്‍... #ബിഎംഡബ്ല്യു
English summary
Finally, Rajnikanth Buys a Luxury Car. Read in Malayalam.
Please Wait while comments are loading...

Latest Photos