ജിപ്‌സിക്ക് പകരക്കാരന്‍ വരുന്നു; സുസൂക്കി 'ജിമ്‌നി'യുടെ വിശഷങ്ങള്‍ ഇങ്ങനെ

Written By:

മൂന്ന് പതിറ്റാണ്ട് കാലത്തോളമായി ഇന്ത്യന്‍ നിരത്തില്‍ തുടരുന്ന നിറസാന്നിധ്യമാണ് മാരുതി ജിപ്‌സി. ഇന്ത്യയില്‍ ലഭ്യമായ വിലകുറഞ്ഞ 4x4 വാഹനങ്ങളില്‍ ഏറ്റവും പ്രചാരമുള്ള മോഡലുകളില്‍ പ്രഥമസ്ഥാനമാണ് മാരുതി ജിപ്‌സിയ്ക്ക് ഉള്ളതും.

ജിപ്‌സിക്ക് പകരക്കാരന്‍ വരുന്നു; സുസൂക്കി 'ജിമ്‌നി'യുടെ വിശഷങ്ങള്‍ ഇങ്ങനെ

എന്നാല്‍ മാരുതി ജിപ്‌സിക്ക് പകരക്കാരനായി പുതിയ ജിമ്‌നിയെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി ഇപ്പോള്‍. യൂറോപ്യന്‍, ജാപ്പനീസ് വിപണികളില്‍ ലഭ്യമായ രാജ്യാന്തര മോഡല്‍ ജിമ്‌നിയെ, ഉടന്‍ തന്നെ ജിപ്‌സിക്ക് പകരക്കാരനായി മാരുതി സുസൂക്കി അവതരിപ്പിക്കുമെന്നാണ് സൂചന.

ജിപ്‌സിക്ക് പകരക്കാരന്‍ വരുന്നു; സുസൂക്കി 'ജിമ്‌നി'യുടെ വിശഷങ്ങള്‍ ഇങ്ങനെ

2012 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് മാരുതി സുസൂക്കി ആദ്യമായി മൂന്നാം തലമുറ ജിമ്‌നിയെ ഇന്ത്യയില്‍ കാഴ്ചവെച്ചത്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജിപ്‌സി നിരയ്ക്ക് പകരമായി പുതുതലമുറ ജിമ്‌നിയെ മാരുതി സുസൂക്കി ഇന്ത്യയില്‍ എത്തിക്കും.

ജിപ്‌സിക്ക് പകരക്കാരന്‍ വരുന്നു; സുസൂക്കി 'ജിമ്‌നി'യുടെ വിശഷങ്ങള്‍ ഇങ്ങനെ

അതേസമയം, കമ്പനി അവതരിപ്പിക്കാനിരിക്കുന്ന പുതിയ ജിമ്‌നിയുടെ ചിത്രങ്ങള്‍ ചോര്‍ന്നത്, മോഡലിന്റെ പ്രചാരം വര്‍ധിക്കുന്നതിലേക്ക് നയിച്ചിരിക്കുകയാണ്.

Recommended Video - Watch Now!
2017 Mercedes AMG GT Roadster And GT R India Launch | In Malayalam - DriveSpark മലയാളം
ജിപ്‌സിക്ക് പകരക്കാരന്‍ വരുന്നു; സുസൂക്കി 'ജിമ്‌നി'യുടെ വിശഷങ്ങള്‍ ഇങ്ങനെ

ബലെനോയും ഡിസൈറും ഒരുങ്ങുന്ന സമാന പ്ലാറ്റ്‌ഫോമിലാണ് പുതുതലമുറ ജിമ്‌നിയും വന്നെത്തുക. 2017 ടോക്കിയോ മോട്ടോര്‍ഷോയില്‍ വെച്ചാണ് ജിമ്‌നിയെ സമര്‍പ്പിക്കാന്‍ സുസൂക്കി പദ്ധതിയിടുന്നത്.

ജിപ്‌സിക്ക് പകരക്കാരന്‍ വരുന്നു; സുസൂക്കി 'ജിമ്‌നി'യുടെ വിശഷങ്ങള്‍ ഇങ്ങനെ

ഷാര്‍പ്പ്, ബോക്‌സി ഡിസൈനാണ് ജിമ്‌നിയുടെ ഹൈലൈറ്റ്. നിലവിലെ ജിപ്‌സിക്ക് സമാനമായ 4x4 സിസ്റ്റമാകും ജിമ്‌നിയില്‍ സുസൂക്കി നല്‍കുക. ഹാര്‍ഡ്-ടോപോട് കൂടിയ ടൂ-ഡോര്‍ ജിമ്‌നിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ജിപ്‌സിക്ക് പകരക്കാരന്‍ വരുന്നു; സുസൂക്കി 'ജിമ്‌നി'യുടെ വിശഷങ്ങള്‍ ഇങ്ങനെ

കൂടാതെ, ഗ്രില്ലിലേക്ക് ചേര്‍ന്നിരിക്കുന്ന റോഡ് ഹെഡ്‌ലാമ്പുകള്‍ ജിപ്‌സിയെ അനുസ്മരിപ്പിക്കുന്നതാണ്. പ്ലാസ്റ്റിക് ക്ലാഡിംഗോട് കൂടിയ ഫ്‌ളെയേഡ് വീല്‍ ആര്‍ച്ചുകളും മോഡലിന്റെ എക്‌സ്റ്റീരിയര്‍ ഡിസൈനില്‍ ശ്രദ്ധേയം.

ജിപ്‌സിക്ക് പകരക്കാരന്‍ വരുന്നു; സുസൂക്കി 'ജിമ്‌നി'യുടെ വിശഷങ്ങള്‍ ഇങ്ങനെ

അടിമുടി പരുക്കന്‍ ലുക്കിലാണ് പുതുതലമുറ ജിമ്‌നി വന്നെത്തുക എന്ന സൂചനയാണ് ചിത്രങ്ങള്‍ നല്‍കുന്നത്. എക്സ്റ്റീരിയറിന് ഒപ്പം ഇന്റീരിയറിലേക്കും വെളിച്ചം വീശുന്നതാണ് പുതിയ ചിത്രങ്ങള്‍.

ജിപ്‌സിക്ക് പകരക്കാരന്‍ വരുന്നു; സുസൂക്കി 'ജിമ്‌നി'യുടെ വിശഷങ്ങള്‍ ഇങ്ങനെ

മാരുതി ഇഗ്നിസിന് സമാനമായ ഡാഷ്‌ബോര്‍ഡ് മൗണ്ടഡ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ജിമ്‌നിയുലുള്ളത്.

ബലെനോ RS ന് കരുത്ത് പകരുന്ന 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എഞ്ചിന്‍ തന്നെയാകും ജിമ്‌നിയ്ക്കും ലഭിക്കുക.

ജിപ്‌സിക്ക് പകരക്കാരന്‍ വരുന്നു; സുസൂക്കി 'ജിമ്‌നി'യുടെ വിശഷങ്ങള്‍ ഇങ്ങനെ

അതേസമയം, 110 bhp കരുത്തും 170 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്നതാകും എഞ്ചിന്‍. ഒരുപക്ഷെ, എക്സ്റ്റന്‍ഡഡ് വീല്‍ബേസ് വേര്‍ഷനും ജിമ്‌നിയ്ക്ക് ലഭിച്ചേക്കാം.

കൂടുതല്‍... #സുസുക്കി #suzuki
English summary
Suzuki Jimny Leaked Images Surface Online — Is This The Next Gypsy? Read in Malayalam.
Story first published: Friday, August 25, 2017, 12:15 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more